Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാൽ സിനിമയിൽ അവസരങ്ങൾക്ക് പഞ്ഞമില്ല; എന്തിനും തയ്യാറായി നിൽക്കുന്നു പുതുതലമുറയിലെ ചിലർ; പരിചയസമ്പന്നരായ ചിലർ അഡ്ജസ്റ്റ്‌മെൻുകൾക്കായി മോഹിക്കുന്നുവെന്നും സീരിയൽ താരത്തിന്റെ വെളിപ്പെടുത്തൽ

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാൽ സിനിമയിൽ അവസരങ്ങൾക്ക് പഞ്ഞമില്ല; എന്തിനും തയ്യാറായി നിൽക്കുന്നു പുതുതലമുറയിലെ ചിലർ; പരിചയസമ്പന്നരായ ചിലർ അഡ്ജസ്റ്റ്‌മെൻുകൾക്കായി മോഹിക്കുന്നുവെന്നും സീരിയൽ താരത്തിന്റെ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവവനന്തപുരം: സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന ആരോപണങ്ങൾ ശരിവച്ച് സീരിയൽ താരം മൃദുല വിജയ്. കൃഷ്ണ തുളസി എന്ന സീരിയലിലൂടെ കൃഷ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് മൃദുല.

സിനിമയിൽ നിന്നു സീരിയലിലേക്കു വരുമ്പോൾ തനിക്ക് ചില ആശങ്കകൾ ഉണ്ടായിരുന്നുവെന്ന് മൃദുല ഒരു അഭിമുഖത്തിൽ പറഞ്ഞു. 'ഇപ്പോൾ എല്ലാം മാറി. സീരിയലാവുമ്പോൾ നിത്യേന കുടുംബസദസ്സുകളിൽ പ്രത്യക്ഷപ്പെടാം. അവരുടെ അഭിപ്രായങ്ങൾ അറിയാം. പ്രേക്ഷകമനസ്സിൽ കൂടുതലും ഇടം നേടുന്നത് സീരിയൽ കഥാപാത്രങ്ങളായിരിക്കും. എങ്കിലും സിനിമയിൽ നിരവധി അവസരങ്ങൾ വന്നിരുന്നു. എന്നാൽ അതിൽ പലതും അഡ്ജെസ്റ്റ്മെന്റിന് തയ്യാറാണെങ്കിൽ മാത്രം കിട്ടുന്ന അവസരങ്ങൾ മാത്രമാണ്. അതുകൊണ്ട് ആ വേഷങ്ങൾ നിരസിച്ചു.

കൂടാതെ എന്തിനും തയ്യാറായി നിൽക്കുന്ന പുതിയ തലമുറയിലെ ചിലർ സിനിമാ മേഖലയിലുണ്ട്. അത്തരം രീതികളിൽ താത്പര്യമില്ല', മൃദുല പറഞ്ഞു.കഴിവുള്ള കലാകാരന്മാർ ഒരുപാട് പേരുണ്ട്. തങ്ങളുടെ ഭാഗം നല്ലതാക്കണം എന്ന ചിന്തയാണ് അവർക്കുള്ളത്. എന്നാൽ പരിചയസമ്പന്നരായ ചിലർ അഡ്ജസ്റ്റ്മെന്റുകൾക്കായി ആഗ്രഹിക്കുന്നു എന്നും മൃദുല പറഞ്ഞു.

സിനിമയ്ക്കു വേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്കു മുൻപിൽ എത്തുന്നത്. 'ജെനിഫർ കറുപ്പയ്യ' എന്ന തമിഴ് സിനിമയിൽ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മൃദുലയ്ക്ക് വയസു പതിനഞ്ച്. പിന്നീട് 'കടൻ അൻപൈ മുറിക്കും' എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതിൽ മലർ എന്ന നായിക കഥാപാത്രം. ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തിൽ നിന്നു വിളിയുണ്ടായത്. അങ്ങനെ 'സെലിബ്രേഷൻ' എന്ന സിനിമയിൽ കൗമുദി എന്ന നായികാ കഥാപാത്രമായി. അതിനുശേഷം ആദ്യ സീരിയലായ 'കല്യാണസൗഗന്ധിക'ത്തിൽ അഭിനയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP