Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുചീലീക്‌സ് പണി തുടങ്ങിയോ? തമിഴ് നടി ദിവ്യ ദർശിനി വിവാഹ മോചനത്തിന്റെ വക്കിലെന്ന് സൂചന; ഡിവോഴ്‌സിനുള്ള കാരണം നടൻ ധനുഷുമായുള്ള അടുപ്പമെന്നും റിപ്പോർട്ട്

സുചീലീക്‌സ് പണി തുടങ്ങിയോ? തമിഴ് നടി ദിവ്യ ദർശിനി വിവാഹ മോചനത്തിന്റെ വക്കിലെന്ന് സൂചന; ഡിവോഴ്‌സിനുള്ള കാരണം നടൻ ധനുഷുമായുള്ള അടുപ്പമെന്നും റിപ്പോർട്ട്

സുചിത്രാ കാർത്തിക് എന്ന ഗായിക തമിഴ് താരങ്ങളുടെ സ്വാകാര്യ ചിത്രങ്ങളും വിഡിയോകളും ട്വിറ്റർ പേജിലൂടെ പുറത്ത് വിട്ടത് അടുത്തിടെയാണ്. അമലാ പോൾ, തൃഷ, ധനുഷ് തുടങ്ങി നിരവധി താരങ്ങളുടെ ചിത്രങ്ങളാണ് സൂചിലീക്‌സ് വഴി പുറത്ത് വന്നത്. എന്നാലിപ്പോൾ ഇതു വരെ ഒരു കുടുംബം തകർച്ചയുടെ വക്കിലെന്നായാണ് പുറത്ത് വരുന്ന റിപ്പോർട്ട്

മിനി സ്‌ക്രീനിലെ ഏറ്റവും പോപ്പുലർ താരമായ ദീദി എന്ന് വിളിക്കുന്ന ദിവ്യ ദർശിനി് വിവാഹമോചത്തിന്റെ വക്കിലാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. 2014ലാണ് ദീദിയും അസിസ്റ്റൻഡ് ഡയറക്ടർ ശ്രീകാന്ത് രവിചന്ദ്രനുമായുള്ള വിവാഹം നടന്നത്. ആറു വർഷം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. കഴിഞ്ഞ ഒരു വർഷമായി ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടെന്നും നിയമപരമായി ബന്ധം വേർപെടുത്തുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായുമാണ് വാർത്തകൾ വരുന്നത്. ഇതിനു പിന്നിൽ ധനുഷിന്റെ പേരാണ് പറഞ്ഞു കേൾക്കുന്നത്.

ധനുഷുമായുള്ള അതിരുവിട്ട അടുപ്പവും സൗഹൃദവും ശ്രീകാന്ത് എതിർത്തതാണ് ഡിവോഴ്‌സ് തീരുമാനത്തിൽ എത്തിച്ചതത്രേ. ഗായിക സുചിത്ര പുറത്തുവിട്ട ചിത്രങ്ങളിൽ ഒന്നിൽ കുടിച്ച് ബോധമില്ലാതെ ദീദി മറ്റൊരാളെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം വൈറലായി മാറിയിരുന്നു. ഇതേത്തുടർന്നാണ് ബന്ധം കൂടുതൽ വഷളായതത്രേ.

ധനുഷ് ആദ്യമായി സംവിധാനം ചെയ്ത പവർ പാണ്ടി എന്ന ചിത്രത്തിൽ അതിഥി താരമായി ദീദി പ്രത്യക്ഷപ്പെടുന്നുണ്ട്. അമലാ പോളിനു പിന്നാലെ ദിവ്യ ദർശിനിയുടെ വിവാഹ മോചന വാർത്തയിലും ഇടം പിടിക്കുകയാണ് ധനുഷിന്റ് പേര്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP