Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടി കാറിൽ അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടൻ മധു; ദിലീപ് ബുദ്ധിമാനാണ് ഇത്തരത്തിലുള്ള വിഢിത്തം അയാൾ കാണിക്കില്ലെന്നാണ് വിശ്വാസം; അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റ്‌ തുടരണമെന്നും മധു

നടി കാറിൽ അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടൻ മധു; ദിലീപ് ബുദ്ധിമാനാണ് ഇത്തരത്തിലുള്ള വിഢിത്തം അയാൾ കാണിക്കില്ലെന്നാണ് വിശ്വാസം; അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റ്‌ തുടരണമെന്നും മധു

കൊച്ചി; നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് നടൻ മധു. നടി കാറിൽ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് തനിക്ക് കൃത്യമായി ഒന്നും അറിയില്ല. അറിയാത്ത കാര്യമായതുകൊണ്ടാണ് അഭിപ്രായം പറയാതിരുന്നതും.

എന്നാൽ ദിലീപാണ്  ഇതിനു പിന്നിലെന്നു കരുതുന്നില്ല. കാരണം ബുദ്ധിമാനാണ് ദിലീപ്. ഇത്തരത്തിലുള്ള ഒരു വിഡ്ഢിത്തം ദിലീപ് കാണിക്കുമോ എന്ന് വിശ്വസിക്കുന്നില്ല. നടിക്ക് ദുരനുഭവം ഉണ്ടായെന്നത് സത്യമാണ്. എന്നാൽ അത് ആസൂത്രണം ചെയ്തത് ദിലീപാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് താൻ പറയുന്നതെന്നും മധു വ്യക്തമാക്കി.

മലയാള സിനിമയിൽ പണ്ടുമുതലെ കാസ്റ്റിങ് കൗച്ചുണ്ടെന്നന്നും അദ്ദേഹം തുറന്നുപറച്ചിൽ നടത്തി. ഒരു ചാനൽ അഭിമുഖത്തിലാണ് മധുവിന്റെ വെളിപ്പെടുത്തൽ മലയാളത്തിൽ മാത്രമല്ല, എല്ലാഭാഷയിലെയും സിനിമാരംഗത്ത് ഇത് ഉണ്ടായിരുന്നതാണെന്നും മധു പറഞ്ഞു.

കൂടുതൽ അടുപ്പമുള്ളവരുമായി ഇത്തരം ബന്ധം കൂടുതൽ സാധ്യമായതിനാൽ അതെല്ലാം നടന്നിരുന്നതായും അദ്ദേഹം പറഞ്ഞു. ലൈംഗികതാൽപര്യത്തോടെയുള്ള ബന്ധങ്ങൾ സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലുമുള്ളതാണ്. എല്ലാ സമൂഹത്തിലുമുണ്ടാകും. എന്ന് വച്ച് അത് ആ സമൂഹത്തിന്റെ മുഴുവൻ സ്വഭാവമല്ലല്ലോ. അതുപോലെതന്നെയാണ് സിനിമയിലെ ഇത്തരം ബന്ധങ്ങളുമെന്നും മധു പറഞ്ഞു.

താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി ഇന്നസെന്റിന് പകരം മറ്റൊരാളെ കുറിച്ച് തനിക്ക് ചിന്തിക്കാനാകില്ലെന്നും മധു പറഞ്ഞു. ഇന്നസെന്റ് തമാശനടനാണെങ്കിലും നല്ല സംഘാടകനാണ്. എല്ലാവരുമായും നല്ല സൗഹൃദവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന് താരസംഘടനയെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാകൂ അതിനാൽ അദ്ദേഹം തന്നെ പ്രസിഡന്റായി തുടരണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP