Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എട്ടു ലക്ഷത്തിന്റെ സെറ്റായിരുന്നു പെട്രോളൊഴിച്ച് കത്തിച്ചത് ! അത് കത്തിതീരുന്നതിന് മുൻപ് ഓടിച്ചെല്ലുമോ എന്നായി സംവിധായകൻ; പാപ്പി അപ്പച്ചായുടെ സെറ്റിൽ വച്ച് നടന്ന സംഭവം വിവരിച്ച് നടൻ ധർമ്മജൻ; പുത്തൻ കാർ വാങ്ങിയ സുഹൃത്ത് പിഷാരടിയെ 'ബെൻസ് മുതലാളി'യെന്ന് വിളിച്ച് നിറചിരിയോടെ താരം

എട്ടു ലക്ഷത്തിന്റെ സെറ്റായിരുന്നു പെട്രോളൊഴിച്ച് കത്തിച്ചത് ! അത് കത്തിതീരുന്നതിന് മുൻപ് ഓടിച്ചെല്ലുമോ എന്നായി സംവിധായകൻ; പാപ്പി അപ്പച്ചായുടെ സെറ്റിൽ വച്ച് നടന്ന സംഭവം വിവരിച്ച് നടൻ ധർമ്മജൻ; പുത്തൻ കാർ വാങ്ങിയ സുഹൃത്ത് പിഷാരടിയെ 'ബെൻസ് മുതലാളി'യെന്ന് വിളിച്ച് നിറചിരിയോടെ താരം

മറുനാടൻ ഡെസ്‌ക്‌

പതിനാറു വർഷത്തെ പൊന്നിൻ കൂട്ടുകെട്ട്. വർഷങ്ങൾക്കിപ്പുറം താരതിളക്കം കൂടിയായപ്പോൾ ഈ കൂട്ടുകെട്ടിന് വർണപകിട്ട്. ധർമ്മജനും പിഷാരടിയുമെന്നാൽ മലയളക്കരയ്ക്ക് രോമാഞ്ചമുണർത്തുന്ന കൂട്ടുകെട്ടാണ്. ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന പ്രതിഭാശാലികൾ. ഇപ്പോൾ ജീവിതയാത്ര പിഷാരടിക്ക് ബെൻസിലും ധർമ്മജന് ഇന്നോവയിലുമായ സംഭവമാണ് സമൂഹ മാധ്യമത്തിലുമടക്കം ചർച്ച.

'നമ്മൾ പാവം ഇന്നോവയായിട്ട് നടക്കാ... അവൻ വല്യ ബെൻസ് മുതലാളിയൊക്കെയാട്ടാ...' പിഷാരടിയെ നോക്കി പറയുന്ന ധർമ്മന്റെ വാക്കുളിൽ കുശുമ്പല്ല സന്തോഷത്തിന്റെ അലയൊലികളാണ് കാണാൻ സാധിക്കുന്നത്. ധർമജനും പിഷാരടിയും അവരുടെ ഡ്രൈവിങ് കഥകളുടെ കെട്ടഴിക്കുമ്പോഴാണ് ആദ്യ സിനിമയായ പാപ്പി അപ്പച്ചായിൽ ഡ്രൈവറുടെ റോളാണെന്നറിഞ്ഞപ്പോളുണ്ടായ ധർമ്മജന്റെ അനുഭവം പറയുന്നത്.

സംഭവത്തെക്കുറിച്ച് ധർമ്മജൻ പറയുന്നതിങ്ങനെ

ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് സെറ്റിലെത്തി. അവിടെ ചെന്നപ്പോഴല്ലേ അറിയുന്നത്.. ഓടിക്കേണ്ടത് പഴയ വില്ലീസ് ജീപ്. ഇന്നോവ രണ്ടുതിരി തിരിച്ചാമതിയെങ്കിൽ ഇത് പതിനാറു തിരി തിരിക്കണം. ആ സിനിമയിൽ പല സീനുകളിലും എന്നോട് വണ്ടിയെടുക്കടാ എന്നു പറയുന്ന ഡയലോഗ് ഉണ്ട്. എന്റെ ഡ്രൈവിങ്ങിന്റെ ഗുണംകൊണ്ടാണോന്നറിയില്ല അത് വണ്ടിയിൽ കേറടാ എന്നാക്കേണ്ടിവന്നു.

ആ സിനിമയിൽ സ്‌കൂൾ കത്തുന്നൊരു സീനുണ്ട്. അതിലേക്കു ജീപ് ഓടിച്ചു കയറ്റണം. ആദ്യ തവണ ടയർ തിരിഞ്ഞുപോയി. രണ്ടാമത്തെ തവണ ജീപ് വളഞ്ഞുപോയി. ടേക്ക് ഓകെ ആയില്ല. എടാ... സെറ്റ് കത്തിത്തീരുമ്പോഴേക്കെങ്കിലും ഓടിച്ചെത്തുമോ എന്നായി ഡയറക്ടർ. സ്‌കൂൾ കത്തിത്തീർന്നാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ ?

എട്ടുലക്ഷത്തിന്റെ സെറ്റാണ് പെട്രോൾ ഒഴിച്ചു കത്തിക്കുന്നത്. പിന്നെ മൂന്നാമത്തെ ടേക്കിൽ ഓക്കെ ആയി. അപ്പൊഴാ എന്റെയും ശ്വാസം വീണത്! നല്ല ഗായകരോടും ഡ്രൈവറോടും അസൂയ തോന്നാറുണ്ടെന്നും ധർമ്മജൻ പറയുന്നു. കേൾക്കുമ്പോൾ ചെറിയ കള്ളചിരിയുമായി പിഷാരടിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP