Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിവാദമായി 'അവൻ ഇവൻ'; സമീന്താർ തീർത്ഥപതി രാജയെയും അയ്യനാർ കോവിലിനേയും മോശമായി ചിത്രീകരിച്ചു; തമിഴ്‌നടൻ ആര്യയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട്

വിവാദമായി 'അവൻ ഇവൻ'; സമീന്താർ തീർത്ഥപതി രാജയെയും അയ്യനാർ കോവിലിനേയും മോശമായി ചിത്രീകരിച്ചു; തമിഴ്‌നടൻ ആര്യയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട്

മറുനാടൻ ഡെസ്‌ക്‌

തമിഴ്‌നടൻ ആര്യയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട്. ഹാജരാകാൻ ഉത്തരവിട്ടപ്പോഴൊക്കെ ഹാജരാകാതിരിന്നതിനെ തുടർന്ന് നടൻ ആര്യയ്ക്കും സംവിധായകൻ ബാലയ്ക്കുമെതിരയൊണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2012ൽ റിലീസ് ചെയ്ത അവൻ ഇവൻ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരെ നടപടി. തിരുനെൽവേലിയിലെ ജില്ല കോടതിയാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്.

അവൻ ഇവനിൽ സിങ്കമ്ബട്ടി സമീന്ദാർ തീർത്ഥപതി രാജയെയും സൊരിമുത്തു അയ്യനാർ കോവിലിനേയും മോശമായിട്ടാണ് ചിത്രീകരിച്ചത് എന്ന ചൂണ്ടിക്കാട്ടി തീർത്ഥപതി രാജയുടെ മകൻ ശങ്കർ ആത്മജൻ അമ്പായി പൊലീസില് പരാതിപ്പെട്ടിരുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് വിളിക്കുമ്പോഴൊക്കെ ആര്യയും ബാലയും തുടർച്ചയായി ഹാജരായില്ല. തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇനിയും ഹാജരായില്ലെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യും. ജൂലൈ 13നാണ് അടുത്ത ഹിയറിങ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP