Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിതത്തിലെ നായകൻ രൺബീർ കപൂർ; വിവാഹം ഉടനില്ലെന്നും കത്രീനാ കൈഫ്

ജീവിതത്തിലെ നായകൻ രൺബീർ കപൂർ; വിവാഹം ഉടനില്ലെന്നും കത്രീനാ കൈഫ്

ന്റെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയാണ് രൺബീറെന്ന് കത്രീന. വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും തങ്ങളുടെ ബന്ധത്തെക്കുറിച്ച് അടുപ്പമുള്ളവർക്കെല്ലാം അറിയാമെന്നും കത്രീന പറയുന്നു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കത്രീന രൺബീറുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്നത്.

തങ്ങളുടെ ബന്ധം സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല. വിവാഹം വളരെ ആലോചിച്ചെടുക്കേണ്ട തീരുമാനമാണെന്നും കത്രീന പറഞ്ഞു. കത്രീനയുമായുള്ള ബന്ധത്തെക്കുറിച്ച് രൺബീർ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇരുവരുടെയും ബന്ധത്തെക്കുറിച്ച് കത്രീന മൗനം പാലിക്കുകയായിരുന്നു. അജബ് പ്രേം കി ഗസബ് കഹാനി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും അടുത്തത്. ഇരുവരും ഇബിസ ദ്വീപിൽ അവധിക്കാലം ചെലവിടുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചത് വൻ വാർത്തയായിരുന്നു.

ഹൃത്വിക് റോഷനുമൊത്തുള്ള ബാങ് ബാങിന്റെ റിലീസിങ് തിരക്കുകളിലാണ് ക്തരീനയിപ്പോൾ. ബാങ് ബാങിന്റെ ട്രെയിലർ ഓൺലൈനിൽ വൻ ഹിറ്റായിരുന്നു. കത്രീനയുടെ തകർപ്പൻ ലുക്കുമായി ചിത്രം അടുത്ത മാസം രണ്ടിന് തിയേറ്ററിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP