Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ദിവസം അതൊരു നടനായിരുന്നു.. മറ്റൊരു ദിവസം അയാൾ ക്രിക്കറ്റ് താരമായി... ഇപ്പോൾ അയാൾ ഡോക്ടറാണ്... ഞാൻ ഭർത്താവിനായി വെറിപിടിച്ചു നടക്കുകയല്ല; ഷൂട്ടിങ് തിരക്കുകളിലാണ് വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുമില്ല; വിവാഹ ഗോസിപ്പുകളോട് പൊട്ടിത്തെറിച്ച് നടി തമന്ന ഭാട്ടിയ

ഒരു ദിവസം അതൊരു നടനായിരുന്നു.. മറ്റൊരു ദിവസം അയാൾ ക്രിക്കറ്റ് താരമായി... ഇപ്പോൾ അയാൾ ഡോക്ടറാണ്... ഞാൻ ഭർത്താവിനായി വെറിപിടിച്ചു നടക്കുകയല്ല; ഷൂട്ടിങ് തിരക്കുകളിലാണ് വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുമില്ല; വിവാഹ ഗോസിപ്പുകളോട് പൊട്ടിത്തെറിച്ച് നടി തമന്ന ഭാട്ടിയ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: സിനിമാ രംഗത്തെ നടിമാരെ കുറിച്ച് പ്രണയ ഗോസിപ്പുകളും വിവാഹ ഗോസിപ്പുകൾക്കും യാതൊരു പഞ്ഞവും ഉണ്ടാകാറില്ല. ഇതെല്ലാം പതിവായി മാധ്യമങ്ങളിലൂടെ വരുന്നതാണ്. ഇത്തരം ഗോസിപ്പുകളോട് പലരും പ്രതികരിക്കാറില്ല. എന്നാൽ, ചിലരാകട്ടെ ശക്തിയുക്തം എതിർപ്പുമായി വരികയും ചെയ്യും. ഇപ്പോഴിതാ തെന്നിന്ത്യയിലെ പ്രമുഖ നടി ഗോസിപ്പുകളെ തള്ളി രംഗത്തെത്തിയിരിക്കുന്നു. താൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തകളെ തള്ളിക്കൊണ്ട് ശക്തമായ മറുപടിയുമായി രംഗത്തുവന്ത് തമന്ന ഭാട്ടിയ ആണ്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് തമന്ന ഭാട്ടിയ വിവാഹിതയാകുന്നുവെന്നും വരൻ ക്രിക്കറ്റ് താരമാണെന്നും വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ മറുപടിയുമായി തമന്ന രംഗത്തെത്തിയത്.

'' ഇത് തികച്ചും ദോഷകരവും അപമാനകരവുമാണ്. ഞാൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് ഞാൻ തന്നെ തുറന്ന് പറയും.അത് ഒരിക്കലും നിങ്ങളുടെ ഭാവനയ്ക്കോ ഊഹാപോഹത്തിനോ വിടാൻ എനിക്ക് ഉദ്ദേശ്യവും ഇല്ല. ഒരു ദിവസം അതൊരു നടനായിരുന്നു മറ്റൊരു ദിവസം അയാൾ ക്രിക്കറ്റ് താരമായി. ഇപ്പോൾ അയാൾ ഡോക്ടറാണ്. ഞാൻ ഭർത്താവിനായി വെറിപിടിച്ചു നടക്കുകയല്ല. പ്രണയത്തോട് വിരോധമില്ല. പക്ഷേ എന്റെ വ്യക്തിപരമായ കാര്യങ്ങളെ വിവാദങ്ങളിലേയ്ക്കും അപവാദങ്ങളിലേയ്ക്കും തള്ളിവിടുന്നതിനോട് തെല്ലും യോജിപ്പുമില്ല. വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരു തരത്തിലും ഞാൻ പ്രോത്സാഹിപ്പിക്കുകയില്ല.

ഞാൻ ഈ ജീവിതം ഇഷ്ടപ്പെടുന്നു. എന്റെ മാതാപിതാക്കൾ് എനിക്കു വരനെ തേടി അലയുന്നുമില്ല. സിനിമയോടാണ് പ്രണയം. ഷൂട്ടിങ് തിരക്കുകളിലാണ് വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുമില്ല. ഇത്തരം ഊഹാപോഹങ്ങൾ ആരുടെയോ സൃഷ്ടിയാണ്. ഷൂട്ടിംഗും തിരക്കുകളുമായി ഞാൻ ഓടി നടക്കുകയാണ്. ഈ തിരക്കുപിടിച്ച ജീവിതത്തിൽ എങ്ങനെയാണ് ഞാൻ വിവാഹിതയാണെന്ന് പറയാൻ ഇത്തരം പ്രചരണം നടത്തുന്നവർക്ക് തോന്നുന്നത്'' - തമന്ന ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP