Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോളിവുഡിൽ വീണ്ടും വിവാഹ മാമാങ്കം; വരുൺ ധവാന്റെ വിവാഹത്തിനായി ഒരുക്കങ്ങൾ തുടങ്ങി; ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറുമായ നടാഷ ദലാളുമായുള്ള നടന്റെ വിവാഹം ഡിസംബറിൽ; അരങ്ങൊരുങ്ങുന്നത് ഗോവൻ കടൽത്തീരത്ത് അത്യാഡംബര താരവിവാഹത്തിന്

ബോളിവുഡിൽ വീണ്ടും വിവാഹ മാമാങ്കം; വരുൺ ധവാന്റെ വിവാഹത്തിനായി ഒരുക്കങ്ങൾ തുടങ്ങി; ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറുമായ നടാഷ ദലാളുമായുള്ള നടന്റെ വിവാഹം ഡിസംബറിൽ; അരങ്ങൊരുങ്ങുന്നത് ഗോവൻ കടൽത്തീരത്ത് അത്യാഡംബര താരവിവാഹത്തിന്

ബോളിവുഡിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വിവാഹമാമാങ്കത്തിന് അരങ്ങൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സോനം കപൂർ-ആനന്ദ് അഹൂജ, ദീപിക-രൺവീർ, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് എന്നീ താരവിവാഹങ്ങൾക്ക് പിന്നാലെ നടൻ വരുൺ ധവാൻ വിവാഹിതനാകുന്നുവെന്നാണ് ബോളിവുഡിൽനിന്ന് വരുന്ന ഏറ്റവും പുതിയ വാർത്ത.

വരുണും ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറുമായ നടാഷ ദലാളും തമ്മിലുള്ള വിവാഹത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി കഴിഞ്ഞു. ഒരുക്കങ്ങൾ ഇരു കുടുംബങ്ങളും ആരംഭിച്ചുവെന്നും ഗോവയിൽവച്ച് ഈ വർഷം ഡിസംബറിൽ ചടങ്ങുകൾ നടക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

ദീർഘകാലമായി പ്രണയത്തിലായിരുന്ന വരുൺ ധവാനും നടാഷയും കുറച്ച് നാളുകൾക്ക് മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന് വിവരം വെളിപ്പെടുത്തിയത്. കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ വച്ച് തങ്ങളിരുവരും പ്രണയത്തിലാണെന്ന് വരുൺ തുറന്ന് സമ്മതിച്ചിരുന്നു.

ഗോവൻ കടൽതീരത്ത് വച്ച് അത്യാഡംബര വിവാഹത്തിനാണ് ബോളിവുഡ് ഇനി സാക്ഷിയാകുക. സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. വിവാഹത്തിന് ശേഷം മുംബൈയിൽവച്ച് വിവാഹവിരുന്ന് ഒരുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. വരുൺ-നടാഷ വിവാഹം നവംബറിൽ നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കലങ്കിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ. മൈ നെയിം ഈസ് ഖാൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ സഹസംവിധായകനായാണ് വരുൺ സിനിമയിലെത്തിയത്. പിന്നീട് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം ബോളിവുഡിലെ മുൻനിരനായകരിലൊരാളായി. കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ ആയിരുന്നു അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്രമേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ താരം ഒമ്പത് വർഷത്തിനിടെ 13 ചിത്രങ്ങളിൽ അഭിനയിച്ചു. മെ തേരാ ഹീറോ, ദിൽവാലെ, ഡിഷ്യും, ബദ്‌ലാപൂർ, സൂയി ധാഗ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കലങ്ക് എന്നിവയാണ് താരത്തിന്റെ ഹിറ്റ് ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP