Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

36 വയതിനിലെയിലൂടെ ലഭിച്ചത് കരിയറിലെ മികച്ച വേഷം; സ്വപ്‌നങ്ങൾക്കു നിറം നൽകിയത് സൂര്യ: റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മനസു തുറന്ന് നടി ജ്യോതിക

36 വയതിനിലെയിലൂടെ ലഭിച്ചത് കരിയറിലെ മികച്ച വേഷം; സ്വപ്‌നങ്ങൾക്കു നിറം നൽകിയത് സൂര്യ: റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മനസു തുറന്ന് നടി ജ്യോതിക

ചെന്നൈ: തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് 36 വയതിനിലെ എന്ന ചിത്രത്തിലേതെന്ന് സൂപ്പർ താരം സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക. ചിത്രത്തിന്റെ ഓഡിയോ പ്രകാശനവേളയിലാണ് താരം മനസു തുറന്നത്.

ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോ ടെക്‌നീഷ്യന്മാരെയും പേരെടുത്ത് അഭിനന്ദിച്ച ജ്യോതിക അവരുടെ ഭാര്യമാരുടെ പ്രയത്‌നവും പരാമർശിച്ചു. സൂര്യയാണ് തന്റെ സ്വപ്‌നങ്ങൾക്കു നിറങ്ങൾ നൽകിയതെന്നു പറഞ്ഞാണ് ജ്യോതിക നന്ദി പറഞ്ഞത്. തന്റെ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കുമൊപ്പം എന്നുമുണ്ടായിരുന്ന ആളാണ് സൂര്യയെന്നും ജ്യോതിക പറഞ്ഞു.

മഞ്ജു വാര്യരെ നായികയാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂവിന്റെ തമിഴ് പതിപ്പാണ് 36 വയതിനിലെ. റോഷൻ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സൂര്യ-ജ്യോതികാ ദമ്പതികളുടെ കുടുംബസംഗമമായി. സൂര്യ നിർമ്മിക്കുന്ന ചിത്രത്തിലൂടെ ഒമ്പത് വർഷത്തിന് ശേഷമാണ് ജ്യോതിക ക്യാമറയ്ക്ക് മുന്നിലേക്ക് നായികയായി തിരിച്ചെത്തുന്നത്.

ചെന്നൈയിൽ ലീലാ പാലസിൽ നടന്ന ഓഡിയോ ലോഞ്ചിൽ സൂര്യയുടെ പിതാവും നടനുമായ ശിവകുമാർ. സൂര്യ,ജ്യോതിക,സഹോദരനും നടനുമായ കാർത്തി, സൂര്യജ്യോതിക ദമ്പതികളുടെ മക്കളായ ദിയാ,ദേവ് എന്നിവരും പങ്കെടുത്തു. സംവിധായകരായ ബാല,വെങ്കട്ട് പ്രഭു,വസന്ത്,പാണ്ഡിരാജ് എന്നിവരും ചടങ്ങിനെത്തി.

എന്തുകൊണ്ട് ജ്യോതിക വിവാഹശേഷം അഭിനയിക്കുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ചിത്രമെന്ന് സൂര്യ പറഞ്ഞു. നല്ല കഥാപാത്രവും അവസരവും ഒരുമിച്ചെത്തിയപ്പോഴാണ് ഈ ചിത്രം സംഭവിച്ചത്. ഓരോ പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്നത് ഓരോ സ്ത്രീയുടെയും വിജയത്തിന് പിന്നിൽ ഒരു പുരുഷനുണ്ടെന്ന് മാറ്റിവായിക്കാമെന്ന് സൂര്യയുടെ പിതാവ് ശിവകുമാർ പറഞ്ഞു. ജ്യോതികയുടെ കടുത്ത ആരാധകൻ എന്ന നിലയിലാണ് താൻ ഈ ചടങ്ങിൽ പങ്കെടുത്തതെന്ന് സംവിധായകൻ ബാല വ്യക്തമാക്കി.

സന്തോഷ് നാരായണൻ ആണ് 36 വയതിനിലെ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അഭിരാമി, റഹ്മാൻ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. സൂര്യയുടെ നിർമ്മാണകമ്പനിയായ ടുഡി എന്റർടെയിന്മെന്റാണ് നിർമ്മാണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP