Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നിങ്ങൾ കഴിവുള്ള നടിയാണെങ്കിൽ അത് തെളിയിക്കാൻ അവസരം നൽകും'; എല്ലാവരുടേയും മുൻപിൽ വച്ച് അഭിനയിക്കാൻ പ്രയാസമാണെങ്കിൽ തന്റെ മാനേജരുമായി ബന്ധപ്പെട്ട് വക്കീലിനെയും കൂട്ടി വരാം; നിങ്ങളോട് സഹതാപമാണ് തോന്നുന്നത്; അമ്മയ്ക്കു വേണ്ടി അമ്പലം പണിതയാളാണ് താൻ, സ്ത്രീകളോട് ബഹുമാനം മാത്രമേയുള്ളൂ; നടി ശ്രീറെഡ്ഢിയുടെ ലൈംഗികാരോപണത്തിന് മറുപടിയുമായി നടൻ ലോറൻസ്

'നിങ്ങൾ കഴിവുള്ള നടിയാണെങ്കിൽ അത് തെളിയിക്കാൻ അവസരം നൽകും'; എല്ലാവരുടേയും മുൻപിൽ വച്ച് അഭിനയിക്കാൻ പ്രയാസമാണെങ്കിൽ തന്റെ മാനേജരുമായി ബന്ധപ്പെട്ട് വക്കീലിനെയും കൂട്ടി വരാം; നിങ്ങളോട് സഹതാപമാണ് തോന്നുന്നത്;  അമ്മയ്ക്കു വേണ്ടി അമ്പലം പണിതയാളാണ് താൻ, സ്ത്രീകളോട് ബഹുമാനം മാത്രമേയുള്ളൂ; നടി ശ്രീറെഡ്ഢിയുടെ  ലൈംഗികാരോപണത്തിന് മറുപടിയുമായി നടൻ ലോറൻസ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കാസ്റ്റിങ് കൗച്ചിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച രംഗത്തെത്തിയ നടി ശ്രീ റെഡ്ഢിക്ക് മറുപടിയുമായി നടൻ ലോറൻസ്. നടിയോട് സഹതാപം മാത്രമാണുള്ളതെന്നും ലൈംഗികാരോപണം കള്ളമാണെന്നും ലോറൻസ് മറുപടി നൽകിയിരുന്നു. അഭിനയിക്കാൻ അവസരം നൽകണമെങ്കിൽ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നാണ് ശ്രീറെഡ്ഢി പറഞ്ഞത്.

സംഭവത്തിൽ ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത് നടൻ ലോറൻസാണ്. എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ നിരന്തരമായി വിളിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിനാലാണ് പ്രസ്താവനയ്ക്ക് തയാറായതെന്നും ആരോപണങ്ങൾ തന്നെ സംബന്ധിക്കുന്ന വിഷയമേ അല്ലെന്നും ലോറൻസ് അറിയിച്ചു.

തെലുങ്കിലെ ഒരു റിബെൽ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഞാൻ നടിയോട് അപമര്യാദയായി പെരുമാറിയതെന്നാണ് ആരോപണം. ഞാൻ ഏഴ് വർഷങ്ങൾക്ക് മുൻപാണ് അത്തരത്തിലൊരു പടം ചെയ്തത്. എങ്കിൽ എന്തുകൊണ്ട്് ഇത്രയും നാൾ നടി യാതൊരു ആരോപണവും ഉന്നയിച്ചില്ലയെന്ന് നടൻ ചോദിക്കുന്നു.അവരെത്തിയ എന്റെ ഹോട്ടൽമുറിയിൽ ഈശ്വരന്റെ ചിത്രങ്ങളും രുദ്രാക്ഷവും കണ്ടെന്ന് പറയുന്നു. രുദ്രാക്ഷമാലയുമിട്ട് ഹോട്ടലിൽ പൂജ നടത്താൻ താനൊരു വിഡ്ഢിയല്ലെന്നും ലോറൻസ് പ്രസ്താവനയിൽ പറയുന്നു.

ശ്രീറെഡ്ഡിയോട് താൻ യാതൊരു വിധത്തിലും മോശമായി പെരുമാറിയിട്ടില്ലെന്ന് പറഞ്ഞ ലോറൻസ് തന്നോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ നടിയെ ക്ഷണിച്ചു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാൽ ഭയക്കുന്നില്ലെന്നും ലോറൻസ് അറിയിച്ചു. 'നിങ്ങൾ കഴിവുള്ള നടിയാണെന്നാണല്ലോ പറയുന്നത് എങ്കിൽ പത്രസമ്മേളനത്തിൽവെച്ചു അത് തെളിയിക്കാൻ കൂടിയുള്ള അവസരം ഞാൻ നൽകും.ബുദ്ധിമുട്ടുള്ള ചുവടുകളോ ഡയലോഗുകളോ അല്ല അടിസ്ഥാനപരമായ ചില കാര്യങ്ങൾ മാത്രം.' ലോറൻസ് പറയുന്നു.

കഴിവ് തെളിയിച്ചാൽ തന്റെ അടുത്ത പടത്തിൽ അവസരം നൽകുമെന്നും ലോറൻസ് പറയുന്നു. എല്ലാവർക്കും മുൻപിൽ വെച്ച് അഭിനയിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തന്റെ മാനേജരുമായി ബന്ധപ്പെടാമെന്നും വക്കീലിനെയും കൂട്ടിവന്ന് അഭിനയിച്ചു കാണിക്കാമെന്നും ലോറൻസ് കൂട്ടിച്ചേർത്തു. 'അമ്മക്കുവേണ്ടി അമ്പലം പണിതയാളാണു താൻ. സ്ത്രീകളോട് ബഹുമാനം മാത്രമാണുള്ളത്. നമുക്ക് നല്ല കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യാം'. ലോറൻസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP