Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഥാപാത്രമാകാൻ ആദ്യം ഭാരം 98 കിലോ ആക്കി ഉയർത്തി; പിന്നെ ബാല്യം അവതരിപ്പിക്കാൻ 18 കിലോ കുറച്ചു; മരണം സാധ്യതയുള്ള കഥാപാത്രത്തിന് പകരക്കാരെയും നിയമിച്ചു; അമീർ ഖാൻ എന്ന നടനെ വ്യത്യസ്തനാക്കുന്നത് ഇതൊക്കെ

കഥാപാത്രമാകാൻ ആദ്യം ഭാരം 98 കിലോ ആക്കി ഉയർത്തി; പിന്നെ ബാല്യം അവതരിപ്പിക്കാൻ 18 കിലോ കുറച്ചു; മരണം സാധ്യതയുള്ള കഥാപാത്രത്തിന് പകരക്കാരെയും നിയമിച്ചു; അമീർ ഖാൻ എന്ന നടനെ വ്യത്യസ്തനാക്കുന്നത് ഇതൊക്കെ

ഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ തയ്യാറായിട്ടുള്ള നടന്മാരിൽ ഒരാളാണ് ബോളിവുഡ് താരം അമീർ ഖാൻ. കഥാപാത്രത്തിനായി നടന്റെ ആരോഗ്യം വച്ചുള്ള പരീക്ഷണങ്ങൾ അതിരു കടക്കുന്നത് കുടുംബാംഗങ്ങളെയും അസ്വസ്ഥരാക്കുന്നുണ്ടെന്ന് മുന്നേ റിപ്പോർട്ട് വന്നിരുന്നു.പ്രശസ്ത ഗുസ്തിക്കാരനായ മഹാവീർ ഫോഗത്തിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന ദങ്കൽ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി അമീർ നടത്തുന്ന ത്യാഗവും ആത്മാർത്ഥയും ഇതിന് മുമ്പും പല തവണ വാർത്തയിൽ നിറഞ്ഞതാണ്.

90 കിലോയോളം ശരീര ഭാരം കൂട്ടി രണ്ട് ഗെറ്റപ്പിലായാണ് ആമീർ ദങ്കലിൽ പ്രത്യക്ഷപ്പെടുന്നത്. മുടിയും താടിയുമൊക്കെ നരപ്പിച്ച് വ്യത്യസ്ഥ ലുക്കിലുള്ള താരത്തിന്റെ ഫസ്റ്റ് ലുക്കും ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ വനിത ഗുസ്തി താരങ്ങളായ വനിത ഫോഗാട്ടിന്റെയും ബബിത കുമരിയുടേയും പിതാവും ഗുസ്തി ചാമ്പ്യൻ പരിശീലകനുമായ മഹാവീർ എന്ന യഥാർഥ കഥാപാത്രത്തെയാണു താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

98 കിലോ ഭാരം വർധിപ്പിച്ച അമീർ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായി 18 കിലോ വീണ്ടും കുറയ്ക്കേണ്ടി വന്നിരുന്നു. മാത്രമല്ലകഥപാത്രത്തിനു വേണ്ടി ജീവൻ പോലും പണയം വച്ചാണ് ആമീർ ഇതിൽ അഭിനയിക്കുന്നതെന്നാണ് സൂചന. ചിത്രീകരണ സമയത്തു മരണപ്പെട്ടാൽ ബോളിവുഡ് താരങ്ങളായ റൺവീറിനേയോ റൺബീറിനേയോ വച്ച് ചിത്രം പൂർത്തിയാക്കണം എന്ന് ആമീർ സംവിധായകൻ നിതീഷ് തിവാരിയോടു പറഞ്ഞതായാണ് ഇപ്പോൾ ബോളിവുഡിൽ നിന്നുള്ള വിവരം.

ദങ്കലിന്റെ ചിത്രീകരണത്തിനിടെ താരം കുഴഞ്ഞു വീണതായും വാർത്തകൾ പരന്നിരുന്നു. ലൂധിയാനയിൽ നാൽപ്പത് ദിവസമായി ചിത്രീകരണം തുടരുന്നതിനിടെയായിരുന്നു അമീർ കുഴഞ്ഞ് വീണത്. ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് ആമീർ ഗുസ്തി രംഗങ്ങളിൽ അഭിനയിച്ചത്. സിനിമയിൽ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതിനാൽ വിവിധ ആംഗിളുകളിൽ നിന്നുള്ള ഷോട്ടുകൾ എടുക്കേണ്ടതുണ്ടായിരുന്നു. അവസാന ടേക്ക് എടുക്കുന്ന സമയത്താ യിരുന്നു ആമീർ ഖാൻ തളർന്ന് വീണത്. മസല് കയറിയത് മൂലമുള്ള പ്രശ്നമാണെന്നാണ് യൂണിറ്റ് അംഗങ്ങൾ വിചാരിച്ചത്. എന്നാൽ വേദന കൊണ്ട് പുളഞ്ഞ താരത്തിന് എഴുനേൽക്കാൻ കൂടി സാധിക്കാത്ത അാസ്ഥയായിരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടൻ തന്നെ ആമീറിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ദംഗൽ ആദ്യ പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്‌ ക്രിസ്മസ് റിലീസായി ഡിസംബർ 23ന് ചിത്രം തിയറ്ററുകളിലെത്തും. പികെ എന്ന ചിത്രത്തിന് ശേഷം ആമിർ അഭിനയിച്ച ചിത്രവുമാണ് ദംഗൽ. ഈ വർഷത്തെ ആമിറിന്റെ ഏക റിലീസും ദംഗൽ ആണ്.

ചിത്രത്തിനായി ഗുസ്തി പരിശീലനത്തിലും ശരീരം രൂപപ്പെടുത്തുന്ന തിരക്കിലുമായിരുന്നു ചിത്രീകരണത്തിന് മുമ്പ് ആമിർ. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവായ മഹാവീർ ഫോഗാട്ട് ഗുസ്തിചാമ്പ്യനും പരിശീലകനുമാണ്. യാഥാസ്തിതിക സമൂഹത്തിന്റെയും കുടുംബത്തിന്റെയും എതിർപ്പുകളെ അവഗണിച്ച് മക്കളെ അവരുടെ ആഗ്രഹങ്ങൾക്കൊത്ത് ജീവിക്കാൻ അനുവദിക്കുകയും അവർക്ക്പ്രേരണയാവുകയും ചെയ്ത മാതാപിതാക്കൾക്കുള്ള ആദരമായാണ് ഈ ചിത്രമെത്തുക.

ഹോളിവുഡ് ഫിറ്റ്നസ് വിദഗ്ധരുടെ സഹായത്തോടെയാണ് ആമിർ ഗുസ്തിക്കാരനാകാൻ ശരീരം മെച്ചപ്പെടുത്തിയത്. ദിവസേന രണ്ട് മണിക്കൂർ ജിം നിർബന്ധമാക്കിയിരുന്നു.. പികെയുടെ പ്രമോഷൻ വേള മുതൽ ദംഗലിന് വേണ്ടിയുള്ള പ്രത്യേക ഫിറ്റ്നസ് ടീം ആമിറിനൊപ്പ മുണ്ടായിരുന്നു. ആമിർ അവതരിപ്പിക്കുന്ന സത്യമേവ ജയതേ ടെലിവിഷൻ ഷോയിൽ ഫൊഗാട്ട് സഹോദരിമാർ പങ്കെടുത്തിരുന്നു. ഈ വേളയിലാണ് മഹാവീർ ഫോഗാട്ടിനെകുറിച്ചുള്ള ചിത്രത്തെക്കുറിച്ച് ആലോചന ഉണ്ടായത്.ഫാത്തിമാ ഷെയ്ഖും സന്യാ മൽഹോത്രയുമാണ് ആമിർഖാന്റെ മക്കളായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ആമിർ ഖാൻ പ്രൊഡക്ഷൻസും ഡിസ്നിയും ചേർന്നാണ് നിർമ്മാണം.നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാക്ഷി തൻവാറാണ് നായികയായെ ത്തുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP