Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിടപ്പറ രംഗങ്ങളെ പേടിച്ച് ചിത്രാംഗദ സിങ് പാതി വഴിയിൽ പിന്മാറി; അനുഗ്രഹമായത് തുടക്കക്കാരിയായ ബിബിതയ്ക്ക്; ബാബുമോശായ് ബന്ദൂക്ക്‌ബാസിലെ ചുംബനരംഗങ്ങളിൽ മുൻകൈയെടുത്തത് താനെന്ന് താരം

കിടപ്പറ രംഗങ്ങളെ പേടിച്ച് ചിത്രാംഗദ സിങ് പാതി വഴിയിൽ പിന്മാറി; അനുഗ്രഹമായത് തുടക്കക്കാരിയായ ബിബിതയ്ക്ക്; ബാബുമോശായ് ബന്ദൂക്ക്‌ബാസിലെ ചുംബനരംഗങ്ങളിൽ മുൻകൈയെടുത്തത് താനെന്ന് താരം

മറുനാടൻ ഡസ്‌ക്

കിടപ്പറ രംഗങ്ങൾ അധികമായതിനാലാണ് നായിക ചിത്രാംഗദ സിങ് ബാബുമോശായ് ബന്ദൂക്ക്‌ബാസ് എന്ന ചലച്ചിത്രത്തെ പാതി വഴിയിൽ ഉപേക്ഷിച്ചുപോയത്.ആ ഒഴിവിലാണ് ബിതിത ബാഗിന്റെ രംഗപ്രവേശം.

കുശാൻ നന്ദി സംവിധാനം ചെയ്ത ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പാമാണ് ബിബിതയ്ക്ക് ഇഴുകി ചേർന്ന് അഭിനയിക്കേണ്ടി വന്നത്. ഒരു തുടക്കക്കാരി എന്ന നിലയിൽ തനിക്ക് ലഭിച്ച മികച്ച അവസരമാണ് ബാബുമോശായ് ബന്ദൂക്ക്‌ബാസ് എന്ന് നായിക ബിതിത പറയുന്നു. തനിക്കെതിരെ അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപോലെ ഉയരുന്നുണ്ടെന്ന് ബിബിത വ്യക്തമാക്കി.

ഒരുപാട് കിടപ്പറരംഗങ്ങളുണ്ടെന്ന് സംവിധായകൻ എന്നോട കഥ പറഞ്ഞപ്പോഴേ പറഞ്ഞു തന്നിരുന്നു. ചുംബനരംഗങ്ങൾ എടുക്കുമ്പോൾ സംവിധായകന്റെ മുഖത്തെ അതൃപ്തി എനിക്ക് മനസ്സിലായി. കാരണം ഒരു നായിക പാതി വഴിയിൽ പിന്മാറിയല്ലോ. ഇനി മറ്റൊരാളെ കൂടി പിണക്കി വിടേണ്ടെന്ന് അദ്ദേഹം കരുതിക്കാണും. താനും സിദ്ദിഖിയും മറ്റു ബോളിവുഡ് സിനിമകളിൽ കണ്ടു ശീലിച്ച അതേ രീതിയിലാണ് ചു:ബന രംഗങ്ങളിൽ അഭിനയിച്ചത്്. ചുംബനത്തിന് റീടേക്ക് എടുക്കാൻ ഞാൻ തന്നെയാണ് പറഞ്ഞത്. കാരണം ഞാനും നായകനും തമ്മിലുള്ള രസതന്ത്രം പ്രധാനമാണ്. കഥാപാത്രത്തിന്റെ പൂർണതയാണ് എനിക്ക് പ്രധാനം ബിതിത പറയുന്നു.

ഏതായാലും ചിത്രത്തിന് പ്രതീക്ഷിച്ചതിനേക്കാൾ മികച്ച സ്വീകരണമാണ് ബോക്‌സ് ഓഫീസിൽ കിട്ടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP