Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആഗ്രഹത്തിന് വഴങ്ങിയാൽ സിനിമയിൽ അവസരം തരാമെന്ന് നടൻ സുന്ദർ സി പറഞ്ഞെന്ന് നടി ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തൽ; പിന്നാലെ പ്രതികരണവുമായി ഭാര്യയും നടിയുമായ ഖുശ്‌ബു; പരാതി നൽകുമെന്ന് വ്യക്തമാക്കി സുന്ദർ സി; തെന്നിന്ത്യൻ സിനിമാ ലോകത്തെ നാണം കെടുത്തി കാസ്റ്റിങ് കൗച്ച് വിവാദങ്ങൾ

ആഗ്രഹത്തിന് വഴങ്ങിയാൽ സിനിമയിൽ അവസരം തരാമെന്ന് നടൻ സുന്ദർ സി പറഞ്ഞെന്ന് നടി ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തൽ; പിന്നാലെ പ്രതികരണവുമായി ഭാര്യയും നടിയുമായ ഖുശ്‌ബു; പരാതി നൽകുമെന്ന് വ്യക്തമാക്കി സുന്ദർ സി; തെന്നിന്ത്യൻ സിനിമാ ലോകത്തെ നാണം കെടുത്തി കാസ്റ്റിങ് കൗച്ച് വിവാദങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലൈംഗിക ആരോപണങ്ങളിലൂടെ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച നടി ശ്രീറെഡ്ഢിയുടെ പുതിയ വെളിപ്പെടുത്തൽ തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംവിധായകൻ ശേഖർ കമ്മൂലയ്ക്കും ഗായകൻ ശ്രീറാമിനും എതിരെ ലൈംഗിക ആരോപണം നടത്തിയതിന് പിന്നാലെ നടൻ സുന്ദർ സിക്കെതിരെയുള്ള നടി ശ്രീ റെഡ്ഢിയുടെ ആരോപണമാണ് ഇപ്പോൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ആഗ്രഹത്തിനൊത്ത് വഴങ്ങി തന്നാൽ സിനിമയിൽ അവസരം നൽകാമെന്ന് സുന്ദർ സി പറഞ്ഞതായി ശ്രീ റെഡ്ഢി ഫേസ്‌ബുക്കിൽ പോസ്റ്റിടുകയായിരുന്നു. എന്നാൽ പോസ്റ്റിട്ട് അധികമാകുന്നതിന് മുൻപ് തന്നെ ശ്രീറെഡ്ഢിക്ക് മറുപടിയുമായി നടിയും സുന്ദർസിയുടെ ഭാര്യയുമായ ഖുശ്‌ബു രംഗത്തെത്തിയിരുന്നു.

നായയെപ്പോലെ ജന്മനാ കുരയ്ക്കുവാനുള്ള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിർത്താൻ ആവശ്യപ്പെടുന്നതും മണ്ടത്തരമാണെന്നാണ് ഖുശ്‌ബു പ്രതികരിച്ചത്. അരമനൈ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ഗണേശ് തനിക്ക് സുന്ദർ സിയെ പരിചയപ്പെടുത്തി തരികയായിരുന്നുവെന്നും ക്യാമറാമാൻ സെന്തിൽ കുമാർ സുന്ദർ സിയുടെ അടുത്ത ചിത്രത്തിലെക്ക് ശുപാർശ ചെയ്യാമെന്ന് പറഞ്ഞിരുന്നു.

അതിന്റെ പിറ്റേ ദിവസമാണ് സുന്ദർ സി താമസിക്കുന്ന ഹോട്ടലിലേക്ക് തന്നെ വിളിപ്പിച്ചതെന്നും അവിടെ വെച്ച് തന്റെ ആഗ്രഹത്തിന് വഴങ്ങി തന്നാൽ അവസരം നൽകാമെന്ന് സുന്ദർ സി പറഞ്ഞുവെന്നാണ് ശ്രീ റെഡ്ഢി ഫേസ്‌ബുക്കിൽ കുറിച്ചത്. എന്നാൽ ഇവർ നടത്തിയ ആരോപണത്തെ നിഷേധിച്ച് സുന്ദർസി രംഗത്തെത്തിയിട്ടുണ്ട്. നടിക്കെതിരെ പരാതി നൽകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കുറച്ച് മാസങ്ങൾക്ക് മുൻപ് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ നടുറോഡിൽ വെച്ച് അർധ നഗ്‌നയായി ശ്രീറെഡ്ഡി പ്രതിഷേധം രേഖപ്പെടുത്തിയത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP