Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടി ദിവ്യാ ഉണ്ണിയുടെ അനുജത്തി വിദ്യാ ഉണ്ണി വിവാഹിതയാകുന്നു; 'ഡോക്ടർ ലവ്' സിനിമയിലെ നായിക കൂടിയായ വിദ്യയെ വരണമാല്യം ചാർത്തുന്നത് സിങ്കപ്പൂരിൽ ഉദ്യോഗസ്ഥനുമായ സഞ്ജയ് വെങ്കടേശ്വരൻ; പ്രണയം തുളുമ്പുന്ന ഫോട്ടോഷൂട്ട് സൈബർ ലോകത്ത് വൈറൽ

നടി ദിവ്യാ ഉണ്ണിയുടെ അനുജത്തി വിദ്യാ ഉണ്ണി വിവാഹിതയാകുന്നു; 'ഡോക്ടർ ലവ്' സിനിമയിലെ നായിക കൂടിയായ വിദ്യയെ വരണമാല്യം ചാർത്തുന്നത് സിങ്കപ്പൂരിൽ ഉദ്യോഗസ്ഥനുമായ സഞ്ജയ് വെങ്കടേശ്വരൻ; പ്രണയം തുളുമ്പുന്ന ഫോട്ടോഷൂട്ട് സൈബർ ലോകത്ത് വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയാകുന്നു. ചെന്നൈ സ്വദേശിയും സിങ്കപ്പൂരിൽ ടാറ്റ കമ്മ്യൂണിക്കേഷൻസിൽ ഉദ്യോഗസ്ഥനുമായ സഞ്ജയ് വെങ്കടേശ്വരനാണ് വരൻ. ഒരു സിനിമയിൽ മാത്രം അഭിനയിച്ച ശേഷം സിനിമാ രംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു വിദ്യ.

'ഡോക്ടർ ലവ്' എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വിദ്യ ഉണ്ണി. ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയെങ്കിലും ഡോക്ടർ ലൗവിന് ശേഷം കൂടുതൽ സിനിമകളിൽ വിദ്യ സജീവമായിരുന്നില്ല.

എന്നാൽ ചേച്ചി ദിവ്യയ്ക്കൊപ്പവും സ്വന്തമായും നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ വിദ്യ പ്രേക്ഷകർക്ക് മുന്നിലെത്തി. കൊല്ലം അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ നിന്ന് എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ ഇപോൾ ഹോങ്കോങിൽ കോഗ്നിസെന്റിൽ ഉദ്യോഗസ്ഥയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP