Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആര്യയുടെ വിവാഹ വാർത്ത കേട്ട അബർനദി 'സങ്കടനദി'യിലോ ? 'വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ആര്യയെ വിളിച്ചാൽ ഇത് വെറും ഗോസിപ്പാണന്നേ പറയൂ ; സത്യമെന്തെന്ന് അറിയണമെങ്കിൽ സായിഷയെ വിളിക്കണം' ; വിവാഹ വാർത്ത 99 ശതമാനവും തെറ്റാണെന്നാണ് വിശ്വസിക്കുന്നതെന്നും എങ്ക വീട്ടു മാപ്പിളൈ മത്സരാർത്ഥി

ആര്യയുടെ വിവാഹ വാർത്ത കേട്ട അബർനദി 'സങ്കടനദി'യിലോ ? 'വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ആര്യയെ വിളിച്ചാൽ ഇത് വെറും ഗോസിപ്പാണന്നേ പറയൂ ; സത്യമെന്തെന്ന് അറിയണമെങ്കിൽ സായിഷയെ വിളിക്കണം' ; വിവാഹ വാർത്ത 99 ശതമാനവും തെറ്റാണെന്നാണ് വിശ്വസിക്കുന്നതെന്നും എങ്ക വീട്ടു മാപ്പിളൈ മത്സരാർത്ഥി

മറുനാടൻ ഡെസ്‌ക്‌

തമിഴിലെ ചോക്ലേറ്റ് നായകൻ ആര്യ സയേഷയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ അബർനദിയിലേക്കാണ് സിനിമാ ലോകത്തിന്റെ കണ്ണ്. താരത്തെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുകയും മറ്റാരെയും വിവാഹം കഴിക്കില്ലെന്ന ഉറച്ച നിലപാടുമെടുത്ത അബർനദിയുടെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. താരം വിവാഹിതനാവാൻ പോകുന്നുവെന്ന വാർത്ത 99 ശതമാനവും സത്യമാകാൻ സാധ്യതയില്ലെന്നും അഥവാ ആണെങ്കിൽ ഇക്കാര്യം ആര്യ ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിക്കട്ടെ എന്നുമാണ് അബർനദി ഇപ്പോൾ പറയുന്നത്.

എങ്ക വീട്ടു മാപ്പിളൈ എന്ന് റിയാലിറ്റി ഷോയിലൂടെ വധുവിനെ തിരഞ്ഞെടുക്കാൻ ആര്യ നടത്തിയ ശ്രമം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. പരിപാടിയിലെ മത്സരാർത്ഥിയും ഏവരും വിജയിയാകുമെന്ന് കരുതിയിരുന്ന അബർനദി മത്സരത്തിൽ നിന്ന് പുറത്തായപ്പോഴും ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിർബന്ധം പിടിച്ചിരുന്നു. സംഭവം ഏറെ വിവാദമായപ്പോൾ മാധ്യമ ശ്രദ്ധ മുഴുവൻ അബർനദിയിലായിരുന്നു.

'എങ്കെ വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയ്ക്ക് ശേഷവും ആര്യയുമായി അടുത്ത സൗഹൃദം പുലർത്തുന്നുണ്ട്. അദ്ദേഹം അന്നത്തേതുപോലെ തന്നെ. സ്വഭാവത്തിൽ പോലും ഒരു മാറ്റം തോന്നിയിട്ടില്ല. നേരിട്ട് കാണാൻ കഴിയുന്നില്ലെങ്കിലും ഫോണിൽ മിക്കപ്പോഴും മെസേജ് ചെയ്യാറുണ്ട്.'അബർനദി പറയുന്നു. 16 മത്സരാർഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ ആര്യയെത്തി.

താൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്കു വേദനയാകുമെന്നു പറഞ്ഞാണ് താരം പിന്മാറുന്നത്. ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർഥി അബർനദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദങ്ങളിൽ ഇടം നേടി. മലയാളികളായ 7 മത്സരാർഥികൾ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. നടി സംഗീതയായിരുന്നു അവതാരക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP