Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മമ്മൂട്ടിക്കൊപ്പം ഐറ്റം നമ്പരുമായി ചുവടുവയ്ക്കാൻ സണ്ണി ലിയോൺ കൊച്ചിയിലെത്തി; മുംബൈയിൽ നിന്നുള്ള വിമാനത്തിലെത്തിയ താരത്തിന് ചുറ്റം വലയം തീർത്ത് അംഗരക്ഷകർ; അപ്രതീക്ഷിതമായി നടിയെ കണ്ടതോടെ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി ആരാധകർ

മമ്മൂട്ടിക്കൊപ്പം ഐറ്റം നമ്പരുമായി ചുവടുവയ്ക്കാൻ സണ്ണി ലിയോൺ കൊച്ചിയിലെത്തി; മുംബൈയിൽ നിന്നുള്ള വിമാനത്തിലെത്തിയ താരത്തിന് ചുറ്റം വലയം തീർത്ത് അംഗരക്ഷകർ; അപ്രതീക്ഷിതമായി നടിയെ കണ്ടതോടെ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി ആരാധകർ

മ്മൂട്ടിക്കൊപ്പം ഐറ്റം നമ്പരുമായി ചുവടുവയ്ക്കാൻ സണ്ണി ലിയോൺ കൊച്ചിയിലെത്തി. ഇന്ന് പുലർച്ചെ മുംബൈയിൽ നിന്നുള്ള വിമാനത്തിൽ ആണ് നടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ സണ്ണി ലിയോണിന് ചുറ്റം വലയം തീർത്ത് അംഗരക്ഷകരുടെ ഒരു പട തന്നെ ഉണ്ടെന്ന് വീഡിയോയിൽ വ്യക്തമാണ്. അപ്രതീക്ഷിതമായി നടി വിമാനത്താവളത്തിനുള്ളിൽ തിരിച്ചറിഞ്ഞവർ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള തിരക്ക് കൂട്ടുന്നതും കാണാം.

സണ്ണി ലിയോണിന്റെ ആദ്യ മലയാള ചിത്രമാണ് മമ്മൂട്ടി നായതനായ മധുരരാജ. ചിത്രത്തിൽ ഒരു ഐറ്റം നമ്പറിലാകും അവർ എത്തുക എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിനാി നടിക്ക് രണ്ട് ദിവസത്തെ ഷൂട്ടിങ് ആണ് ഉള്ളത്്. കൊച്ചി നഗരത്തിൽ തമ്മനത്തുള്ള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്.

സൂപ്പർ ഹിറ്റായ 'പുലിമുരുഗ'ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുരരാജ'. ചിത്രം വിഷുവിനു റിലീസ് ചെയ്യും. വൈശാഖിന്റെ തന്നെ 'പൊക്കിരിരാജ' എന്ന ചിത്രത്തിന്റെ തുടർച്ചയാണ് 'മധുരരാജ'. 'പോക്കിരിരാജ'യ്ക്ക് ശേഷം എട്ടു വർഷങ്ങൾ കഴിഞ്ഞാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നതെന്നതും പ്രത്യേകതയാണ്. 'പുലിമുരുകനു' ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം ഒരിക്കൽകൂടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്.

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ദിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP