Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബ്രാം തന്റെ മൂന്നാമത്തെ പുത്രൻ; മൂത്തമകൻ ആര്യന്റെ മകനാണ് അബ്രാം എന്ന അപവാദ പ്രചരണത്തിന് മറുപടിയുമായി ഷാരൂഖ്

അബ്രാം തന്റെ മൂന്നാമത്തെ പുത്രൻ; മൂത്തമകൻ ആര്യന്റെ മകനാണ് അബ്രാം എന്ന അപവാദ പ്രചരണത്തിന് മറുപടിയുമായി ഷാരൂഖ്

ക്കളായ അബ്രാമിനെയും ആര്യനെക്കുറിച്ചും പ്രചരിക്കുന്ന അപവാദങ്ങൾക്ക് മറുപടി നൽകി ഷാരൂഖ് ഖാൻ രംഗത്ത്. തന്റെ മൂന്നാമത്തെ പുത്രൻ അബ്രാമിനെ, മൂത്തമകൻ ആര്യന്റെ അവിഹിത സന്തതി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിനോടാണ് ഷാരൂഖ് പ്രതികരിച്ചത്. മാധ്യമപ്രഭാഷണ പരിപാടിയായ ടെഡ് ടോക്‌സിലൂടെയാണ് സ്വതസിദ്ധമായ ശൈലിയിൽ താരം വ്യക്തിജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ചത്.

നാല് വർഷം മുമ്പാണ എന്റെ ഭാര്യ ഗൗരിക്കും എനിക്കും മൂന്നാമതൊരു കുഞ്ഞു കൂടി വേണമെന്ന ആഗ്രഹം ജനിക്കുന്നത്. കുഞ്ഞുണ്ടായപ്പോൾ അത് പതിനഞ്ച് വയസ്സുള്ള എന്റെ മൂത്ത മകൻ ആര്യന്റെ കുഞ്ഞാണെന്ന തരത്തിൽ ഇന്റർനെറ്റിൽ പ്രചരണം ഉണ്ടായി. റൊമാനിയക്കാരി കാമുകിയിലാണ് ആര്യന് അബ്രാം ജനിച്ചതെന്നും മകന്റെ കുഞ്ഞിനെ ഞാൻ എടുത്തു വളർത്തുന്നു എന്നുമായിരുന്നു കഥകൾ

റൊമാനിയയിൽവെച്ച് ഓടിക്കൊണ്ടിരുന്ന കാറിൽ ആര്യൻ കാമുകിയെ ഗർഭണിയാക്കിയെന്ന മട്ടിലായിരുന്നു പ്രചാരണം. ഇതിനായി ഒരു വ്യാജ വീഡിയോയും ഉണ്ടാക്കി പ്രചരിപ്പിച്ചു. ഇത് ഞങ്ങളുടെ കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചു. ഇപ്പോൾ 19 വയസ്സായ എന്റെ മൂത്ത മകൻ അവനോടാരെങ്കിലും ഹലോയെന്നു വിഷ് ചെയ്താൽ ചുറ്റും നോക്കി അവൻ പറയും: എനിക്ക് ഒരു യൂറോപ്യൻ ഡ്രൈവിങ് ലൈസൻസ് പോലുമില്ല, ബ്രോ ഷാരൂഖ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളുടെ ഈ കാലത്ത് യാഥാർത്ഥ്യം ഭാവനയും ഭാവന യാഥാർത്ഥ്യ വുമാകുന്നു. ഞാൻ ആരായിരിക്കണമെന്നു ചിന്തിച്ച ഒരാളല്ല താനിപ്പോളെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു. ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വാടക ഗർഭപാത്രത്തിലൂടെയാണ് 2013 മെയ് 27നു അബ്രാം ജനിച്ചതെന്നാണു പൊതുവേ കരുതപ്പെടുന്നതെന്നും ഷാരൂഖ് പറയുന്നു. എന്തായാലും ഷാരൂഖ് നടത്തിയ പ്രസംഗത്തിലെ ഒരോ വാക്കും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ എതിരേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP