Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഞാൻ സൂക്ഷിച്ചുവയ്ക്കുന്നതെല്ലാം തനിക്ക് വേണ്ടിയാണ്... പ്രണയത്തിൽ വീണു പോയി! അമല പോളിനോട് പ്രണയം തുറന്ന് പറഞ്ഞ് ആര്യ; ട്വിറ്ററിലെ തമാശക്കളിയിൽ വല്ല കാര്യമുണ്ടോ എന്ന് തിരക്കി ആരാധകർ

ഞാൻ സൂക്ഷിച്ചുവയ്ക്കുന്നതെല്ലാം തനിക്ക് വേണ്ടിയാണ്... പ്രണയത്തിൽ വീണു പോയി! അമല പോളിനോട് പ്രണയം തുറന്ന് പറഞ്ഞ് ആര്യ; ട്വിറ്ററിലെ തമാശക്കളിയിൽ വല്ല കാര്യമുണ്ടോ എന്ന് തിരക്കി ആരാധകർ

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ ഹോട്ട് ബാച്ച്ലറണ് ആര്യ. മലയാളത്തിലും തമിഴിലും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം. തെന്നിന്ത്യയിലെ മുതിർന്ന നടിമാരുടെ കൂട്ടത്തിലാണ് അമലപോളിന്റെ സ്ഥാനവും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തമാശകൾ ഒപ്പിക്കുന്നതിലും മിടുക്കരാണ്. ട്വിറ്ററിൽ ഇരുവരും തമ്മിലുള്ള തമാശകളി കണ്ട് ആരാധകർ കളി കാര്യമാണോ എന്ന ഗോസിപ്പുകൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

ട്വിറ്ററിലൂടെ ആര്യ അമല പോളിനോടുള്ള പ്രണയം തുറന്നു പറഞ്ഞിരിക്കയാണ്. തമാശയാണെങ്കിലും ഇരുവരും ട്വിറ്ററിലൂടെ നടത്തിയ സംഭാഷണം ആരാധകരുടെ ശ്രദ്ധയാകർഷിക്കാനിടയായിട്ടുണ്ട്. സംഭവം പരസ്യമായതുകൊണ്ട് ഇതും ആര്യയുടെ പതിവ് തമാശക്കളിയിൽ കൂട്ടിയാൽ മതിയോ എന്ന കൺഫ്യൂഷനിലാണ് ആരാധകർ.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അമല പോൾ. പോണ്ടിച്ചേരി രജിസ്‌ട്രേഷന്റെ കാര്യത്തിൽ അടക്കം അമല കടുത്ത വിമർശം കേൾക്കുന്നുണ്ട്. ഇതിനിടെ ട്രോൾ എന്ന വിധത്തിൽ കൂടിയാണ് അമല ചിത്രം പോസ്റ്റു ചെയ്തതോടെ അത് മലയാളികളുടെ അമർഷത്തിനും ഇടയാക്കിയിരുന്നു. ഈ സംഭവത്തിലെ ട്വീറ്റ് പുരോഗമിക്കവേയാണ് ആര്യ അമലയോടുള്ള പ്രണയം വെളിപ്പെടുത്തിയത്.

അമല പോൾ തന്റെ ട്വിറ്ററിൽ ട്വീറ്റ് ചെയ്ത ഒരു ഫോട്ടോയും അടിക്കുറിപ്പുമാണ് എല്ലാത്തിനും കാരണം. റോഡ് ടാക്സ് വിവാദത്തെ പരിഹസിച്ച് അമല സോഷ്യൽ മീഡിയയിൽ തന്റെ ബോട്ട് റൈഡ് ഫോട്ടോ ഇട്ടിരുന്നു. ഈ ട്വീറ്റിന് മറുപടിയുമായി ആര്യ രംഗത്തെത്തി. റോഡ് ടാക്സ് ശേഖരിച്ച് സൂക്ഷിച്ച് അമല അവസാനം ബോട്ട് വാങ്ങിക്കും എന്ന് ആര്യ പറഞ്ഞു. ജസ്റ്റ് കിഡിങ് എന്ന ഹാഷ് ടാഗോടെയായിരുന്നു ആര്യയുടെ ട്വീറ്റ്.

എന്നാൽ ജീവിതത്തിൽ എല്ലാം അങ്ങനെ ശേഖരിക്കുന്നത് ആര്യയാണെന്ന് അമല മറുപടി കൊടുത്തു. ശരീരത്തെ ഉപദ്രവിച്ചുകൊണ്ട് ഓടുകയും സൈക്കിൾ ഓട്ടം നടത്തുകയല്ലേ ആര്യ എന്നും അമല പറഞ്ഞു. ഞാൻ സൂക്ഷിച്ചുവയ്ക്കുന്നതെല്ലാം തനിക്ക് വേണ്ടിയാണെന്നും പ്രണയത്തിൽ വീണു പോയി എന്നും ആര്യ പറഞ്ഞു. ഈ ട്വീറ്റിന് ജസ്റ്റ് കിഡ്ഡിങ്‌ 
എന്ന ഹാഷ് ടാഗാണ് ഉണ്ടായിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP