Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്വരൂപം സിനിമാ വിവാദത്തിൽ കമൽഹാസനൊപ്പം നിൽക്കാത്തത് വലിയ തെറ്റ്; ഉലകനായകനോട് പരസ്യമായി മാപ്പ് ചോദിച്ച് അമീർഖാൻ

വിശ്വരൂപം സിനിമാ വിവാദത്തിൽ കമൽഹാസനൊപ്പം നിൽക്കാത്തത് വലിയ തെറ്റ്; ഉലകനായകനോട് പരസ്യമായി മാപ്പ് ചോദിച്ച് അമീർഖാൻ

മുംബൈ: ഹിന്ദു-മുസ്ലിം തീവ്രചിന്താഗതിക്കാരുടെ വികാരം വ്രണപ്പെടുത്തിയ രണ്ട് ചിത്രങ്ങളാണ് ബോളിവുഡിൽ പുറത്തിറങ്ങിയ പി കെയും കോളിവുഡിൽ ഇറങ്ങിയ കമൽ ഹാസന്റെ വിശ്വരൂപവും. വിവാദങ്ങൾക്കൊപ്പം ബോക്‌സോഫീസിൽ നിന്നും ഏറെ പണം വാരിയ ചിത്രങ്ങൾ കൂടിയായിരുന്നു ഈ ചിത്രങ്ങൾ. പികെക്കെതിരെ ഹിന്ദുത്വസംഘടനകളും മുസൽം പേഴ്‌സണൽ ലോ ബോർഡും പ്രതിഷേധമുയർത്തുകയും ചില ഹിന്ദുത്വസംഘടനകൾ തിയറ്ററുകൾ ആക്രമിക്കുകയും ചെയ്തിരുന്നു. സമാന അനുഭവമാണ് വിശ്വരൂപത്തിന് നേരിടേണ്ടി വന്നത്. എന്നാൽ അക്കാലത്ത് കമൽഹാസനെ അനുകൂലിച്ച് രംഗത്തെത്താൻ അമീർഖാൻ തയ്യാറായിരുന്നില്ല.

ഒടുവിൽ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് അമീർ രംഗത്തെത്തി. വിശ്വരൂപം എന്ന സിനിമയുടെ റിലീസ് വേളയിൽ ചിത്രം നിരോധിക്കാൻ ഒറ്റക്കെട്ടായി നീക്കമുണ്ടായപ്പോൾ കമൽഹാസനൊപ്പം നിൽക്കാതിരുന്നതിന് പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തു ആമിർ. ഷൂട്ടിങ് തിരക്കിലായതിനാലാണ് വിശ്വരൂപവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശ്രദ്ധിക്കാതെ പോയത്. അന്ന് കമൽഹാസന് പിന്തുണയുമായി സിനിമാ മേഖല ഒറ്റക്കെട്ടായി മുന്നോട്ടുവരാതിരുന്നതിൽ നാണക്കേട് തോന്നുന്നുവെന്നും ആമിർ പറഞ്ഞു. സംഭാഷണങ്ങളിലെ ചില വാക്കുകൾ ആക്ഷേപകരം എന്നുപറഞ്ഞ് സെൻസർ ബോർഡ് നീക്കം ചെയ്യുന്നത് അംഗീകരിക്കാനാവില്ല.

സെൻസർ ബോർഡിന്റെ അനുമതി ലഭിച്ച സിനിമ ആസ്വാദകർക്ക് ഭയം കൂടാതെ കാണാനുള്ള അവസരം സർക്കാർ ഉറപ്പുവരുത്തണം. സിനിമ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് വ്യക്തിപരമായ കാര്യമാണ്. ഏതെങ്കിലും സംഘടനകൾ ഭീഷണിപ്പെടുത്തി സിനിമയുടെ പ്രദർശനം തടയുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരിന് കഴിയണം. സെൻസർ ബോർഡിന്റെ അനുമതി ലഭിച്ച ചിത്രങ്ങളുടെ പ്രദർശനം തടയുന്നത് ദൗർഭാഗ്യകരമാണെന്നും അമീർ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP