Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുട്ടികളുടെ ഭാവിക്ക് മുൻതൂക്കം; വിവാഹമോചന കേസിൽ ആഞ്ജലീന ജോളിക്ക് പുനർചിന്ത; ബ്രാഡ് പിറ്റിനെതിരേയുള്ള വിവാഹമോചന ഹർജി പിൻവലിക്കാൻ ആലോചിക്കുന്നതായി വാർത്ത

കുട്ടികളുടെ ഭാവിക്ക് മുൻതൂക്കം; വിവാഹമോചന കേസിൽ ആഞ്ജലീന ജോളിക്ക് പുനർചിന്ത; ബ്രാഡ് പിറ്റിനെതിരേയുള്ള വിവാഹമോചന ഹർജി പിൻവലിക്കാൻ ആലോചിക്കുന്നതായി വാർത്ത

ആരാധകർ ഞെട്ടലോടെ ശ്രവിച്ച ബ്രാഞ്ചലീന വിവാഹമോചന കേസിൽ ട്വിസ്റ്റ്. കുട്ടികളുടെ ഭാവിയെ കരുതി ആഞ്ജലീന ജോളി വിവാഹമോചന ഹർജി പിൻവലിക്കാൻ ഒരുങ്ങുന്നതായി വാർത്ത. ലോകത്തുടനീളമുള്ള ആരാധകരെ അമ്പരപ്പിച്ച വിവാഹമോചന വാർത്തയായിരുന്നു ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയുടേയും ബ്രാഡ് പിറ്റിന്റേയും. അതേസമയം തന്റെ കുട്ടികളെ ഓർത്ത് ബ്രാഡിനെതിരേ നൽകിയ വിവാഹമോചന ഹർജി പിൻവലിച്ചാലോ എന്ന് ആഞ്ജലീന ചിന്തിക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. 52 കാരനായ ബ്രാഡ്പിറ്റും 41 കാരിയായ ആഞ്ജലീനയും ദീർഘനാളത്തെ ദാമ്പത്യം അവസാനിപ്പിച്ച വാർത്ത ഞെട്ടിക്കുന്നതായിരുന്നു.

ദത്തെടുത്തതും സ്വന്തം രക്തത്തിൽ പിറന്നതുമായി ഇവർക്ക് ആറ് മക്കളാണ് ഉള്ളത്. മക്കളാണ് തന്റെ പ്രഥമ പരിഗണനയെന്ന് ആഞ്ജലീന ഇതിനകം പല തവണ പറയുകയും ചെയ്തു. ഇവരുടെ വിവാഹമോചന വാർത്ത ലോകമെമ്പാടും ഏറെ ചർച്ച ആയതോടെ ആഞ്ജലീനയ്ക്ക് തന്നെ ഇക്കാര്യത്തിൽ ഇപ്പോൾ ബോധോദയം ഉണ്ടായിരിക്കുകയാണെന്നും എത്രയും വേഗം തെറ്റ് തിരുത്താൻ താരം ആലോചിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സുന്ദരനും നിഷ്‌ക്കളങ്കനുമായ ബ്രാഡ് ആരാധകർ കരുതുന്നത് പോലെ ഒരാളല്ലെന്ന് തുറന്നുകാട്ടുക എന്ന ഉദ്ദേശത്തിലാണ് ആഞ്ജലീന വിവാഹമോചനത്തിന് ഒരുങ്ങിയത് എങ്കിലും തീരുമാനത്തിന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കാര്യമായ പിന്തുണ കിട്ടിയില്ല.

ഇതിന് പുറമേ തീരുമാനം പുനഃപരിശോധിക്കാനും കാര്യങ്ങളെ മാന്യമായി കൈകാര്യം ചെയ്യാനും താരം ഏറെ ബഹുമാനിക്കുന്നവർ താരത്തിന് ഉപദേശം നൽകുകയും ചെയ്തു. ബ്രാഡുമായുള്ള പിണക്കം തുടർന്നാൽ ഏറ്റവും നഷ്ടം ആഞ്ജലീന ഏറ്റവും വലിയ സമ്പത്തായി കരുതുന്നതും സ്നേഹിക്കുന്നതുമായ കുട്ടികൾക്ക് തന്നെയാകുമെന്നും അവർ പറഞ്ഞു. സെപ്റ്റംബർ 19 നായിരുന്നു ബ്രാഡ് പിറ്റിൽ നിന്നും മോചനം തേടി ആഞ്ജലീന വിവാഹമോചന ഹരജി ഫയൽ ചെയ്തത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP