Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദം മറന്നേക്കൂ; ഇത്തവണ അമീർ തുണിയുടുത്ത് തന്നെ; പികെയുടെ രണ്ടാമത്തെ പോസ്റ്റർ ട്വിറ്ററിലൂടെ പുറത്ത് വിട്ട് നടൻ

വിവാദം മറന്നേക്കൂ; ഇത്തവണ അമീർ തുണിയുടുത്ത് തന്നെ; പികെയുടെ രണ്ടാമത്തെ പോസ്റ്റർ ട്വിറ്ററിലൂടെ പുറത്ത് വിട്ട് നടൻ

അമീർഖാൻ നായകനായി അടുത്തിറങ്ങാൻ പോകുന്ന പികെയുടെ നഗ്‌നപോസ്റ്റർ വിവാദത്തിന് പിന്നാലെ 'പികെ'യുടെ രണ്ടാമത്തെ പോസ്റ്ററും പുറത്തിറക്കി. ട്വിറ്ററിലൂടെ താരം തന്നെയാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്.

ആദ്യ പോസ്റ്ററിൽ നിന്നു തികച്ചും വ്യത്യസ്തമാണ് രണ്ടാമത്തേത്. രാജസ്ഥാനിപരമ്പരാഗത വസ്ത്രം ധരിച്ച് കുഴൽ വാദ്യോപകരണവുമായി നില്ക്കുന്ന

ആമിറാണ് പോസ്റ്ററിൽ. ബൈറോസിങ് ബാൻഡ് എന്ന് കുഴലിൽ എഴുതിയിട്ടുണ്ട്. നഗ്‌നത ഒരു ടേപ്പ് റിക്കോർഡ് കൊണ്ട് മറച്ചാണ് ആദ്യ പോസ്റ്റിൽ ആമീർ എത്തിയത്. ഇത് കോടതിവരെ എത്തിയെങ്കിലും ഒടുവിൽ പോസ്റ്ററിന് എതിരെയുള്ള പരാതി സുപ്രീം കോടതിവരെ തള്ളുകയായിരുന്നു.

ബോളിവുഡിലെ പണംവാരിച്ചിത്രമായ 'ത്രീ ഇഡിയറ്റ്‌സി'ന്റെ സംവിധായകൻരാജ്കുമാർ ഹിരാനിയുടേതാണ് പികെ. അനുഷ്‌ക ശർമ, സുശാന്ത് സിങ്രാജ്പുത്, ബോമൻ ഇറാനി, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.


വിനോദ് ചോപ്ര ഫിലിംസും, ഹിരാനിയും, യുടിവിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത ഡിസംബറിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP