Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിളിച്ചു വരുത്തിയിട്ട് ഊണില്ലായെന്ന് പറഞ്ഞാൽ അത് സാംസ്‌കാരിക നയത്തിനുള്ള തിരിച്ചടി; കേരളമേ കപട ബുദ്ധിജീവി പ്രസ്താവനകൾക്ക് നേരെ നിങ്ങൾ പ്രതിഷേധിക്കേണ്ട സമയമാണ്; നടൻ മോഹൻലാലിനെ അനുകൂലിച്ച് സാമൂഹ്യ മാധ്യമത്തിൽ കുറിപ്പെഴുതി നടൻ ഹരീഷ് പേരടി

വിളിച്ചു വരുത്തിയിട്ട് ഊണില്ലായെന്ന് പറഞ്ഞാൽ അത് സാംസ്‌കാരിക നയത്തിനുള്ള തിരിച്ചടി; കേരളമേ കപട ബുദ്ധിജീവി പ്രസ്താവനകൾക്ക് നേരെ നിങ്ങൾ പ്രതിഷേധിക്കേണ്ട സമയമാണ്; നടൻ മോഹൻലാലിനെ അനുകൂലിച്ച് സാമൂഹ്യ മാധ്യമത്തിൽ കുറിപ്പെഴുതി നടൻ ഹരീഷ് പേരടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടൻ മോഹൻലാലിനെ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിന് പിന്നാലെ അഭിപ്രായങ്ങളുമായി താരങ്ങളും രംഗത്ത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ സ്ഥലങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

ഇതിനിടയിലാണ് നടൻ ഹരീഷ് പേരടി ഫേസ്‌ബുക്കിലൂടെ പ്രതികരണമറിയിച്ചത്. കേരളം ഇത്തരത്തിലുള്ള കപട ബുദ്ധിജീവി പ്രസ്താവനകൾക്കെതിരെ പ്രതിഷേധിക്കേണ്ട സമയമായെന്നാണ് ഹരീഷ് കുറിപ്പിൽ വ്യക്തമാക്കിയത്.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ കാണുന്നത് .... പിന്നിടങ്ങോട്ട് T.P. ബാലഗോപാലൻ, വാനപ്രസ്ഥം നാടോടിക്കാറ്റ്, പഞ്ചാഗ്‌നി, അമൃതംഗമയ ദേവാസുരം, കീരിടം, തൂവാനതുമ്പികൾ .... അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത മലയാളികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ സമമാനിച്ച ഒരു മനുഷ്യനെ ഒരു മഹാനടനെ ബഹിഷ്‌ക്കരിക്കാൻ സാസംക്കാരിക കേരളത്തിനാവില്ലാ...കേരളമേ ഇത്തരം കപട ബുദ്ധിജീവി പ്രസതാവനകൾക്ക് നേരെ നിങ്ങൾ പ്രതിഷേധിക്കേണ്ട സമയമാണിത്... പ്രിയപ്പെട്ട ചലച്ചിത്ര വിദ്യാർത്ഥികളെ നിങ്ങൾ ഈ നടനെ ബഹിഷ്‌ക്കരിച്ചാൽ പാഠപുസ്തകം കീറി കളയുന്നതു പോലെയാവും... അന്യഭാഷകളിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അവിടുത്തെ വലിയ സംവിധായകരും നടന്മാരും ഈ മനുഷ്യനെ പറ്റി വിസമയം കൊള്ളുന്നത് ഞാൻ നേരിട്ട അനുഭവിചിട്ടുണ്ട് .... ഇദ്ദേഹത്തെ പോലെ ഒരാളെ വിളിച്ച് വരുത്തിയിട്ട് ഊണില്ലാ എന്ന് പറഞ്ഞാൽ അത് നമ്മുടെ സാംസ്‌കാരിക നയത്തിനുള്ള വലിയ തിരിച്ചടിയാകും....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP