Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാറാ കാരണം കേദർനാഥിന്റെ നിർമ്മാതാക്കൾ അനുഭവിച്ച സമ്മർദ്ദം ഭീകരമായിരുന്നു;രോഹിത് ഷെട്ടിയുടെ സിംബ അരങ്ങേറ്റ ചിത്രമായി അറിയപ്പെടാനായിരുന്നു നടിയുടെ ആഗ്രഹം; സെയ്ഫ് അലി ഖാന്റെ മകൾക്കെതിരെ പരാതി നൽകിയതിനെക്കുറിച്ച് സംവിധായകൻ അഭിഷേക് കപൂർ പറയാനുള്ളത്

സാറാ കാരണം കേദർനാഥിന്റെ നിർമ്മാതാക്കൾ അനുഭവിച്ച സമ്മർദ്ദം ഭീകരമായിരുന്നു;രോഹിത് ഷെട്ടിയുടെ സിംബ അരങ്ങേറ്റ ചിത്രമായി അറിയപ്പെടാനായിരുന്നു നടിയുടെ ആഗ്രഹം; സെയ്ഫ് അലി ഖാന്റെ മകൾക്കെതിരെ പരാതി നൽകിയതിനെക്കുറിച്ച് സംവിധായകൻ അഭിഷേക് കപൂർ പറയാനുള്ളത്

ടൻ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകൾ സാറാ അലിഖാനെതിരെ കേദർനാഥ് സിനിമയുമായി ബന്ധപ്പെട്ട് നിയമനടപടി എടുത്തത് വാർത്തയായിരുന്നു. ഇപ്പോൾ നിയമനടപടി സ്വീകരിക്കാനുണ്ടായ കാരണത്തെക്കുറിച്ച് കേദാർനാഥ് സിനിമയുടെ സംവിധായകൻ അഭിഷേക് കപൂർ പ്രതികരിച്ചിരിക്കുകയാണ്.

ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് ഡേറ്റ് ഇല്ലെന്ന് സാറ അറിയിച്ചതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് സാറയ്ക്കെതിരെ പരാതി നൽകിയത്.

രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംബ തന്റെ അരങ്ങേറ്റ ചിത്രമായി അറിയപ്പെടാനായിരുന്നു സാറയുടെ ആഗ്രഹം. സാറ കാരണം കേദർനാഥിന്റെ നിർമ്മാതാക്കൾ അനുഭവിച്ച സമ്മർദ്ദം ഭീകരമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ നിയമനടപടി സ്വീകരിച്ചത് അഭിഷേക് കപൂർ പറഞ്ഞു.

2018 സെപ്റ്റംബർ വരെ കേദർനാഥിന് വേണ്ടി പ്രവർത്തിക്കുമെന്ന് സാറ ഒപ്പുവച്ച കരാറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സിംബ ഏറ്റെടുത്തതോടു കൂടി ജൂൺ അവസാനം വരെ കേദർനാഥിനായി തനിക്ക് ഡേറ്റ് തരാൻ കഴിയില്ലെന്ന് സാറ മനേജർ വഴി അണിയറ പ്രവർത്തകരെ അറിയിച്ചു. ഇത് കരാർ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. സാറ കേദർനാഥ് പൂർത്തിയാക്കണമെന്നും ചിത്രീകരണം നീണ്ടു പോയതിനെ തുടർന്നുണ്ടായ നഷ്ടം പരിഹരിക്കാൻ 5 കോടി തരണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു.

സാറയുടെ അരങ്ങേറ്റ ചിത്രം എന്ന നിലയിലാണ് കേദർനാഥ് വാർത്തകളിലിടം പിടിച്ചത്. സുശാന്ത് സിങ് രജ്പുതാണ് നായകൻ. നവംബർ 30നാണ് സിനിമയുടെ റിലീസ് ചെയ്തത്. സിനിമ ബോക്സ് ഓഫീസിൽ വിജയം നേടിയില്ലെങ്കിലും സാറയുടെ പ്രകടനം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP