Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ ഗോസിപ്പുകൾ സത്യമാകുന്നോ? പ്രഭാസും അനുഷ്‌കയും പ്രണയത്തിൽ; താരങ്ങളുടെ വിവാഹനിശ്ചയം ഡിസംബറിലെന്ന് റിപ്പോർട്ട്

ഒടുവിൽ ഗോസിപ്പുകൾ സത്യമാകുന്നോ? പ്രഭാസും അനുഷ്‌കയും പ്രണയത്തിൽ; താരങ്ങളുടെ വിവാഹനിശ്ചയം ഡിസംബറിലെന്ന് റിപ്പോർട്ട്

ന്ത്യൻ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ താരങ്ങളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. സിനിമയുടെ വിജയത്തിനു ശേഷം പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് നിരവധി ഗോസിപ്പുകളാണ് കേട്ടത്. എന്നാൽ അതെല്ലാം വെറും ഗോസിപ്പ് മാത്രമാണെന്നും അനുഷ്‌ക ഉടൻ വിവാഹിതയാകുമെന്നുമുള്ള വാർത്തകളും പുറത്തു വന്നു. എന്നാലിപ്പോൾ ഗോസിപ്പുകൾ ഒക്കെ സത്യമാവുന്ന സൂചനകളാണ് കേൾക്കുന്നത്.

ഇവരുടെ വിവാഹനിശ്ചയം ഡിസംബറിൽ നടക്കുമെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവാർത്തയും ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് ബോളിവുഡിൽ നിന്നുമുള്ള സൂചന. അടുത്തിടെ ബോളിവുഡ് താരം രവീണ ടണ്ടനൊപ്പം ഹൈദരാബാദിൽ ഒരു സ്വകാര്യചടങ്ങിൽ പ്രഭാസും അനുഷ്‌കയും ഒരുമിച്ച് വന്നിരുന്നു.

ബാഹുബലിക്ക് മുമ്പ് ബില്ല, മിർച്ചി എന്നീ ചിത്രങ്ങളിൽ പ്രഭാസും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നുമുതലേ നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. കുറേക്കാലായി പ്രഭാസിനെയും അനുഷ്‌കയെയും കുറിച്ച് പലതരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും അതെല്ലാം താരങ്ങൾ നിഷേധിച്ചിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവാഹനിശ്ചയ വാർത്ത സത്യമാണെന്നാണ് ഇരുവരുടെയും സുഹൃത്തുക്കൾ പറയുന്നത്.

ബാഹുബലി 2 നുശേഷം ഹൈദരാബാദിൽ സഹോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് പ്രഭാസ്. അനുഷ്‌ക ഷെട്ടിയും പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP