Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സ്ത്രീയെ ആരാധനയിൽ നിന്നും വിലക്കുന്ന ദൈവം തനിക്ക് ദൈവമല്ല , അങ്ങനെ പറയുന്ന മതം തനിക്ക് മതവുമല്ല' ; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന വാദത്തിന് താൻ എതിരാണെന്ന് സൂചിപ്പിച്ച് പ്രകാശ് രാജിന്റെ പ്രതികരണം; നമുക്ക് ജീവൻ തന്നത് സ്ത്രീയാണെന്നും അവർക്ക് പ്രാർത്ഥിക്കണമെങ്കിൽ അവരത് ചെയ്യട്ടെയെന്നും പ്രകാശ് രാജ്

'സ്ത്രീയെ ആരാധനയിൽ നിന്നും വിലക്കുന്ന ദൈവം തനിക്ക് ദൈവമല്ല , അങ്ങനെ പറയുന്ന മതം തനിക്ക് മതവുമല്ല' ; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന വാദത്തിന് താൻ എതിരാണെന്ന് സൂചിപ്പിച്ച് പ്രകാശ് രാജിന്റെ പ്രതികരണം; നമുക്ക് ജീവൻ തന്നത് സ്ത്രീയാണെന്നും അവർക്ക് പ്രാർത്ഥിക്കണമെങ്കിൽ അവരത് ചെയ്യട്ടെയെന്നും പ്രകാശ് രാജ്

മറുനാടൻ ഡെസ്‌ക്‌

ഷാർജ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നവംബർ 13ന് റിവ്യൂ ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരിക്കുന്ന വേളയിലും യുവതി പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് യുവതി പ്രവേശനം സംബന്ധിച്ച് പ്രതികരണവുമായി നടൻ പ്രകാശ് രാജ് രംഗത്തെത്തിയത്. സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യത്തോട് താൻ എതിർക്കുന്നു എന്ന തരത്തിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്.

സ്ത്രീകൾ ആരാധിക്കരുതെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ല. അങ്ങനെ തന്നെ പറയുന്ന മതം തനിക്ക് മതമല്ലെന്നും സ്ത്രീകളായ ഭക്തരെ ആരാധനയിൽ നിന്നും വിലക്കുന്ന ഭക്തർ തനിക്ക് ഭക്തരല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഷാർജയിൽ നടന്ന രാജ്യാന്തര പുസ്‌കത മേളയിലാണ് ശബരിമല വിഷയത്തിൽ പ്രകാശ് രാജ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

പ്രകാശ് രാജിന്റെ വാക്കുകൾ

'സ്ത്രീയിൽ നിന്നാണ് എല്ലാ മനുഷ്യരും ഉണ്ടായത്. അമ്മയെ ആരാധനയിൽ നിന്നും വിലക്കുന്ന ദൈവം തനിക്ക് ദൈവമല്ല. എല്ലാവരും വിശ്വസിക്കുന്നത് നമുക്ക് ജീവൻ നൽകിയത് ഒരു സ്ത്രീയാണെന്നാണ്. അവരെ നമ്മൾ ഭൂമിദേവി എന്നു വിളിക്കുന്നത്, അവർക്കു പ്രാർത്ഥിക്കണമെങ്കിൽ അവരത് ചെയ്യട്ടെ. നിങ്ങൾ അതിനവരെ അനുവദിക്കണം.

എന്റെ അമ്മയെ ആരാധിക്കാൻ അനുവദിക്കാത്ത മതം എനിക്കു മതമല്ല. എന്റെ അമ്മയെ ആരാധനയിൽ നിന്നു വിലക്കുന്ന ഒരു ഭക്തരും എനിക്കു ഭക്തരല്ല. എന്റെ അമ്മ ആരാധിക്കണ്ട എന്ന് പറയുന്ന ഒരു ദൈവവും എനിക്കു ദൈവമല്ല'- പ്രകാശ് രാജ് വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP