Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരക്കഥ കേട്ടത് ചമ്രം പടഞ്ഞിരുന്ന് കണ്ണുകൾ അടച്ച്; കഥ കേൾക്കുമ്പോൾ ഉണ്ടായ ചലനത്തിൽ നിന്നും മുഖഭാവത്തിൽ നിന്നും മാണിക്യനെ മനസ് കൊണ്ട് ആവാഹിച്ചതായി മനസിലായി; കാശിയിൽ എടുത്ത ആദ്യ ഷോട്ട് തന്നെ ഒറ്റ ടേക്കിൽ പൂർത്തിയാക്കി അമ്പരപ്പിച്ചു; ലാലേട്ടന്റെ ഒടിയൻ മാണിക്യനിലേക്കുള്ള പരകായ പ്രവേശനത്തിന്റെ വിശേഷങ്ങളുമായി ശ്രീകുമാർ മേനോൻ

തിരക്കഥ കേട്ടത് ചമ്രം പടഞ്ഞിരുന്ന് കണ്ണുകൾ അടച്ച്; കഥ കേൾക്കുമ്പോൾ ഉണ്ടായ ചലനത്തിൽ നിന്നും മുഖഭാവത്തിൽ നിന്നും മാണിക്യനെ മനസ് കൊണ്ട് ആവാഹിച്ചതായി മനസിലായി; കാശിയിൽ എടുത്ത ആദ്യ ഷോട്ട് തന്നെ ഒറ്റ ടേക്കിൽ പൂർത്തിയാക്കി അമ്പരപ്പിച്ചു; ലാലേട്ടന്റെ ഒടിയൻ മാണിക്യനിലേക്കുള്ള പരകായ പ്രവേശനത്തിന്റെ വിശേഷങ്ങളുമായി ശ്രീകുമാർ മേനോൻ

രാധകരും മലയാള സിനിമാ ലോകവും ഏറെ പ്രതീക്ഷകളോടെയും ആകാംക്ഷയോടെയം കാത്തിരിക്കുന്ന മോഹൻലാൽ നായകനായ ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രം അടുത്ത മാസം പതിനാലിന് റിലീസ് ചെയ്യാൻ പോവുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ റിലീസ് ആവാൻ ഒരുങ്ങുന്ന ഒടിയൻ ലോകമെമ്പാടും ഒരേ ദിവസം ആണ് പ്രദർശനത്തിന് എത്തുക. റിലീസിന് ഒരു മാസം ശേഷിക്കുമ്പോൾ തന്നെ മുന്നൂറ്റി ഇരുപതിൽ അധികം ഫാൻസ് ഷോസ് കേരളത്തിൽ മാത്രം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് ചിത്രം. ഇതോടെ ഏറ്റവും കൂടുതൽ ഫാൻസ് ഷോസ് എന്ന റെക്കോഡിലേക്കാണ് ഈ മോഹൻലാൽ ചിത്രത്തിന്റെ പേര് കുറിക്കപ്പെടാൻ പോകുന്നത്.

ഒടിയൻ 320 ഫാൻസ് ഷോകളാണ് ഇതിനോടകം ഉറപ്പിച്ചിരിക്കുന്നത്. 278 ഫാൻസ് ഷോകൾ കേരളത്തിൽ കളിച്ച ദളപതി വിജയ്യുടെ സർക്കാർ എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് ഇതോടെ പഴങ്കഥയാകാൻ പോകുന്നത്. റിലീസ് ചെയ്യാൻ ഒരു മാസം കൂടി ഉണ്ടെന്നിരിക്കെ ഒടിയൻ ഫാൻസ് ഷോസിന്റെ എണ്ണം 400 എത്തുമെന്നാണ് സൂചന. കേരളത്തിൽ മാത്രമല്ല, പോളണ്ട്, ഇറ്റലി, ഗോവ, ബാഗ്ലൂർ എന്നിവിടങ്ങളിലും ഒടിയൻ ഫാൻ ഷോസ് ഉണ്ടാകും. ഗൾഫിലും വമ്പൻ തയ്യാറെടുപ്പുകളാണ് ഒടിയൻ ഫാൻ ഷോസിനു വേണ്ടി നടക്കുന്നത്.

ഇതിനിടെ ചിത്രത്തെക്കുറിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ പങ്ക് വച്ച വിശേഷങ്ങളും ഏറെ പ്രതീക്ഷ നല്കുകയാണ്. ഇന്ത്യൻ സിനിമയിലെ നടന വിസ്മയമായി കണക്കാക്കപ്പെടുന്ന മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഒടിയനിൽ എന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്.ഒടിയന്റെ കഥ മോഹൻലാലിനോട് പറഞ്ഞപ്പോഴുണ്ടായ സന്ദർഭവും സംവിധായകൻ വിവരിച്ചു. ഹിറ്റ് 96.7 എന്ന എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ വിശേഷങ്ങൾ പങ്ക് വച്ചത്.

തിരക്കഥാകൃത്തു ഹരികൃഷ്ണനും താനും കൂടിയാണ് മോഹൻലാലിനോട് കഥ പറയാൻ പോയത്. ചമ്രം പടഞ്ഞിരുന്നു കണ്ണുകളടച്ചാണ് മോഹൻലാൽ കഥ കേട്ടത്. കഥ കേൾക്കുന്നതിനിടയിൽ കാലുകളിലെയും കൈകളിലേയും വിരലുകളുടെ ചലനത്തിൽ നിന്നും മുഖഭാവത്തിൽ നിന്നും പുരികത്തിന്റെ ചെറിയ ചെറിയ അനക്കങ്ങളിൽ നിന്നും ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തെ മോഹൻലാൽ മനസ്സ് കൊണ്ട് ആവാഹിച്ചു കഴിഞ്ഞു എന്ന് തങ്ങൾക്കു മനസ്സിലായി എന്ന് ശ്രീകുമാർ മേനോൻ പറയുന്നു.

ഷൂട്ടിങ് തുടങ്ങിയപ്പോൾ ആദ്യ ഷോട്ട് എടുത്തത് കാശിയിലാണ് എന്നും കുറച്ച് നനഞ്ഞിരിക്കുന്ന രീതിയിൽ ഗംഗയിൽ നിന്ന് കയറി വന്ന ശേഷം ക്യാമറയിലേക്ക് അദ്ദേഹം തിരിഞ്ഞ് നോക്കുന്ന രീതിയിൽ ആണ് ആ ഷോട്ട് എടുത്തത്. ഒറ്റ ടേക്കിലാണ് ആ സീൻ എടുത്തത്. ആ തിരിഞ്ഞ് നോട്ടത്തിൽ തന്നെ മനസിലായി അത് മോഹൻലാലല്ല, ഒടിയൻ മാണിക്യനാണെന്ന് എന്നാണ് ശ്രീകുമാർ പറയുന്നത്. അപ്പോൾ തന്നെ എഴുന്നേറ്റ് നിന്ന് ഒന്ന് തൊഴുതു, വേറൊന്നും ചെയ്യാനില്ലായിരുന്നു. പിന്നീട് അങ്ങോട്ട് ഒരു പകർന്നാട്ടമായിരുന്നു. ഒടിയന്റെ വിജയവും പരാജയവുമൊക്കെ പ്രേക്ഷകരുടെ കൈയിലാണ് എങ്കിലും ഒടിയൻ എന്ന സിനിമയിലെ അഭിനയത്തിന് 2018ലെ ഇന്ത്യയിലെ എല്ലാ അവാർഡുകളും മോഹൻലാലിന് വന്നു ചേർന്നാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും ശ്രീകുമാർ മേനോൻ ആവേശത്തോടെ പറയുന്നു

ചിത്രത്തിലെ മഞ്ജുവിന്റെ അഭിനയത്തെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവിന്റെ കരിയറിൽ തന്നെ ദി ബെസ്റ്റ് ക്യാരക്റ്റർ ആയിരിക്കുമിത്. പഴയ മഞ്ജുവിനെ തിരിച്ചു വരവ് പ്രതീക്ഷിക്കാമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. മലയാള സിനിമയിലെ ഏറ്റവും നല്ല ഫീമെയിൽ റോളുകളിലൊന്നാണ് ഒടിയനിലേത് എന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

മാത്രമല്ല ഏറെ വിവാദം സൃഷ്ടിച്ച രണ്ടാമൂഴത്തെക്കുറിച്ചും ശ്രീകുമാർ മേനോൻ പങ്ക് വച്ചു. 'രണ്ടാമൂഴം എന്തായാലും സിനിമയാവും. അത് ഞാൻ തന്നെ സംവിധാനവും ചെയ്യും. വിശ്വപ്രസിദ്ധമായ ഒരു പുരാണകഥയെ സിനിമയാക്കുമ്പോൾ അതേക്കുറിച്ച് വളരെയധികം പഠിക്കേണ്ടതുണ്ട്. ഗൗരവമേറിയ ഗവേഷണം തന്നെ നടത്തേണ്ടതുണ്ട്. അതിനാൽത്തന്നെ ന്യായമായ സമയമേ ഞാൻ എടുത്തിട്ടുള്ളൂ എന്നാണ് കരുതുന്നത്.'

രണ്ടാമൂഴം പെട്ടെന്ന് സിനിമയായിക്കാണണമെന്ന് എംടി സാറിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ധൃതി പിടിച്ചിരുന്നത്. ഇതൊരു ലോകസിനിമയാണല്ലോ? വരുംദിനങ്ങളിൽ ആ കാർമേഘം മാറുമെന്ന് തന്നെയാണ് വിശ്വാസം. എല്ലാവരും കൊതിക്കുന്ന രീതിയിൽ ലാലേട്ടൻ തന്നെ ഭീമനായി രണ്ടാമൂഴം 2019ൽ തുടങ്ങുമെന്ന കാര്യത്തിൽ സംശയമില്ല', ശ്രീകുമാർ മേനോൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP