Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ തീപിടിച്ച് കത്തിയമർന്ന ഹോട്ടലിൽ ഉണ്ടായിരുന്നവരിൽ നടൻ ബാബുരാജും; പാസ്‌പോർട്ടും മൊബൈൽ ഫോണും നഷ്ടമായി: മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് താരം പറയുന്നു...

ദുബായിൽ തീപിടിച്ച് കത്തിയമർന്ന ഹോട്ടലിൽ ഉണ്ടായിരുന്നവരിൽ നടൻ ബാബുരാജും; പാസ്‌പോർട്ടും മൊബൈൽ ഫോണും നഷ്ടമായി: മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് താരം പറയുന്നു...

ദുബായ്: ഈ വർഷത്തെ പുതവത്സര ആഘോഷം മലയാള നടൻ ബാബുരാജ് ഒരിക്കലും മറക്കാൻ ഇടയില്ല. കാരണം മരണത്തെ മുഖാമുഖം കണ്ടതിന് ഒടുവിൽ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു കയറുകയായിരുന്നു. ദുബായിൽ ഇന്നലെ വെടിക്കൊട്ടിനിടെ തീപിടിച്ച ഹോട്ടലിൽ നിന്നും ബാബുരാജ് ഒരു വിധത്തിലാണ് രക്ഷപെട്ടത്. ബുർജ് ഖലീഫയ്ക്ക് സമീപം തീപിടിച്ച ഹോട്ടലിൽ ബാബുരാജും സംഘവും ഉണ്ടായിരുന്നു. പതിനഞ്ചാം നിലയിൽ തീപടർന്ന വിവരം താഴെ നിന്ന സഹപ്രവർത്തകരാണ് അറിയിച്ചത്.

പിന്നൊന്നും നോക്കിയില്ല, കയ്യിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് താഴേയ്ക്ക് ഓടി. ബാബുരാജ് സംവിധാനം ചെയ്യുന്ന സ്‌കോച്ച് വിസ്‌കി എന്ന ചിത്രത്തിനായി ബുർജ് ഖലീഫയിലെ പുതുവത്സരാഘോഷം ചിത്രീകരിക്കാൻ എത്തിയതായിരുന്നു ബാബുരാജും സംഘവും. തീപടരുമ്പോൾ ഹോട്ടലിന്റെ അമ്പത്തിയഞ്ചാം നിലയിലായിരുന്നു ബാബുരാജ്.

ഉടൻ തന്നെ ബാബുരാജ് താഴേയ്ക്ക് ഓടി. ഇട്ടിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും ഇപ്പോൾ കയ്യിൽ അവശേഷിക്കുന്നില്ലെന്ന് ബാബുരാജ് പറഞ്ഞു. പാസ്‌പോർട്ടും മറ്റ് ലഗേജുകളും എല്ലാം പരക്കംപാച്ചിലിനിടെ നഷ്ടമായി.  ഇപ്പോൾ സമീപത്തെ മറ്റൊരു ഹോട്ടലിലാണ് സംഘം താമസിക്കുന്നത്. ഇനി എന്ന് നാട്ടിൽ തിരിച്ചു വരാനാകുമെന്നു പോലും ഉറപ്പില്ലെന്ന് ബാബുരാജ് പറഞ്ഞു. ഒരു മണിക്കൂർ സമയം ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു എന്നാണ് ബാബുരാജ് പറയുന്നത്. സംഭവത്തിന്റെ ഞെട്ടലിൽ നിന്നും താൻ ഇപ്പോഴും മുക്തനായിട്ടില്ലെന്നും താരം പറയുന്നു.

ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും ഇടയിലുള്ള ഡൗൺ ടൗൺ എന്ന 63 നിലയുള്ള പഞ്ച നക്ഷത്ര ഹോട്ടലിന്റെ 40ാം നില വരെയാണ് ഇന്നലെ തീപിടിച്ചത്. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അറുപതോളം പേർക്ക് പരുക്കേൽക്കുകയുമുണ്ടായി. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്ക് സമീപം ഇത്തരത്തിലുണ്ടായ വൻ അഗ്‌നിബാധ ആയിരങ്ങളെയാണ് ആശങ്കയിലാഴ്‌ത്തിയത്. തുടർന്ന് ആഘോഷങ്ങളിൽ ഭാഗഭാക്കാകാൻ ഇവിടെ സമ്മേളിച്ച ആയിരങ്ങളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയായിരുന്നു.

ആ സമയത്ത് ബുർജ് ഖലീഫയ്ക്കു ദൂബായ് മാളിനുമിടയിൽ ലക്ഷക്കണക്കിന് പേർ കരിമരുന്ന് പ്രയോഗം കാണാൻ തടിച്ച് കൂടിയിരുന്നു. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് അഗ്‌നി പടർന്ന് പിടിച്ചത്. അപ്പോൾ ദുബായിലെ സമയം രാത്രി 9.30 ആയിരുന്നു. തീപിടിത്തത്തിന്റെകാരണം ഇനിയും വെളിവായിട്ടില്ലെന്നാണ് റിപ്പോർട്ട്. ബുർജ് ഖലീഫയ്ക്കും ദുബായ് മാളിനും മധ്യത്തിലുള്ള കേളികേട്ട ഫൈവ്സ്റ്റാർ ഹോട്ടൽ സമുച്ചയമാണ് അഡ്രസ് ഡൗൺ ടൗൺ. എന്നാൽ അപകടത്തിന്റെ പശ്ചാത്തലത്തിലും ബുർജ് ന്യൂ ഇയർ ആഘോഷത്തിന്റെ പ്രധാന ആകർഷണമായ കരിമരുന്ന് പ്രയോഗം തടസമില്ലാതെ അരങ്ങേറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP