Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിക്കിനിയൊന്നും ബിപാഷയ്ക്ക് ഒരു പ്രശ്‌നമേ അല്ല; ബിക്കിനിയിൽ കൂടുതൽ ഗ്ലാമറെന്നും ഹോട്ട് നടി

ബിക്കിനിയൊന്നും ബിപാഷയ്ക്ക് ഒരു പ്രശ്‌നമേ അല്ല; ബിക്കിനിയിൽ കൂടുതൽ ഗ്ലാമറെന്നും ഹോട്ട് നടി

രീരവടിവു കാട്ടി ആരാധകരെ കോരിത്തരിപ്പിക്കുന്ന നടിയാണ് ബിപാഷ ബസു. ബിക്കിനിയിൽ അഭിയിക്കാൻ താരത്തിന് മടിയില്ലെന്നുള്ള കാര്യം നേരത്തെ തന്നെ ഈ ഹോട്ട് നടി തെളിയിച്ചതുമാണ്. ബിക്കിനിയിട്ട് അഭിനയിക്കാൻ താൻ തയ്യാറാണെന്നും നീന്തൽ വേഷത്തോടുള്ള തന്റെ താൽപര്യം വളരെ കുഞ്ഞിലേ തന്നെ തുടങ്ങിയതാണെന്നുമാണ് ബിപാഷ മുമ്പേ നിലപാട് വ്യക്തമാക്കിയതുമാണ്.

ഇപ്പോഴിതാ ബിപാഷ തന്നെ വീണ്ടും ബിക്കിനിയുടെ മഹത്വങ്ങൾ വർണിക്കുകയാണ്. ബിക്കിനി ധരിക്കുക എന്നത് തന്നെ സംബന്ധിച്ചടത്തോളം വലിയ കാര്യമല്ലെന്നും, അഭിനയിക്കുന്ന സിനിമയിൽ ഗ്‌ളാമർ ഒരു ഘടകമാണെങ്കിൽ ബിക്കിനി ധരിക്കുന്നത് ഗ്‌ളാമർ കൂട്ടുമെന്നാണ് ബിപാഷയുടെ പക്ഷം.

ആദ്യതവണ ഞാൻ ബിക്കിനി ധരിച്ചപ്പോൾ ശരീരത്തിന് ഇണങ്ങുമോയെന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ ധൂം 2ൽ അഭിനയിക്കുന്‌പോഴേക്കും അത് മാറി. എനിക്ക് ബിക്കിനിയും ചേരുമെന്ന് മനസിലായി ബിപാഷ ഒരു അഭിമുഖത്തിൽ പറഞ്ഞു.പ്‌ളേയേഴ്‌സ് എന്ന സിനിമയിലും പിന്നീട് ബിക്കിനി ധരിച്ചു. സംവിധായകന്റെആവശ്യപ്രകാരമാണ് ഹംഷക്കൽസ് എന്ന സിനിമയിലും ബിക്കിനി അണിഞ്ഞതെന്നും ബിപ്‌സ് പറഞ്ഞു. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ക്രീച്ചർ 3ഉ എന്ന ഹൊറർ സിനിമയാണ് ബിപാഷയുടേതായി ഉടൻ റിലീസാവാനുള്ളത്.


പ്രേക്ഷകരുടെയുളളിൽ എന്നും 'ഹോട്ട് ആന്റ് സെക്‌സിയായി നിൽക്കാൻ ബിപാഷ യ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ചൂടേറിയ പേരായ ബിപാഷ എന്ന ബംഗാളി പേരിന്റെ അർത്ഥം തന്നെ തീവ്രവും നിഗൂഢവുമായ മോഹമെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP