Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദിലീപ് നാദിർഷ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറുന്നു; ചിത്രത്തിൽ പ്രായമായ കഥാപാത്രമായി അഭിനയിക്കാനില്ലെന്ന് ദിലീപ്; ചിത്രത്തിൽ നായികയായി കാസ്റ്റ് ചെയ്തത് ഉർവശിയെ; നാദിർഷായുടെ കേശു ഈ വീടിന്റെ നായകൻ പെരുവഴിയിൽ

ദിലീപ് നാദിർഷ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറുന്നു; ചിത്രത്തിൽ പ്രായമായ കഥാപാത്രമായി അഭിനയിക്കാനില്ലെന്ന് ദിലീപ്; ചിത്രത്തിൽ നായികയായി കാസ്റ്റ് ചെയ്തത് ഉർവശിയെ; നാദിർഷായുടെ കേശു ഈ വീടിന്റെ നായകൻ പെരുവഴിയിൽ

മറുനാടൻ ഡെസ്‌ക്‌

ദിലീപ് നാദിർഷ കൂട്ട് കെട്ട് വെള്ളിത്തിരയിലേതല്ല. മിമിക്രി കാലം തൊട്ടേ തുടങ്ങിയ സൗഹൃദം ദിലീപിന്റെ മോശം സമയത്തും കൂടെയുണ്ടായിരുന്നു. ജയിൽ വാസത്തിനു ശേഷം വീണ്ടും സിനിമയിൽ സജീവമായ ദിലീപ് ,നാദിർഷായുടെ മൂന്നാമത്തെ ചിത്രമായ കേശു ഈ വീടിന്റെ നായകൻ എന്ന ചിത്രത്തിലുണ്ടെന്നു റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ ചിത്രത്തിൽ നിന്നും ദിലീപ് പിന്മാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സജീവ് പാഴൂർ തിരക്കഥ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനിൽ ദിലീപ് പ്രായമുള്ളൊരു കഥാപാത്രമായാണ് അഭിനയിക്കുന്നതെന്നും പ്രചരിച്ചിരുന്നു. കൂടാതെ ദിലീപിന്റെ നായികയായി ഉർവ്വശി എത്തുമെന്നും വാർത്തകൾ വന്നിരുന്നു.എന്നാൽ ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട് പ്രകാരം ചിത്രത്തിൽ നിന്നും ദിലീപ് പിന്മാറിയിരിക്കുകയാണ്.

കമ്മാരസംഭവമെന്ന ചിത്രത്തിൽ പ്രായമുള്ളൊരു കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ ഒരുപോലെയുള്ള കഥാപാത്രം ചെയ്യുന്നതിനോട് താൽപര്യമില്ലാത്തതുകൊണ്ടാണ് ആ വേഷത്തിൽ നിന്നും താരം പിന്മാറിയതെന്നു സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP