Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹമോചനത്തിനന് തനിക്ക് പ്രചോദനമായത് പുസ്തകമായിരുന്നെന്ന് പൂജാ ബേദി

വിവാഹമോചനത്തിനന് തനിക്ക് പ്രചോദനമായത് പുസ്തകമായിരുന്നെന്ന് പൂജാ ബേദി

പിജെ അബ്ദുൾകലാമിന്റെ പുസ്തകം ജീവിതത്തിൽ ഉന്നതങ്ങളിലേക്ക് കൈയെത്തിപ്പിടിക്കാൻ പ്രേരണയായതായി നിരവധി പേർ പറഞ്ഞിട്ടുണ്ട്. അഗ്നിചിറകുകൾ എന്ന് അദ്ദേഹത്തിന്റെ ആത്മകഥ തന്നെ ഉദ്‌ഘോഷിക്കുന്നത് എല്ലാവരോടും ഉന്നതമായ സ്വപ്നം കാണുക, അത് സഫലമാക്കാൻ തീവ്രമായി യത്‌നിക്കുക എന്നകാര്യമാണ്. എന്നാൽ എല്ലാ പുസ്തങ്ങളും ഓരോരുത്തരെയും വ്യത്യസ്ത തരത്തിലാണ് സ്വാധീനിക്കുന്നത്. പുസ്തങ്ങളിലെ പോസിറ്റീവായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതോടൊപ്പം നെഗറ്റീവായ കാര്യങ്ങൾ പകർത്തുന്നവരും നമുക്കിടയിലുണ്ട്. ഇതിൽ ഏത് കൂട്ടരുടെ ഗണത്തിൽ വേണമെങ്കിലും ബോളിവുഡ് നായികയും ടെലിവിഷൻ അവതാരികയുമായ പൂജാ ബേദിയെ പെടുത്താം.

പുസ്തകങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന പൂജ ബേദി ദാമ്പത്യജീവിതത്തിൽ കലഹിക്കുന്ന ദമ്പതിമാർക്ക് ഒരു ഒറ്റമൂലി പറഞ്ഞു കൊടുക്കാനും തയ്യാറാണ്. മറ്റൊന്നുമല്ല സ്വന്തം ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ മറികടക്കാൻ പൂജയെ സഹായിച്ച പുസ്തകത്തിന്റെ പേരു തന്നെയാണ് അസംതൃപ്തരായ ദമ്പതിമാർക്ക് നടിക്ക് പറഞ്ഞുകൊടുക്കാനുള്ളത്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെയാണ് പൂജാ ബേദി ഈ പുസ്തകത്തിന്റെ പേര് മറ്റുള്ളവർക്ക് പറഞ്ഞൊകൊടുക്കുന്നത്. പൂജ പറയുന്നതനുസരിച്ച് ഹൂ മൂവ്ഡ് മൈ ചീസ്‌ന' ഡോ.സ്‌പെൻസർ ജോൺസൺ എഴുതിയ ഈ പുസ്തകം അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചുകളഞ്ഞു.

വിവാഹ ബന്ധം വേർപിരിയാൻ പ്രേരണയായത് ഈ പുസ്തകമാണെന്നാണ് പൂജ ബേദി പറയുന്നത്. ഈ പുസ്തകം വായിച്ചതിന് ശേഷമാണ് ഭർത്താവായിരുന്ന ഫർഹാൻ ഇബ്രാഹിമ്മുമായി പിരിയുന്നത് സംബന്ധിച്ച് താൻ ആലോചിച്ച് തുടങ്ങിയതെന്നാണ് 42 കാരിയായ പൂജ വെളിപ്പെടുത്തുന്നത്. ഒരോ പുസ്തകം വായിക്കുമ്പോഴും അത് തന്റെ ജീവിതത്തിൽ വലുതായ മാറ്റങ്ങളുണ്ടാക്കുന്നു. ജീവിതത്തിൽ തോന്നുന്ന ഒറ്റപ്പെടലും മറ്റും തന്റെ തന്നെ സൃഷ്ടിയാണെന്ന് വായനയാണ് മനസ്സിലാക്കി തന്നതെന്നും ഈ ബോളിവുഡ് സുന്ദരി പറയുന്നു.


ഭർത്താവുമായി പിരഞ്ഞ് പുതിയൊരു ജീവിതം തുടങ്ങി കരുത്താർജ്ജിക്കുകയാണ് താനെനെ്നും പൂജ പറഞ്ഞു. എന്തായാലും ജീവിതത്തിൽ നിർണ്ണായക വഴിത്തിരിവുണ്ടാക്കിയ ഈ പുസ്തകത്തിന് പിന്നാലെ ലൈബ്രറികൾ തോറും കയറി ഇറങ്ങുകയാണ് പൂജ. ഒപ്പം പുതിയ സുഹൃത്ത് സ്‌കൈയുമുണ്ട് ബേദിക്കൊപ്പം. സ്‌പോർട്‌സ് മാസികകളോടും ഗാഡ്‌ജെറ്റ് മാസികകളോടും, ആരോഗ്യ മാസികകളോടും കമ്പമുള്ള സ്‌കൈയ്ക്ക് എന്തായാലും ഹൂ മൂവ്ഡ് മൈ ചീസ്‌ന' എന്ന പുസ്തകം വായിക്കാനായി പൂജ കൊടുത്തിട്ടില്ലെന്നാണ് അറിയുന്നത്. 'ബിഗ് ബോസ് ഫൈവ് എന്ന ടി.വി റിയാലിറ്റി ഷോ അവതരിക്കുക വഴിയാണ് പൂജയും സ്‌കൈയും സുഹൃത്തുക്കളായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP