Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊട്ടിഘോഷിച്ച രൺബീർ കത്രീന ബന്ധവും തകർച്ചയിൽ; കത്രീന പഴയ സുഹൃത്തെന്ന് രൺബീർ; ഉടനെ വിവാഹം കഴിക്കാനില്ലെന്നും നടൻ

കൊട്ടിഘോഷിച്ച രൺബീർ കത്രീന ബന്ധവും തകർച്ചയിൽ; കത്രീന പഴയ സുഹൃത്തെന്ന് രൺബീർ; ഉടനെ വിവാഹം കഴിക്കാനില്ലെന്നും നടൻ

ബോളിവുഡിൽ പ്രണയവും വേർപരിയലും ഒന്നും വാർത്തയല്ല. അത് മാറി മറിഞ്ഞ് വന്നുകൊണ്ടിരിക്കുന്ന പ്രവണതയ്യാണ്. ഇപ്പോളിതാ ഏറെ കൊട്ടിഘോഷിച്ച രൺബീർ കത്രീന ബന്ധവും തകർച്ചയുടെ വക്കിലാണെന്ന സൂചനയാണ് പുറത്ത് വരുന്നത്.


ഇരുവരും ഉടൻ വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകൾ നിഷേധിച്ച് രൺബീർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. രൺവീറും കത്രീനയും പ്രേമത്തിലാണെന്നും, കല്ല്യാണം ഏതാണ്ട് ഉറപ്പായും എന്നായിരുന്നു ബോളിവുഡിലെ ഇതുവരെയുള്ള വാർത്ത എന്നാൽ അത് അങ്ങനെയല്ലെന്നാണ് രൺബീറിന്റെ പുതിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം കത്രീന കൈഫിനെ കല്ല്യാണം കഴിക്കും എന്ന വാർത്ത ബോളിവുഡിന്റെ യംങ് ഹീറോ നിഷേധിച്ചിരിക്കുകയാണ്.


മുംബൈയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രൺബീർ. കത്രീന തന്റെ 'പഴയ സുഹൃത്തെണെന്ന്' പറഞ്ഞു. 2015ൽ ഇരുവരും വിഹാഹം കഴിക്കും എന്ന വാർത്ത നേരത്തെ ബോളിവുഡിലെ ചൂടുള്ള വാർത്തയ്യായിരുന്നു. എന്നാൽ സിനിമയിൽ അല്ലാതെ ജീവിതത്തിൽ ഈ വർഷമോ അടുത്ത വർഷമോ കല്ല്യാണം കഴിക്കാൻ പ്ലാനില്ലെന്നാണ് രൺബീർ പറയുന്നത്.

ലണ്ടനിലെ കത്രീനയുടെ അമ്മയെ രൺവീർ കണ്ടിരുന്നു എന്ന വാർത്തയും രൺബീർ നിഷേധിച്ചു. തന്റെ വ്യക്തി ജീവിതത്തിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് രൺബീർ പറയുന്നത്.

പ്രണയം വിവാഹം തുടങ്ങിയ കാര്യങ്ങളിലെല്ലാം രൺബീറിന്റെ അർധസഹോദരി കരീന കപൂർ തുറന്ന പുസ്തകമായിരുന്നല്ലോ എന്ന ചോദ്യത്തിന് കരീനക്ക് വ്യക്തിജീവിതം പരസ്യമാക്കുന്നതിൽ പ്രശ്‌നം കാണില്ല. എന്നാൽ തന്റെ സ്വാകാര്യത പുറത്ത് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും രൺബീർ വ്യക്തമാക്കി.


രൺബീറും കത്രീനയും പ്രണയത്തിലാണെന്ന് ഏറെ നാളായി വാർത്തകളുണ്ട്. ഇരുവരും നടത്തിയ വിദേശയാത്രകളുടെ ചിത്രങ്ങൾ സോഷ്യൽ സൈറ്റുകളിൽ വൈറലായിരുന്നു. എന്നാൽ വിഷയത്തിൽ ഇരുവരും പരസ്യമായി ഒരു പ്രതികരണങ്ങളും നടത്തിയിരുന്നില്ല. ഇപ്പോൾ ഈ ബന്ധം തകർച്ചയുടെ വക്കിലാണെന്ന് സൂചിപ്പിക്കുന്ന പ്രതികരണമാണ് രൺബീറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP