Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വള്ളിക്കുടിലിലെ വെള്ളക്കാരൻ തിയേറ്ററിലേക്ക്; നവാഗതനായ ഡഗ്ലസ് ആൽഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 9ന് തിയേറ്ററുകളിലെത്തും; നായകരാകുന്നത് ഗണപതിയും ബാലുവർഗീസും

വള്ളിക്കുടിലിലെ വെള്ളക്കാരൻ തിയേറ്ററിലേക്ക്; നവാഗതനായ ഡഗ്ലസ് ആൽഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 9ന് തിയേറ്ററുകളിലെത്തും; നായകരാകുന്നത് ഗണപതിയും ബാലുവർഗീസും

കൊച്ചി; ബാലതാരമായി തുടങ്ങി മലയാള സിനിമയിൽ നായകനാകുന്ന ഗണപതിയും യുവതാരം ബാലുവർഗീസും ഒന്നിക്കുന്ന വള്ളിക്കുടിലിലെ വെള്ളക്കാരൻ നവംബർ 9ന് തിയേറ്ററുകളിലേക്ക്.നവാഗതനായ ഡഗ്ലസ് ആൽഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രം മലർ സിനിമാസിന്റെ ബാനറിൽ ജുവിസ് പ്രൊഡക്ഷൻസും ചേർന്ന് നേവിസ് സേവ്യർ, സിജു മാത്യു, സജ്ഞിത വി എസ് എന്നിവർ ചേർന്ന് നിർമ്മിക്കും.

ലാൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ മുത്തുമണിയും വേറിട്ട കഥാപാത്രവുമായി എത്തുന്നു. ഇവരെക്കുടാതെ രാഹുൽ മാധവ്,അജു വർഗീസ്, രൻജി പണിക്കർ, വിഷ്ണു ഗോവിന്ദൻ, പാഷാണം ഷാജി, മറിമായം ശ്രീകുമാർ, കുപ്പുള്ളി ലീല എന്നിവരും അഭിനയിക്കുന്നു.

പുതുതലമുറയുടെ യുറോപ്പ് ഭ്രമം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകുന്ന മാറ്റങ്ങളും നവകാഴ്ചപ്പാടുകളും വ്യക്തമായ രാഷ്ട്രീയത്തിലൂടെയും നർമ്മത്തിലൂടെയുമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. ക്യാമറ പവി.കെ.പവൻ, ഗാനരചന ഹരിനാരായണൻ, സംഗീതം ദീപക് ദേവ്, എഡിറ്റിങ് നൗഫൽ അബ്ദുള്ള എന്നിവർ നിർവഹിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP