Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശാഖപട്ടണത്തുവച്ച് അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്; കണ്ട നിമിഷം തന്നെ പ്രണയം തോന്നിയെങ്കിലും തുറന്നുപറഞ്ഞത് ഏതാനും തവണ കൂടി തമ്മിൽ കണ്ടശേഷം; ആദ്യം പ്രൊപ്പോസ് ചെയ്തതും ഞാൻ തന്നെ; അനീഷയുമായുള്ള പ്രണയകഥ തുറന്ന് പറഞ്ഞ് വിശാൽ

വിശാഖപട്ടണത്തുവച്ച് അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്; കണ്ട നിമിഷം തന്നെ പ്രണയം തോന്നിയെങ്കിലും തുറന്നുപറഞ്ഞത് ഏതാനും തവണ കൂടി തമ്മിൽ കണ്ടശേഷം; ആദ്യം പ്രൊപ്പോസ് ചെയ്തതും ഞാൻ തന്നെ; അനീഷയുമായുള്ള പ്രണയകഥ തുറന്ന് പറഞ്ഞ് വിശാൽ

തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ വിശാലിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ തെന്നിന്ത്യയിലടക്കം ചർച്ചാവിഷയം. ഹൈദരാബാദിലെ മുൻനിര വ്യവസായ പ്രമുഖന്റെ മകളും അഭിനേത്രിയുമായ അനിഷാണ് വധുവെന്ന് കുറച്ച് ദിവസം മുമ്പാണ് നടൻ തുറന്ന് പറഞ്ഞത്. ഇപ്പോൾ ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും അനിഷയെ കണ്ടുമുട്ടിയതിനെക്കുറിച്ചും വിശാൽ മനസ് തുറക്കുകയാണ്.ദിന തന്തി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അനിഷയുമായി താൻ പ്രണയത്തിലായതിനെക്കുറിച്ച് വിശാൽ മനസ്സ് തുറന്നത്.

വിശാഖപട്ടണത്തുവച്ച് എന്റെ പുതിയ ചിത്രമായ അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്. അനിഷയും ഏതാനും പെൺകുട്ടികളും ചേർന്നാണ് എന്നെ കാണാൻ വന്നത്. അവർ മിഷേൽ എന്നൊരു സിനിമ ചെയ്തുവെന്നും അതിൽ അനിഷയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞു. ഈ സിനിമയിലെ ഒട്ടുമിക്ക ടെക്‌നീഷ്യൻസും സ്ത്രീകളാണെന്നും പറഞ്ഞു. കൃഷിയെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു അത്. അതിലെ ക്രൂ അംഗങ്ങൾ മുഴുവൻ കർഷക കുടുംബത്തിൽ നിന്നുള്ളവരായിരുന്നു.

അനിഷയെ കണ്ട നിമിഷം തന്നെ അവളോട് പ്രണയം തോന്നി. പക്ഷേ പ്രണയം തുറന്നു പറഞ്ഞത് ഏതാനും തവണ കൂടി തമ്മിൽ കണ്ടശേഷമാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അപ്പോൾ അവൾ മറുപടി പറഞ്ഞില്ല. അവൾക്കാവശ്യമുള്ള സമയം എടുത്തശേഷമാണ് പോസിറ്റീവായി മറുപടി നൽകിയത്

അനിഷ തനിക്ക് ദൈവം തന്ന സമ്മാനമാണെന്നാണ് വിശാൽ പറയുന്നത്. നടിക്കു പുറമേ നാഷണൽ ലെവൽ ബാസ്‌കറ്റ് ബോൾ കളിക്കാരിയും സോഷ്യൽ ആക്ടിവിസ്റ്റുമാണ് അനിഷയെന്നും വിശാൽ അഭിമുഖത്തിൽ പറഞ്ഞു. വിവാഹശേഷം പല നടികളും അഭിനയം നിർത്തുമ്പോൾ അനിഷ അഭിനയം വിടേണ്ടതില്ലെന്നും തുടരാമെന്നുമാണ് വിശാൽ പറയുന്നത്.

നടികർ സംഘത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായശേഷം മാത്രമേ വിവാഹം നടക്കൂവെന്നും അതുവരെ അവളോട് കാത്തിരിക്കണമെന്നും ഞാൻ പറഞ്ഞു. അതിന് അവൾ സമ്മതിച്ചുവെന്നും അവളോട് അതിന് നന്ദിയുണ്ടെന്നും വിശാൽ അഭിപ്രായപ്പെട്ടു. നടികർ സംഘത്തിന്റെ സെക്രട്ടറിയാണ് വിശാൽ. അർജുൻ റെഡ്ഡി, പെല്ലി ചൂപ്പുലു എന്നീ ചിത്രങ്ങളിൽ അനിഷ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ വിവാഹ വാർത്ത പുറത്തു വന്നതിനു പിന്നാലെ അനിഷയെ സോഷ്യൽ മീഡിയയിലൂടെ ചിലർ കടന്നാക്രമിക്കുകയാണ്. വിശാൽ പണത്തിന് വേണ്ടിയാണ് വിവാഹിതനാകുന്നതെന്നും, പണം കൊണ്ട് എന്തും വിലകൊടുത്ത് വാങ്ങാമെന്നുമാണ് ഒരാൾ അനിഷയുടെ പോസ്റ്റിനു താഴെ കുറിച്ചത്. ഇതിന് ചുട്ട മറുപടിയാണ് നടി നൽകിയത്.

'പണത്തിന് വേണ്ടിയാണ് വിശാൽ എന്നെ സ്‌നേഹിച്ചതെന്ന് വിശ്വസിക്കുന്നുവെങ്കിൽ, അദ്ദേഹം ആരാണെന്നതിനെ കുറിച്ച് നിങ്ങൾക്കൊരു ധാരണയുമില്ല. ചിലപ്പോഴെങ്കിലും ഒരൽപ്പം വിശ്വാസം ജീവിതത്തിൽ പുലർത്തൂ. ഇനിയും ഒരുപാട് ദൂരം പോകാനുള്ളതാണ്.' എന്നാണ് അനിഷ അതിന് മറുപടിയായി കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP