Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കീരിക്കാടൻ ജോസ് എന്റെ ജീവിതം തകർത്തു'; സിനിമയിൽ ഉയരങ്ങൾ കീഴടക്കുന്നത് കണ്ട് അസൂയ മൂത്ത മേലുദ്യോഗസ്ഥർ എന്നെ സസ്‌പെൻഡ് ചെയ്തു; 20 വർഷം നിയമ പോരാട്ടം നടത്തിയിട്ടും സർവീസ് തിരിച്ച് കിട്ടിയില്ലെന്ന് നടൻ മോഹൻ രാജ്

'കീരിക്കാടൻ ജോസ് എന്റെ ജീവിതം തകർത്തു'; സിനിമയിൽ ഉയരങ്ങൾ കീഴടക്കുന്നത് കണ്ട് അസൂയ മൂത്ത മേലുദ്യോഗസ്ഥർ എന്നെ സസ്‌പെൻഡ് ചെയ്തു; 20 വർഷം നിയമ പോരാട്ടം നടത്തിയിട്ടും സർവീസ് തിരിച്ച് കിട്ടിയില്ലെന്ന് നടൻ മോഹൻ രാജ്

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമാ ചരിത്രത്തിൽ നാഴികകല്ല് സൃഷ്ടിച്ച ചിത്രമാണ് മോഹൻലാൽ നായകനായ കിരീടം. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ;ചിത്രം മലയാളത്തിലെ ബോക്‌സോഫീസ് ഹിറ്റുകളിൽ ഒന്നാണ്. സേതുമാധവൻ എന്ന മോഹൻലാൽ കഥാപാത്രവും മോഹൻരാജ് അവതരിപ്പിച്ച കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രവും ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ഈ കഥാപാത്രം തന്റെ ജീവിതം തന്നെ തകർത്തെന്ന് മോഹൻ രാജ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ ജീവിതത്തെ കിരീടം എങ്ങനെയാണ് മാറ്റി മറിച്ചതെന്ന് മോഹൻരാജ് പറയുന്നു.

ഒരിക്കൽ സംവിധായകൻ കലാധരന്റെ കൂടെ കിരീടത്തിന്റെ സൈറ്റിലേക്ക് പോയി. അതു ജീവിതത്തിലെ വഴിതിരിവായി മാറി. അന്ന് കിരീടത്തിലെ വില്ലൻ വേഷത്തിനു തീരുമാനിച്ചിരുന്നത് കന്നഡയിലെ പ്രശസ്ത താരത്തെയാണ്. പറഞ്ഞ ദിവസം അദ്ദേഹത്തിനു വരാൻ സാധിക്കാതെ പോയത മോഹൻരാജ് എന്ന വ്യക്തിക്ക് കീരിക്കാടൻ ജോസെന്ന കഥാപാത്രം ലഭിക്കുന്നത് കാരണമായി. താൻ അഭിനയിച്ച കീരിക്കാടൻ ജോസെന്ന കഥാപാത്രം ഹിറ്റായി മാറിയതോടെ സിനിമയിൽ നിരവധി വേഷങ്ങൾ മോഹൻരാജനു ലഭിച്ചു. എൻഫോഴ്‌സമെന്റിൽ ജോലി ചെയുന്ന കാലത്താണ് മോഹൻരാജ് സിനിമയിലെത്തുന്നത്. അതു തികച്ചും ആകസ്മികമായി. ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ ഭാരമുള്ള മോഹൻരാജ് കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ തുടങ്ങിയ രണ്ടു തമിഴ് സിനിമകളിൽ ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്ത് അഭിനയിച്ചിരുന്നു.

കേന്ദ്ര സർവീസിൽ ജോലി ചെയുന്ന ഉദ്യേഗസ്ഥർക്ക് സർക്കാരിൽ അനുവാദം വാങ്ങിയിട്ട് മാത്രമേ അഭിനയിക്കാൻ സാധിക്കൂ. ഇതു മോഹൻരാജ് പാലിച്ചിരുന്നില്ല. സിനിമയിൽ ഉയരങ്ങൾ മോഹൻരാജ് കീഴടക്കുന്നത് കണ്ട മേലുദ്യേഗസ്ഥർ അസൂയ കാരണം താരത്തിന് നൽകിയത് സസ്‌പെൻഷനാണ്. അത് വലിയ നിയമപോരാട്ടത്തിന് വഴിതെളിച്ചു. 20 വർഷത്തെ പോരാട്ടത്തിനു ശേഷമാണ് താരം തിരിച്ച് സർവീസിൽ പ്രവേശിച്ചത്. നഷ്ടപ്പെട്ട സർവീസ് പക്ഷേ തിരിച്ച് ലഭിച്ചില്ല. സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ മനംമടുത്ത് 2015 ൽ ജോലിയിൽ നിന്നും സ്വമേധയാ വിരമിച്ചു. പിന്നീട് സിനിമയിലേക്ക് വീണ്ടും രംഗപ്രവേശനം ചെയ്യാമെന്ന് വിചാര സമയത്ത് മലയാളസിനിമ ന്യൂജനായി മാറി. അതും തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചതായി താരം വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP