Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടി പ്രയാഗാ മാർട്ടിൻ മേക്കപ്പ്മാനെ തല്ലിയതെന്തിന്? എനിക്ക് തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും മേക്കപ്പ്മാൻ പറഞ്ഞത് നടി വീഡിയോയിൽ പകർത്തി; ഒത്തുതീർപ്പായെങ്കിലും പരാതി ഫെഫ്കയ്ക്ക്‌ മുന്നിൽ; വിശ്വാസപൂർവം മൺസൂർ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നടന്നതെന്ത്?

നടി പ്രയാഗാ മാർട്ടിൻ മേക്കപ്പ്മാനെ തല്ലിയതെന്തിന്? എനിക്ക് തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും മേക്കപ്പ്മാൻ പറഞ്ഞത് നടി വീഡിയോയിൽ പകർത്തി; ഒത്തുതീർപ്പായെങ്കിലും പരാതി ഫെഫ്കയ്ക്ക്‌ മുന്നിൽ; വിശ്വാസപൂർവം മൺസൂർ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നടന്നതെന്ത്?

പി.ടി കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂർവം മൺസൂർ എന്ന സിനിമയുടെ സെറ്റിൽവച്ച് നടി പ്രയാഗാ മാർട്ടിൻ മേക്കപ്പ്മാൻ കൊടുങ്ങല്ലൂർ റഹീമിനെ തല്ലിയതെന്തിന്? സിനിമാ രംഗത്തുള്ളവരെല്ലാം ഒരുപോലെ ഉന്നയിച്ച ചോദ്യമായിരുന്നു ഇത്. ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഈയാഴ്ച പുറത്തിറങ്ങിയ സിനിമ മംഗളം.

മാർച്ച് 19 പുലർച്ചെ ബ്രണ്ണൻ കോളജിലായിരുന്നു സംഭവം. നായികയായ പ്രയാഗാ മാർട്ടിന് ഡൾ മേക്കപ്പ് മതിയെന്ന് സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് കൊടുങ്ങല്ലൂർ റഹിമിനോട് ആവശ്യപ്പെട്ടു. റഹീം പ്രയാഗയുടെ അടുത്തെത്തി കണ്ണിന് താഴെ കണ്ണിന് താഴെ ഡൾ ആക്കാൻ ബ്രഷ് കൈയിലെടുത്തതും പ്രശ്‌നങ്ങൾ തുടങ്ങിയെന്നാണ് സിനിമാ മംഗളം പറയുന്നത്.

ഇരുവരും തമ്മിലുള്ള സംഭാഷണം ചൂടുപിടിക്കുന്നതിനിടെ പ്രയാഗാ മാർട്ടിൻ റഹീമിനെ തല്ലുകയായിരുന്നു. തുടർന്ന് പി.ടി കുഞ്ഞുമുഹമ്മദിന്റെ മുറിയിൽ രാവിലെ എട്ടോടെ നടന്ന ചർച്ചയിൽ പ്രയാഗാ മാർട്ടിൻ തന്റെ കൈകൾ കൂട്ടിപ്പിടിച്ച് റഹീം ഇടിച്ചെന്നും നല്ല വേദനയുണ്ടെന്നും പറഞ്ഞു. ഇതിനിടെ മുറിയിലുണ്ടായിരുന്ന നായകൻ റോഷൻ കൈകൾ മടക്കി റഹീമിനെ തല്ലാൻ മുന്നോട്ടുവന്നെന്നും സിനിമാ മംഗളം വെളിപ്പെടുത്തുന്നു.

എന്നാൽ പി.ടി കുഞ്ഞുമുഹമ്മദിന്റെ സാന്നിധ്യത്തിൽ റഹീം നടിയോട് മാപ്പ് പറഞ്ഞതോടെ പ്രശ്‌നം പരിഹരിക്കപ്പെടുകയായിരുന്നു. എന്നാൽ പ്രശ്‌നം നടന്ന ദിവസം രാവിലെ ഒൻപതോടെ കലാസംവിധായകനായ ഗിരീഷ്‌മേനോൻ റഹീമിന് അടികിട്ടിയ വിവരം ഫേസ്‌ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു. തുടർന്ന് പ്രശ്‌നം ഒതുക്കിത്തീർക്കാനുള്ള ശ്രമം അണിയറയിൽ നടക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു.

കണ്ണിന് താഴെ മേക്കപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രയാഗ കൈചൂണ്ടിക്കൊണ്ട് ദേഷ്യത്തിൽ സംസാരിച്ചെന്നാണ് റഹീം പറയുന്നത്. കൈചൂണ്ടരുതെന്ന് പറഞ്ഞതും പ്രയാഗ കൈ ഉയർത്തി തല്ലാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ ആ അടി താൻ തടഞ്ഞെന്നാണ് റഹീം പറയുന്നത്. ഒടുവിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ തനിക്ക് മാപ്പ് പറടയേണ്ടിവന്നെന്നും റഹീം സമ്മതിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഫെഫ്ക്കയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാൽ റഹീം പ്രയാഗയോട് മോശമായി പെരുമാറിയെന്നാണ് നടിയുടെ അമ്മ പറയുന്നത്. കണ്ണിന് താഴെ താൻ നേരത്തെതന്നെ മേക്കപ്പ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ റീം മോശമായി സംസാരിച്ചെന്നും പ്രയാഗയുടെ കൈപിടിച്ച് തിരിച്ചെന്നും ഇവർ പഞ്ഞു. തുടർന്ന് സംവിധായകന്റെ സാന്നിധ്യത്തിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ റഹീം മാപ്പ് പറഞ്ഞത് വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

എന്നാൽ സെറ്റിലുണ്ടായ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെട്ടെന്നാണ് പി.ടി കുഞ്ഞുമുഹമ്മദ് പറയുന്നത്. പ്രശ്‌നം പരിഹരിക്കപ്പെട്ടശേഷം സംഘടനകളിൽ പരാതി നൽകിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞതായി ലേഖനത്തിലുണ്ട്.
മേക്കപ്പമാന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്ന് പട്ടണം റഷീദും റഹീമിനെ നടി തല്ലിയത് മോശമായിപ്പോയെന്ന് കലാസംവിധായകനായ ഗിരീഷ് മേനോനും പ്രതികരിച്ചിട്ടുണ്ട്.

ഏതായാലും പ്രയാഗാ മാർട്ടിൻ റഹീം കൊടുങ്ങല്ലൂരിനെ തല്ലിയത് സിനിമാ മംഗളം വൻപ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP