Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പതിനാല് സെക്കന്റ് തുറിച്ചു നോക്കിയ നായകന് നായിക കൊടുത്ത മധുരപ്രതികാരം; ഹരി പി നായർ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിന് എങ്ങും കൈയടി

പതിനാല് സെക്കന്റ് തുറിച്ചു നോക്കിയ നായകന് നായിക കൊടുത്ത മധുരപ്രതികാരം; ഹരി പി നായർ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിന് എങ്ങും കൈയടി

തിനാല് സെക്കന്റ് സ്ത്രീകളെ തുറിച്ചുനോക്കിയാൽ കേസെടുക്കാമെന്ന എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി 14 സെക്കന്റ് എന്ന പേരിൽ എടുത്ത ഹ്രസ്വചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു. നടനും അവതാരകനുമായ ഹരി പി നായരാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആശയവും ഹരിയുടേതാണ്.

14 സെക്കന്റിനെ ചൊല്ലി വിവാദങ്ങൾ കൊഴുക്കുകയായണെങ്കിലും വിവാദങ്ങളിലേക്കു പോകാതെ തന്നെയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. തന്നെ തുറിച്ചു നോക്കിയവനോട് മധുര പ്രതികാരം വീട്ടുകയാണ് ഈ ഹ്രസ്വ ചിത്രത്തിലെ നായിക.

ഒരു മിനുട്ട് 4 സെക്കന്റാണ് ചിത്രത്തിന്റെ ദൈർഘ്യം. രണ്ട് ദിവസം കൊണ്ടുതന്നെ 16,000 ൽ അധികം ആളുകളാണ് ചിത്രം കണ്ടത്.

സംവിധായകൻ കൂടിയായ ഹരി തന്നെയാണ് ഇതിൽ നായകനായി വേഷമിടുന്നത്. രമ്യ കൃഷ്ണയാണ് നായികയായെത്തുന്നത്. ക്യാമറ ശ്രീജിത്ത് വരാപ്പുഴ. എഡിറ്റിംങ്ങ് നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് റാഫിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP