Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കമൽഹാസനും ഗൗതമിയും വീണ്ടും ഒന്നിക്കുന്നോ ? വ്യാജ പ്രചരണത്തിനെതിരെ ഗൗതമി പ്രതികരിക്കുന്നു; തന്റെയും കമലിന്റെയും പാതകൾ ഒരിക്കലും അടുക്കാത്ത വിധം അകന്നു പോയെന്നും ഗൗതമി

കമൽഹാസനും ഗൗതമിയും വീണ്ടും ഒന്നിക്കുന്നോ ? വ്യാജ പ്രചരണത്തിനെതിരെ ഗൗതമി പ്രതികരിക്കുന്നു; തന്റെയും കമലിന്റെയും പാതകൾ ഒരിക്കലും അടുക്കാത്ത വിധം അകന്നു പോയെന്നും ഗൗതമി

മറുനാടൻ ഡെസ്‌ക്

പ്രശസ്ത തെന്നിന്ത്യൻ നടനായ കനൽഹാസനും നടി ഗൗതമിയും 13 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം കഴിഞ്ഞ നവംബർ മാസത്തിലാണ് വേർപിരിഞ്ഞത്. കമൽ ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന പ്രചരണങ്ങളെ തള്ളി ഗൗതമി. ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയ്ക്കെതിരെയാണ് ഗൗതമി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.

'വിഡ്ഢികൾ പിറുപിറുക്കുകയും പട്ടികൾ കുരയ്ക്കുകയും ചെയ്തോട്ടെ. ഞാൻ മുൻപോട്ട് പോയികൊണ്ടിരിക്കുകയാണ്. എല്ലാവരും അവരുടെ ജീവിതത്തിനാണ് പ്രാധാന്യം നൽകേണ്ടത്. അല്ലാതെ മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നതിനല്ല- ഗൗതമി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ നവംബറിലാണ് ഗൗതമിയും കമലും വേർപിരിയുന്നത്. ഗൗതമി തന്നെയാണ് ആരാധകരോട് ഇക്കാര്യം തുറന്ന് പറഞ്ഞത്. തന്റെയും കമലിന്റെയും പാതകൾ ഒരിക്കലും അടുക്കാത്ത വിധം അകന്നു പോയെന്നും ഹൃദയഭേദകമായ തീരുമാനമാണെങ്കിലും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നുമാണ് ഗൗതമി പറഞ്ഞത്.

കമൽഹാസനും ഗൗതമിയും ഒറുമിക്കുന്നതിന് മുൻപ് ഇരുവരും വേറെ വിവാഹം ചെയ്തിട്ടുണ്ട്. മുൻ ഭാര്യയിൽ കമൽഹാസന് രണ്ട് പെൺമക്കളുണ്ട്. ശ്രുതി ഹാസനും, അക്ഷര ഹാസനും. 1998ൽ ഗൗതമി വ്യവസായി സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തിരുന്നു. ആ ബന്ധത്തിൽ ഗൗതമിക്ക് സുബാലക്ഷ്മി എന്ന മകളുമുണ്ട്. ഇതിന് ശേഷമാണ് ഗൗതമിയും കമൽഹാസനും ഒന്നിച്ചത്.

ഇവർ വേർപിരിഞ്ഞ വാർത്ത തെന്നിന്ത്യൻ സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. വേർപിരിയലിനുള്ള കാരണം രണ്ട് പേരും കൃത്യമായി പറഞ്ഞിരുന്നില്ല. വാർത്ത പുറത്ത് വിട്ട് കൊണ്ട് ഗൗതമിയുടെ ട്വിറ്റർ പോസ്റ്റ് ചർച്ചയായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ കമൽഹാസനും ഗൗതമിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP