Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റമന്ദാരം നേടിയത് ഏഴു പുരസ്‌കാരങ്ങൾ; തിക്കുറിശി ഫൗണ്ടേഷന്റെ മികച്ച നടനുള്ള പുരസ്‌കാരം ദുൽഖറിന്, നടി ഭാമ

ഒറ്റമന്ദാരം നേടിയത്  ഏഴു പുരസ്‌കാരങ്ങൾ; തിക്കുറിശി ഫൗണ്ടേഷന്റെ മികച്ച നടനുള്ള പുരസ്‌കാരം ദുൽഖറിന്,  നടി ഭാമ

തിരുവനന്തപുരം : തിക്കുറിശ്ശി ഫൗണ്ടേഷന്റെ ഏഴു ചലച്ചിത്ര പുരസ്‌കാരങ്ങൾ ഒറ്റമന്ദാരത്തിന്. മികച്ച ചിത്രം ഒറ്റമന്ദാരം, സംവിധായകൻ, നടി, സംഗീത സംവിധായകൻ, ഗായികമാർ, സഹനടി എന്നീ പുരസ്‌കാരങ്ങളാണ് ഒറ്റമന്ദാരത്തിനു ലഭിച്ചത്.ഞാൻ, ബാംഗഌർ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഓറ്റമന്ദാരത്തിലൂടെ ഭാമ മികച്ച നടിയും വിനോദ് മങ്കര മികച്ച സംവിധായകനുമായി തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റമന്ദാരമാണ് മികച്ച ചിത്രം.

തിക്കുറിശ്ശി ഫൗണ്ടേഷൻ ഭാരവാഹികൾ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് അവാർഡ് വിവരം. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ.
മറ്റു പുരസ്‌കാരങ്ങൾ:
രമേഷ് നാരായൺ, സംഗീത സംവിധായകൻ, ഒറ്റമന്ദാരം
ജോയ് മാത്യു, സഹനടൻ, വിവിധ ചിത്രങ്ങൾ
സജിതാ മഠത്തിൽ, സഹനടി, ഒറ്റമന്ദാരം
സമീർ താഹിർ, കാമറാ മാൻ, ബാംഗഌർ ഡേയ്‌സ്
രഞ്ജിത് ശങ്കർ, തിരക്കഥാകൃത്ത്, വർഷം
വിജയ് യേശുദാസ്, ഗായകൻ, ആംഗ്രി ബേബീസ്
സുജാത, ഗായിക, ഒറ്റമന്ദാരം
ശ്വേതാ മോഹൻ, ഗായിക, ഒറ്റമന്ദാരം
രാജീവ് ആലുങ്കൽ, ഗാനരചന, ആംഗ്രി ബേബീസ്
ബിജിബാൽ, പശ്ചാത്തല സംഗീതം, ഞാൻ
ജനപ്രിയ ചിത്രം, ബാംഗഌർ ഡേയ്‌സ്
ബിജു മേനോൻ, ജനപ്രിയ നടൻ, വെള്ളിമൂങ്ങ
നിക്കി ഗിൽറാണി, ജനപ്രിയ നടി, വെള്ളിമൂങ്ങ, 1983
അഞ്ജലി മേനോൻ, ജനപ്രിയ സംവിധായിക, ബാംഗഌർ ഡേയ്‌സ്
ഗോപി സുന്ദർ, ജനപ്രിയ സംഗീത സംവിധായകൻ, ബാംഗഌർ ഡേയ്‌സ്, 1983
ഹരിചരൺ, ജനപ്രിയ ഗായകൻ, ബാംഗഌർ ഡേയ്‌സ്
രമ്യാ നമ്പീശൻ, ജനപ്രിയ ഗായിക, ഓം ശാന്തി ഓശാന
ഷാൻ റഹ്മാൻ, സ്‌പെഷ്യൽ ജൂറി അവാർഡ്,  ഓം ശാന്തി ഓശാന
ജിബു ജേക്കബ്, സ്‌പെഷ്യൽ ജൂറി അവാർഡ്, വെള്ളിമൂങ്ങ.

കാമറാമാൻ രാമചന്ദ്ര ബാബു, ഡോ. ഓമനക്കുട്ടി, സംവിധായകൻ ബാലു കിരിയത്ത്, ആറ്റിങ്ങൽ വിജയകുമാർ, സുകു പാൽകുളങ്ങര എന്നവരുടെ ജൂറിയാണ് അവാർഡ് ജേതാക്കളെ നിർണയിച്ചത്.ജനുവരി 26ന് തിരുവനന്തപുരം എ.ജെ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP