Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം;കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവൻ എന്നെ വിട്ടിട്ടു പോയി; പത്താം ക്ലാസിലേക്കാണ് പഠിക്കാനുണ്ട് എന്നു പറഞ്ഞായിരുന്നു ബ്രേക്കപ്പ്; ഫോൺ വിളിച്ച് 'നീ എന്തിനാ എന്നെ വിട്ടിട്ടു പോയത്'എന്ന് ചോദിച്ചു; പ്രണയത്തകർച്ചയും പ്രണയസങ്കല്പങ്ങളും പങ്ക് വച്ച് തപ്‌സി പന്നു

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം;കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവൻ എന്നെ വിട്ടിട്ടു പോയി; പത്താം ക്ലാസിലേക്കാണ് പഠിക്കാനുണ്ട് എന്നു പറഞ്ഞായിരുന്നു ബ്രേക്കപ്പ്; ഫോൺ വിളിച്ച് 'നീ എന്തിനാ എന്നെ വിട്ടിട്ടു പോയത്'എന്ന് ചോദിച്ചു; പ്രണയത്തകർച്ചയും പ്രണയസങ്കല്പങ്ങളും പങ്ക് വച്ച് തപ്‌സി പന്നു

കോളിവുഡ്, ടോളിവുഡ്, ബോളിവുഡ് ഇൻഡസ്ട്രികളിൽ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞ സുന്ദരിയാണ് തപ്‌സി പന്നു. പിങ്ക്, നാം ഷബാന, ബേബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച തപ്‌സിക്ക് കൈനിറയെ അവസരങ്ങളാണ് ഉള്ളത്. മലയാള സിനിമയിലും തപ്സി നായികയായി അഭിനയിച്ചിട്ടുണ്ട്. സോഹൻ സംവിധാനം ചെയ്ത ഡബിൾസിൽ മമ്മൂട്ടിയുടെ നായികയായി വേഷമിട്ടത് തപ്സിയായിരുന്നു. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലായ താരം ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയസങ്കല്പങ്ങളെക്കുറിച്ചും മനസ് തുറക്കുകയുണ്ടായി.

'ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ആദ്യ പ്രണയം. എനിക്ക് തോന്നുന്നു എന്റെ സുഹൃത്തുക്കളെ സംബന്ധിച്ച് പ്രണയിച്ചു തുടങ്ങാൻ ഞാൻ വൈകിപ്പോയി എന്ന്. എന്നിരുന്നാലും ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴുള്ള ആ ബന്ധത്തെ പ്രണയമെന്നൊന്നും വിളിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല.

കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവൻ എന്നെ വിട്ടിട്ടു പോയി. പത്താം ക്ലാസിലെ ബോർഡ് എക്സാം ആകാറായി പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നെല്ലാം പറഞ്ഞായിരുന്നു ആ ബ്രേക്കപ്പ്. അന്ന് മൊബൈൽ ഒന്നും ഉണ്ടായിരുന്നില്ല. എനിക്കിപ്പോഴും ഓർമയുണ്ട്, ബൂത്തിൽ പോയി അവനെ ഫോൺ വിളിച്ച് 'നീ എന്തിനാ എന്നെ വിട്ടിട്ട് പോകുന്നത് എന്ന് ചോദിച്ച് കരഞ്ഞതൊക്കെ'.

'ഓഗസ്റ്റ് ഒന്നിനാണ് ഞാൻ ജനിച്ചത്. ലിയോ ആണ് എന്റെ സൂര്യ രാശി. ജോലിയിലായാലും സ്വകാര്യ ജീവിതത്തിലായാലും ശ്രദ്ധാകേന്ദ്രമായിരിക്കാനാണ് എനിക്ക് താത്പര്യം. പെട്ടെന്ന് വരുതിക്ക് നിർത്താൻ സാധിക്കുന്ന ഒരു പങ്കാളിയെയാണ് എനിക്ക് ലഭിക്കുന്നതെങ്കിൽ അതിൽ എനിക്ക് വലിയ പുതുമയൊന്നും തോന്നില്ല. ഞാനുമായി എല്ലാക്കാര്യത്തിലും പൊരുത്തപ്പെടുന്ന ആളാകണം. പരസ്പരം ബഹുമാനിക്കാൻ കഴിയണം. എന്നെങ്കിലും അത്തരത്തിൽ ഒരാളുമായി പ്രണയത്തിലായാൽ ഇതാണ് എന്റെ ഭാവി എന്ന് കരുതി മുന്നോട്ട് പോകും. പിന്നീട് കുടുംബം കുട്ടികൾ എന്നൊക്കെ സ്വപ്നം കാണും' തപ്സി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP