Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീധനം ആവശ്യപ്പെട്ട് ശാരിരിക പീഡനം; തമിഴ് സിനിമാ താരം കൃഷ്ണയ്‌ക്കെതിരെ പരാതിയുമായി ഭാര്യ; തകരുന്നത് ഒരു വർഷം നീണ്ട പ്രണയ വിവാഹം

സ്ത്രീധനം ആവശ്യപ്പെട്ട് ശാരിരിക പീഡനം; തമിഴ് സിനിമാ താരം കൃഷ്ണയ്‌ക്കെതിരെ പരാതിയുമായി ഭാര്യ; തകരുന്നത് ഒരു വർഷം നീണ്ട പ്രണയ വിവാഹം

മിഴ് സിനിമാ താരം കൃഷ്ണയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ് നല്കി ഭാര്യ. സ്ത്രീധനം ആവശ്യപ്പെട്ട് നടൻ ശാരീരികമായി പീഡിപ്പിക്കുന്നുവെന്നാണ് ഹേമലതയുടെ പരാതി. കൃഷ്ണയുടെ ഭാര്യ ഹേമലത നൽകിയ പരാതിയിൽ മേട്ടുപ്പാളയം പൊലീസ് ആണ് കേസെടുത്തത്.

300 സ്വർണ നാണയങ്ങളാണ് കൃഷ്ണയുടെ കുടുംബം സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 118 എണ്ണം മാത്രമേ ഹേമലതയുടെ കുടുംബത്തിന് നൽകാനായുള്ളൂ. ബാക്കി പിന്നീട് നൽകാമെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ ബാക്കി സ്ത്രീധനം കൊടുക്കാൻ വൈകിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയെന്നാണ് ഹേമലത പരതായിൽ പറയുന്നു.

എഞ്ചിനീയറിങ് ബിരുദധാരിയായ ഹേമലത ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജീവനക്കാരിയാണ്. ഓഫീസിൽ പോകാൻ ആദ്യം കൃഷ്ണ കാർ വാങ്ങി നൽകിയെങ്കിലും പിന്നീട് ഈ കാർ തിരികെ വാങ്ങിയെന്നും പരാതിയിൽ പറയുന്നു.

കൃഷ്ണയും ഹേമലതയും തമ്മിൽ ഫേസ്‌ബുക്കിലൂടെയാണ് പരിചപ്പെട്ട് വിവാഹം കഴിച്ചവരാണ്. ഫേസ്‌ബുക്കിലൂടെയുള്ള പരിചയം വളർന്ന് പ്രണയമാകുകയും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാകുകയുമായിരുന്നു.

സിനിമാ നിർമ്മാതാവായ കൃഷ്ണയുടെ പിതാവ് ശേഖറും മാതാവ് മധുബാലയും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായും ഹേമലത നൽകിയ പരാതിയിൽ ആരോപിക്കുന്നു. കൃഷ്ണയ്ക്ക് അവിഹിത ബന്ധങ്ങളുണ്ടെന്നും ഇത് ചോദ്യം ചെയ്താൽ മർദനം പതിവാണെന്നും ഹേമലത പരാതിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ജൂലൈയിൽ കൃഷ്ണയും ഹേമലതയും സംയുക്ത വിവാഹമോചന ഹർജി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP