Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുജിബാലയുടെ ആത്മഹത്യ ശ്രമം; കോളിവുഡിന്റെ ഉറക്കം കെടുത്തുന്നു

സുജിബാലയുടെ ആത്മഹത്യ ശ്രമം; കോളിവുഡിന്റെ ഉറക്കം കെടുത്തുന്നു

മിഴിലെ ഗ്ലാമർ താരം സുജിബാലയുടെ ആത്മഹത്യ ശ്രമത്തിന്റെ പിന്നിലെ ചുരുളഴിക്കാൻ കോളിവുഡിലെ പപ്പരാസികൾ. വിവാഹത്തിന്റെ തലേ ദിവസമാണ് സുജിബാല അമിതമായ ഉറക്ക ഗുളികൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരു സംവിധായകനുമായി സുജിബാലയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു.

കോളിവുഡിലെ ഒരു ഡാൻസ് മാസ്റ്ററുമായി സുജിബാല പ്രണയത്തിലാണെന്നും നേരത്തെ വാർത്തകൾ പരന്നിരുന്നു. ഈ ബന്ധത്തെ എതിർത്താണ് കുടുംബം രവികുമാർ എന്ന സംവിധായകനുമായി സുജിബാലയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. പ്രണയത്തെ കുറിച്ചറിഞ്ഞിട്ടും സംവിധായകൻ വിവാഹാലോചനയുമായി എത്തുകയായിരുന്നു. എന്തായാലും കോളിവുഡിൽ രണ്ട് ദിവസങ്ങളായി ചൂടുള്ള വിഷയം സുജിബാലയുടെ പ്രണയവും ആത്മഹത്യ ശ്രമവും തന്നെയാണ്.

റിലീസിന് തയാറായിരിക്കുന്ന ഉൺമൈ എന്ന ചിത്രത്തിന്റെ സംവിധായകനാണ് രവികുമാറുമായായിട്ടായിരുന്നു വിവാഹമുറപ്പിച്ചിരുന്നത്. ഈ ചിത്രത്തിൽ സുജിബാല പ്രധാനപ്പെട്ട വേഷം ചെയ്യ്തിരുന്നു. ഗോരിപാളയം, ഇത്തനൈന നാളൈ എങ്കിരുന്തായ്, ഇയക്കം, വേട്ടൈ ആരംഭം തുടങ്ങിയവയാണ് സുജിബാലയുടെ പ്രധാനചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP