Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദങ്കലിന്റെ പൂർണ്ണതയ്ക്കായി ബോളിവുഡ് നടൻ അമീർ ഖാൻ നടത്തിയത് കഠിന പരിശ്രമം; കുടവയറിൽ നിന്ന് സിക്‌സ് പാക്കിലേക്കുള്ള നടന്റെ ഞെട്ടിക്കുന്ന മേക്ക് ഓവർ വീഡിയോ വൈറലാകുന്നു

ദങ്കലിന്റെ പൂർണ്ണതയ്ക്കായി ബോളിവുഡ് നടൻ അമീർ ഖാൻ നടത്തിയത് കഠിന പരിശ്രമം; കുടവയറിൽ നിന്ന് സിക്‌സ് പാക്കിലേക്കുള്ള നടന്റെ ഞെട്ടിക്കുന്ന മേക്ക് ഓവർ വീഡിയോ വൈറലാകുന്നു

ഗുസ്തിക്കാരമായ മഹാവീർ ഫോഗട്ടിന്റെ ജീവിതം അവതരിപ്പിക്കുന്നതിനായി ദങ്കൽ എന്ന ചിത്രത്തിനായി നടൻ അമീർഖാൻ നടത്തിയ പരിശ്രമങ്ങളുടെ വാർത്തകൾ പല തവണ മാദ്ധ്യമങ്ങളിൽ നിറഞ്ഞതാണ്. ഇപ്പോൾ അമീർ ചിത്രം ദങ്കലിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെ ആരാധകർക്ക് ആവേശമായി ചിത്രത്തിനായി അമീർ നടത്തിയ മേക്ക് ഓവർ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

മഹാവീർ ഭോഗട്ട് എന്ന ഗുസ്തി പരിശീലകനെ അവതരിപ്പിക്കാൻ ശരീരഭാരം 98 കിലോ ആയി അമീർ ഉയർത്തുന്നതിന്റെയും പിന്നീട് പഴയ നിലയിലേയ്ക്കെത്തുന്നതിന്റെയും വീഡിയോ ആണ് എത്തിയിരിക്കുന്നത്. ചിത്രത്തിനായി കഠിന പ്രയത്നം നടത്തുന്ന അമീറിന്റെ വീഡിയോ വൈറലായി കഴിഞ്ഞുുയുടിവി മോഷൻ പിക്ചേഴ്സാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിൻഫെ മകനായ രാഹുൽ ഭട്ടാണ് ആമിറിന്റെ ഫിറ്റ്നെസ് ട്രെയിനർമാരിലൊരാൾ. താരത്തിന്റെ അർപ്പണബോധത്തെ അഭിനന്ദിക്കുന്ന സംവിധായകൻ നിതേഷ് തിവാരിയേയും വീഡിയോയിൽ കാണാം.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യൻ കായികലോകത്തിന് മറക്കാനാവാത്ത ഗുസ്തിപരിശീലകൻ മഹാവീർസിങ് ഫോഗട്ടായാണ് ആമിർ എത്തുന്നത്. ഫോഗട്ടിന്റെ പല ജീവിതകാലഘട്ടങ്ങൾക്കായി വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആമിർ എത്തുന്നത്.
സമൂഹത്തിന്റെ എതിർപ്പുകളെ അവഗണിച്ച് തന്റെ പെൺമക്കൾക്ക് ഗുസ്തിപരിശീലനം നൽകി അവരെ അന്തർദേശീയ വേദികളിലേക്ക് ഉയർത്തിയ മഹാവീർ ആണ് ആമിറിന്റെ കഥാപാത്രം. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം പകരുന്നത് പ്രീതം ആണ്. സാക്ഷി തൻവാർ, ഫാത്തിമ സനാ ഷെയ്ഖ്, സന്യ മൽഹോത്ര, സൈറ വസീം, സുഹാനി ഭട്ട്നാഗർ എന്നിവരും ആമിറിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രിസ്മസ് റിലീസാണ് ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP