Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി രംഭയ്ക്ക് വിവാഹ മോചനം വേണ്ട; വേർപിരിഞ്ഞ ഭർത്താവിനൊപ്പം ജീവിക്കാൻ അനുമതി തേടി നടി കോടതിയിൽ; നടിയുടെ പരാതിയിൽ വാദം കേൾക്കുന്നത് ഡിസംബർ 3 ന്

നടി രംഭയ്ക്ക് വിവാഹ മോചനം വേണ്ട; വേർപിരിഞ്ഞ ഭർത്താവിനൊപ്പം ജീവിക്കാൻ അനുമതി തേടി നടി കോടതിയിൽ; നടിയുടെ പരാതിയിൽ വാദം കേൾക്കുന്നത് ഡിസംബർ 3 ന്

തെന്നിന്ത്യൻ താരങ്ങളായ അമല പോൾ, സൗന്ദര്യ രജനികാന്തിന് എന്നിവർ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമ്പോൾ വേർപിരിഞ്ഞ് താമസിക്കുന്ന ഭർത്താവിനൊപ്പം കഴിയാൻ അനുവാദം നല്ക്ണമെന്ന ആവശ്യവുമായി നടി രംഭ രംഗത്ത്. ചെന്നൈ കുടുംബ കോടതിയിലാണ് രംഭ ഹർജി നൽകിയത്.

കാനഡയിൽ താമസിക്കുന്ന വ്യവസായി ഇന്ദിരൻ പത്മനാഥനുമായി 2010 ഏപ്രിലിൽ രംഭയുടെ വിവാഹം കഴിഞ്ഞിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. കുടുംബപ്രശ്‌നങ്ങളത്തെുടർന്ന് വർഷങ്ങളായി ഇരുവരും വേറിട്ടാണ് താമസം. ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പ് ഒമ്പത് പ്രകാരം ഭർത്താവിനൊപ്പം താമസിക്കാൻ അനുവദിക്കണമെന്നും ഇതിന് ഭർത്താവിന് നിർദ്ദേശം നൽകണമെന്നുമാണ് രംഭയുടെ ആവശ്യം. ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷൻ ഒൻപത് അനുസരിച്ചാണ് രംഭ ഹർജി നൽകിയത്. ഡിസംബർ മൂന്നിന് കോടതി ഹർജി പരിഗണിക്കും.

അടുക്കള, ബാത്ത്‌റൂം സാമഗ്രികൾ നിർമ്മിക്കുന്ന കമ്പനിയുടെ ഉടമയാണ് ഭർത്താവ്. വിവാഹ ശേഷം കമ്പനിയുടെ ബ്രാൻഡ് അംബാസഡറായിരുന്ന രംഭ കുടുംബസഹിതം കാനഡയിലായിരുന്നു. ഇതിനിടെ ഇരുവരും അകന്നു. ഇന്ത്യയിലേക്ക് തിരിച്ചത്തെി വീണ്ടും സിനിമകളിൽ സജീവമാകാൻ തീരുമാനിച്ചതോടെ വിവാഹ മോചനം നേടുന്നതായി അഭ്യൂഹം പരന്നിരുന്നെങ്കിലും രംഭ അത് നിഷേധിച്ചിരുന്നു. മക്കൾ ഭർത്താവിനൊപ്പം കാനഡയിലാണ്.2010 ഏപ്രിൽ എട്ടിനാണ് രംഭയും കാനഡയിൽ ബിസിനസ്സുകാരനായ ഇന്ദ്രൻ പത്മനാഥനും തമ്മിൽ വിവാഹിതരാകുന്നത്.

സർഗത്തിലെ തമ്പുരാട്ടിക്കുട്ടിയായി മലയാളികൾക്ക് പ്രിയങ്കരിയായ തെന്നിന്ത്യൻ ഗ്ലാമർ താരമാണ് രംഭ. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ ആദ്യ പേര് വിജയലക്ഷ്മി എന്നായിരുന്നു. പിന്നീട് സിനിമയിലെത്തിയ ശേഷമാണ് രംഭ എന്ന് പേര് മാറ്റിയത്.
തെന്നിന്ത്യയിലും ബോളിവുഡിലും സജീസാന്നിധ്യമായിരുന്ന രംഭ മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. സർഗം, ചമ്പക്കുളം തച്ചൻ, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലർ, തുടങ്ങി നിരവധി ചിത്രങ്ങളിൽ നായികയായിരുന്നു രംഭ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP