Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്യാപ്റ്റനിലേയും മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാർഡ്; ചാലക്കുടിക്കാരൻ ചങ്ങാതിയിലെ രാജാമണിക്ക് പുതുമുഖനടനെന്ന നിലയിൽ പരാമർശം ലഭിച്ചേക്കാം; സംസ്ഥാന അവാർഡ് പ്രഖ്യാപിക്കാനിരിക്കെ പ്രവചനങ്ങളുമായി വിനയൻ

ക്യാപ്റ്റനിലേയും മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാർഡ്; ചാലക്കുടിക്കാരൻ ചങ്ങാതിയിലെ രാജാമണിക്ക് പുതുമുഖനടനെന്ന നിലയിൽ പരാമർശം ലഭിച്ചേക്കാം; സംസ്ഥാന അവാർഡ് പ്രഖ്യാപിക്കാനിരിക്കെ പ്രവചനങ്ങളുമായി വിനയൻ

2018 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനംഈ മാസം 28 നോ മാർച്ച് ഒന്നിനോ പ്രഖ്യാപിക്കാനിരിക്കെ ജയസൂര്യ മികച്ച നടനുള്ള അവാർഡ് ലഭിക്കുമെന്നാണ് വിനയൻ പറയുന്നത്.മോഹൻലാൽ മുതൽ യുവതാരം ടൊവിനോ തോമസ് വരെ മികച്ച നടനുള്ള മത്സരത്തിൽ മാറ്റുരയ്ക്കുന്നുണ്ട്.ഇതിനിടെ ഈ വർഷത്തെ അവാർഡ് നടൻ ജയസൂര്യ സ്വന്തമാക്കുമെന്ന് സംവിധായകൻ വിനയൻ പ്രവചിച്ചത്. ഫെയസ്ബുക്കിലൂടെയായിരുന്നു വിനയന്റെ പ്രവചനം.

ക്യാപ്റ്റനിലേയും ഞാൻ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാർഡ് എന്നാണ് വിനയൻ പറയുന്നത്. ഒന്നു രണ്ടു തവണ ഈ അവാർഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാൽ വളരെ സന്തോഷമായിരിക്കുമെന്നും വിനയൻ പറഞ്ഞു.താൻ സംവിധാനം ചാലക്കുടിക്കാരൻ ചങ്ങാതിയിൽ അഭിനയിച്ച രാജാമണിക്കും പരാമർശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിനയൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ചലച്ചിത്രകാരൻ കുമാർ സാഹ്നിയാണ് സിനിമാവിഭാഗം ജൂറി ചെയർമാൻ. രചനാവിഭാഗം ജൂറി ചെയർമാൻ ചിന്തകനും എഴുത്തുകാരനുമായ പി.കെ പോക്കറാണ്.

വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ക്യാപ്റ്റനിലേയും ഞാൻ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കുംഇത്തവണത്തെ സംസ്ഥാന അവാർഡ് എന്നു ഞാൻ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാർഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാൽ വളരെ സന്തോഷം..അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയിൽ ഒരു പരാമർശമെൻകിലും ലഭിക്കുമെന്നും ഞാൻപ്രതീക്ഷിക്കുന്നു...

സംസ്ഥാന ചലച്ചിത്ര അവാർഡിനായി ഇത്തവണ മത്സരത്തിനുള്ളത് 104 ചിത്രങ്ങളാണ്. അവയിൽ 100 ഫീച്ചർ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളുമാണ് ഉള്ളത്. ചിത്രങ്ങളുടെ സ്‌ക്രീനിങ് ഞായറാഴ്ച മുതൽ ആരംഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP