Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെറിയാൻ ഫിലിപ്പ് വിവാഹം കഴിക്കാത്തത് പ്രണയ പരാജയത്തെ തുടർന്നോ? സിനിമാമോഹം തലയ്ക്കു പിടിച്ച കെഎസ്‌യു നേതാവ് അത് ഉപേക്ഷിച്ചതെന്തിന്: ഗോസിപ്പു കോളങ്ങൾ പറയുന്നതിങ്ങനെ

ചെറിയാൻ ഫിലിപ്പ് വിവാഹം കഴിക്കാത്തത് പ്രണയ പരാജയത്തെ തുടർന്നോ? സിനിമാമോഹം തലയ്ക്കു പിടിച്ച കെഎസ്‌യു നേതാവ് അത് ഉപേക്ഷിച്ചതെന്തിന്: ഗോസിപ്പു കോളങ്ങൾ പറയുന്നതിങ്ങനെ

ടുത്തിടെ ഫേസ്‌ബുക്കിൽ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ ചെറിയാൻ ഫിലിപ്പ് എന്ന രാഷ്ട്രീയ നേതാവു ചെന്നു ചാടിയ വിവാദത്തിന്റെ അലകൾ ഇനിയും ഒടുങ്ങിയിട്ടില്ല. അതിനു പിന്നാലെയിതാ അദ്ദേഹത്തിന്റെ പ്രണയ പരാജയത്തെക്കുറിച്ചും വിവാഹവിരോധത്തെക്കുറിച്ചുമൊക്കെ ഗോസിപ്പു കോളങ്ങൾ എഴുതുന്നു.

പ്രണയപരാജയത്തെ തുടർന്നാണ് വിവാഹവിരോധത്തിലേക്കു ചെറിയാൻ മാറിയതെന്നാണ് സിനിമാമംഗളത്തിലെ ലേഖനം പറയുന്നത്. സിനിമാ സംവിധാന മോഹമുണ്ടായിരുന്ന ചെറിയാൻ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

ആദർശധീരനായ ചെറുപ്പക്കാരൻ, എഴുത്തുകാരൻ, പ്രാസംഗികൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന ചെറിയാൻ സിനിമ തലയ്ക്കു പിടിച്ച നേതാവായിരുന്നുവെന്നു ലേഖനത്തിൽ പറയുന്നു.

ജൂബിലി ജോയ് തോമസ് നിർമ്മിച്ച 'ആ രാത്രി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ സംഭവങ്ങൾ വിവരിച്ചാണ് ചെറിയാൻ ഫിലിപ്പിന്റെ കാര്യങ്ങൾ ലേഖനത്തിൽ പറയുന്നത്. കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാവായ ചെറിയാൻ ഫിലിപ്പും സംഘവും ചിത്രീകരണ സ്ഥലത്ത് ഉണ്ടായിരുന്നു.

'ആ രാത്രി' സംവിധാനം ചെയ്തത് ജോഷിയാണ്. നായകൻ മമ്മൂട്ടി. നായിക പൂർണ്ണിമാ ജയറാം. അധികാരം കൈയിലുള്ളതുകൊണ്ട് സിനിമാക്കാർക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും ചെറിയാൻ ഫിലിപ്പും സംഘവും ചെയ്തുകൊടുത്തിരുന്നു. രാവിലെ മുതൽ ഷൂട്ടിങ് കഴിയുന്നതുവരെ ചെറിയാൻ ലൊക്കേഷനിലുണ്ടായിരുന്നു. കൂടുതൽ സമയവും ക്യാമറയ്ക്ക് അരികിലായിരുന്നു. ചില ഒഴിവുദിവസങ്ങളിൽ തമാശകൾ പറഞ്ഞ് സിനിമാക്കാരുമായി സമയം ചെലവഴിച്ചിരുന്നു.

ചെറിയാൻ ഫിലിപ്പിന്റെ കൂടെ ഉണ്ടായിരുന്ന കെ.എസ്.യു.ക്കാരിൽ ചിലർ നടിമാരോടും നടന്മാരോടും വർത്തമാനം പറഞ്ഞ് സമയം ചെലവഴിച്ചപ്പോൾ നടിമാരുടെ ഭാഗത്ത് ചെറിയാനെ കണ്ടില്ല. ഇയാൾ പെൺവിരോധിയാണോ എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ, പിറ്റേദിവസം മുതൽ ചെറിയാൻ നടിമാരോടു സംസാരിക്കാൻ സമയം കണ്ടെത്തി. അങ്ങനെ താനൊരു പെൺവിരോധിയല്ലെന്നു തെളിയിക്കാൻ ശ്രമം നടത്തിയെന്നാണു ലേഖനത്തിൽ പറയുന്നത്.

ചെറിയാൻ ഫിലിപ്പ് സിനിമാക്കാരോടൊപ്പം കൂടിയത് രണ്ടു കാര്യത്തിനായിരുന്നു. അവർക്കു വേണ്ട സഹായം ചെയ്തു കൊടുത്തതിനൊപ്പം സംവിധാനം പഠിക്കുകയും ലക്ഷ്യമായിരുന്നു. ഭാവിയിൽ നല്ലൊരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം തന്റെ സഹപ്രവർത്തകരുമായി പങ്കുവച്ചിരുന്നു.

ചെറിയാൻ ഫിലിപ്പിന് ഒരു പ്രണയമുണ്ടായിരുന്നു. എന്നാൽ കാര്യത്തോടടുത്തപ്പോൾ പെണ്ണ് പിന്മാറി. അവൾ ഇന്ന് നല്ലൊരു കുടുംബജീവിതം നയിക്കുന്നു. അതിന്റെ ആഘാതത്തിലായിരുന്നു ചെറിയാൻ ഫിലിപ്പ്. അതുകൊണ്ടാണത്രെ സ്ത്രീകളോട് ഒരുതരം വെറുപ്പ് മനസിൽ സൂക്ഷിച്ചിരുന്നത്. സിനിമാ സംവിധാനത്തിലൂടെ പൂർണ്ണമായും സമയം ചെലവഴിക്കാനും ആഗ്രഹിച്ചു. രാഷ്ട്രീയവും സിനിമയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ ആയതുകൊണ്ട് രാഷ്ട്രീയത്തിൽ കൂടുതൽ പ്രശസ്തനാകാൻ സിനിമ ഗുണം ചെയ്യുമെന്നും വിചാരിച്ചുവെന്നാണ് ലേഖനത്തിൽ വിവരിക്കുന്നത്.

എ കെ ആന്റണിയെപ്പോലെ അവിവാഹിതനായി ജീവിക്കാനായിരുന്നു ചെറിയാന്റെയും ആഗ്രഹം. എന്നാൽ ആന്റണി വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങിയപ്പോഴും ചെറിയാൻ അവിവാഹിതനായി തുടർന്നു. പ്രണയ പരാജയം തന്നെയാണ് കാരണമെന്നാണ് ലേഖനം പറയുന്നത്. ചെറിയാൻ വിവാഹം കഴിച്ചില്ലെന്നു മാത്രമല്ല, സിനിമ സംവിധാനം ചെയ്തതുമില്ല.

ആ രാത്രിയുടെ ചിത്രീകരണ സ്ഥലത്തെ വിശേഷങ്ങൾ വർഷങ്ങൾക്കു ശേഷം തിരുവനന്തപുരത്തുവച്ച് പന്തളം സുധാകരനെ കണ്ടപ്പോൾ പറഞ്ഞതായി സൂചിപ്പിക്കുകയാണ് ലേഖനത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP