Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൻഡന്റിൽ കണ്ടത് മലൈക അറോറയുടെ എം എ തന്നെ; സെൽഫിയെടുത്തപ്പോൾ എം എ ആയതിന് മറ്റൊരു വ്യാഖ്യാനവും വേണ്ടെന്ന് മലൈക; അർജുൻ കപൂറുമായുള്ള ബന്ധം ഗോസിപ്പ് കോളങ്ങളിൽ നിറയുമ്പോൾ വിശദീകരണവുമായി നടി

പെൻഡന്റിൽ കണ്ടത് മലൈക അറോറയുടെ എം എ തന്നെ; സെൽഫിയെടുത്തപ്പോൾ എം എ ആയതിന് മറ്റൊരു വ്യാഖ്യാനവും വേണ്ടെന്ന് മലൈക; അർജുൻ കപൂറുമായുള്ള ബന്ധം ഗോസിപ്പ് കോളങ്ങളിൽ നിറയുമ്പോൾ വിശദീകരണവുമായി നടി

ബോളിവുഡിലെ താരവിവാഹങ്ങൾക്കൊപ്പം തന്നെ മറ്റൊരു ചൂടൻ ചർച്ചാ വിഷയമാണ് മലൈക അറോറ- അർജുൻ കപൂർ ബന്ധം. പ്രണയം ഇരുവരും നിഷേധിക്കുന്നുണ്ടെങ്കിലും അടുത്തിടെ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ താൻ സിംഗിൾ അല്ലെന്ന് അർജുൻ കപൂർ വ്യക്തമാക്കുകയും കൂടി ചെയ്തതോടെ ഇവരുടെ പ്രണയം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. ഇതിനിടെ മലൈക എ എം എന്ന ഇംഗ്ലീഷ് അക്ഷരങ്ങളുള്ള പെൻഡന്റ് കൂടി ധരിച്ചതോടെ ഇവരുടെ പ്രണയത്തിന് പുതിയ അർഥതലങ്ങൾ വരെ നൽകി ആരാധകർ.

മലൈക അർജുൻ പ്രണയത്തിന്റെ സ്ഥിരീകരണമായാണ് വലിയൊരു വിഭാഗം ആരാധകർ ഈ മാലയെ കണ്ടത്. ഇതിലെ 'എ' അർജുന്റെയും 'എം' മലൈകയുടെ ആദ്യാക്ഷരങ്ങളാണെന്നായിരുന്നു ഇവർ കണ്ടെത്തിയത്. അതല്ല മകനായ അർഹാൻ ഖാനെയാണ് 'എ' കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നു ചിലർ വാദിച്ചു. ഈ ചർച്ചകൾക്കിടയിലാണ് വിശദീകരണവുമായി മലൈക രംഗത്തെത്തിയിരിക്കുന്നത്.

പുതിയ പെൻഡന്റിലെ അക്ഷരങ്ങൾ സൂചിപ്പിക്കുന്നത് മലൈക അറോറ എന്നാണെന്നു താരം വ്യക്തമാക്കിയിരിക്കുന്നത്. മാല ഒരുക്കിയ വാഹ്ബിസ് മെഹ്തയ്ക്കു നന്ദി അറിയിച്ചുകൊണ്ടുമാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴുത്തിൽ കിടക്കുന്നത് 'എം എ' ആണെന്നു ഈ ചിത്രത്തിൽ നിന്നു മനസ്സിലാക്കാം. സെൽഫി എടുക്കുമ്പോൾ ചിത്രം തിരിഞ്ഞു പോയതുകൊണ്ടാണ് 'എ എം' ആയി മാറിയത്.

മലൈകയുടെ വിശദീകരണം വന്നെങ്കിലും അതൊന്നും അംഗീകരിക്കാൻ ആരാധകരിൽ പലരും ഇപ്പോഴും തയ്യാറായിട്ടില്ല. ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിന് നൽകിയ പേരിലെ ഖാൻ മലൈക നീക്കം ചെയ്തതും അടുത്തിടെയാണ്. അർജുൻ കപൂറും മലൈക അറോറയും അടുത്ത വർഷം വിവാഹിതരാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മലൈകയും അർജുനും ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാത്തതിനാൽ വാർത്ത ഗോസിപ്പായി ആരാധകർ തള്ളിക്കളഞ്ഞു.

കോഫീ വിത്ത് കരൺ ചാറ്റ് ഷോയിൽ താൻ സിംഗിൾ അല്ലെന്ന് അർജുൻ കപൂർ വെളിപ്പെടുത്തിയിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ താരം തയ്യാറായില്ല. അത് കൂടാതെ മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറയുടെ വീട് കഴിഞ്ഞ ദിവസം അർജുൻ കപൂർ സന്ദർശിച്ചിരുന്നു.

നാല്പത്തിനാലുകാരിയായ മലൈക 2016-ൽ ബോളിവുഡ് നടനും നിർമ്മാതാവുമായ അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയിരുന്നു. പത്തൊമ്പതു വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. അടുത്തകാലത്തായി മലൈക 33 കാരനായ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങി. കഴിഞ്ഞ മാസം നടന്ന ലാക്മേ ഫാഷൻ വീക്കിൽ അർജുനും മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരും കാറിൽ സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP