Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിഭക്തിയോടെ ദേവൻ; നേതാക്കളുടെ നേതാവ് വെള്ളാപ്പള്ളിയെന്നും നടൻ; അപ്പോൾ സ്വന്തം പാർട്ടിയുടെ കാര്യമോ?

മോദിഭക്തിയോടെ ദേവൻ; നേതാക്കളുടെ നേതാവ് വെള്ളാപ്പള്ളിയെന്നും നടൻ; അപ്പോൾ സ്വന്തം പാർട്ടിയുടെ കാര്യമോ?

ടൻ ദേവൻ ചില്ലറക്കാരനല്ല. സാമൂഹ്യ അനീതിക്കെതിരെ പോരാടാൻ സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയ ഉജ്വല നേതാവ് കൂടിയാണ്. സ്വന്തം പാർട്ടിയായ കേരളാ പീപ്പിൾ പാർട്ടയുടെ ബാനറിൽ ദേവൻ നിയമസഭയിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് എത്ര വോട്ട് നേടി എന്നൊന്നും ആരും ചോദിച്ചേക്കരുത്. മോദി പ്രധാനമന്ത്രിയായതോടെ തന്റെ പാർട്ടിയുടെ കൂടെ ആവശ്യമില്ല എന്ന തോന്നൽ ദേവന് ശക്തമായതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടൻ നടത്തിയ പ്രസംഗം അതിന് തെളിവായി.

രാജ്യം കാത്തിരുന്ന പ്രധാനമന്ത്രിയെയാണ് നരേന്ദ്ര മോദിയിലൂടെ ലഭിച്ചതെന്നാണ് ദേവന്റെ ഇപ്പോളത്തെ വിലയിരുത്തൽ. എന്നാൽ ഇതിനൊപ്പം തന്നെ നടൻ മറ്റൊരു കാര്യം കൂടി കൂട്ടിച്ചേർത്തു.ഇത് പറയുമ്പോൾ താൻ ബിജെപിയിൽ ചേർന്നെന്ന് വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സമ്പൂർണ മദ്യ നിരോധനം കൊണ്ടുവരണമെന്നും 418 ബാറുകൾ മാത്രം പൂട്ടിയാൽ മദ്യ ഉപഭോഗം കുറയില്ലെന്നും ബാറുകൾ പൂട്ടിയപ്പോൾ അവിടെ ജോലി ചെയ്തിരുന്നവരുടെ അവസ്ഥ ആരും ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഞാൻ കണ്ട നേതാക്കളിലെ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്നും അദ്ദേഹത്തിന്റെ ജീവിതവും നേതൃപാടവവും പഠന വിഷയമാക്കണമെന്ന ആവശ്യവും നടൻ ഉന്നയിച്ചിട്ടുണ്ട്. നിരന്തരം യുദ്ധം ചെയ്താണ് അദ്ദേഹം അവഗണിക്കപ്പെട്ട് കിടന്ന സമുദായത്തെ ഒന്നാമതെത്തിച്ചത് ദേവൻ പറഞ്ഞു.

മലയാള സിനിമയിലെ സുന്ദരനായ വില്ലൻ ദേവൻ പത്ത് വർഷം മുമ്പാണ് കേരള പീപ്പിൾസ് പാർട്ടി എന്ന തന്റെ സ്വന്തം പാർട്ടി തുടങ്ങിയത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് ക്രിയാത്മകമായ ബദൽ തേടിയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയതെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി ഇപ്പോഴും തുടങ്ങിയ സ്ഥലത്ത് തന്നെ നില്ക്കുകയാണ്.

1984ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. ഊഴം, ആരണ്യകം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. പിന്നീട് പ്രതിനായകനായും സ്വഭാവനടനായും സജീവമായ അദ്ദേഹം ഏതാനും ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP