Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭർത്താവിനൊപ്പം ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച രംഭ മക്കളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടും രംഗത്ത്; മക്കളുടെ സംരക്ഷണാവകാശം തനിക്ക് അനുവദിച്ചു തരണമെന്ന് കോടതിയിൽ

ഭർത്താവിനൊപ്പം ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച രംഭ മക്കളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടും രംഗത്ത്; മക്കളുടെ സംരക്ഷണാവകാശം തനിക്ക് അനുവദിച്ചു തരണമെന്ന് കോടതിയിൽ

ചെന്നൈ: നായികമാരുടെ വിവാഹബന്ധം തകരുന്നതിനിടെ ഭർത്താവിനൊപ്പം ജീവിക്കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ വീണ്ടും രംഭ കോടതിയെ സമീപിച്ചിരിക്കയാണ്. തന്റെ മക്കളെ നിയമപരമായി വിട്ടുതരണമെന്നാവശ്യപ്പെട്ട് ചലച്ചിത്രനടി രംഭ ചെന്നൈയിലെ കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചു. രംഭയ്ക്ക് ലാന, സാഷ്യ എന്നീ രണ്ടുമക്കളാണുള്ളത്. ഭർത്താവ് ഇന്ദിരൻ പത്മനാഭൻ കാനഡയിലെ കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് കുട്ടികളെ വിട്ട് മാറിത്താമസിക്കുകയാണ് ഇപ്പോൾ രംഭ. മക്കളുടെ സംരക്ഷണാവകാശം തനിക്ക് അനുവദിച്ചു തരണമെന്നാണ് രംഭ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭർത്താവിനൊപ്പം ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നേരത്തേ രംഭ ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചിരുന്നു. ഹിന്ദു വിവാഹനിയമത്തിലെ ഒൻപതാം വകുപ്പ് പ്രകാരം വിവാഹിതയായ സ്ത്രീക്ക് ഭർത്താവിനൊപ്പം കഴിയാൻ അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാൻ നടപടി വേണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ തുടർവാദം ശനിയാഴ്ച നടന്നപ്പോഴാണ് കുട്ടികളെ നിയമപരമായി വിട്ടുകിട്ടാൻ രംഭ ഹർജി നൽകിയത്.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിദ്യാഭ്യാസവും ചികിത്സയും നൽകുകയെന്നത് രക്ഷിതാക്കളുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്വമാണ്. എന്നാൽ, ഭർത്താവ് ഇത് നിരസിക്കുകയാണെന്ന് രംഭ ആരോപിച്ചു. കുടുംബകോടതി പ്രിസൈഡിങ് ഓഫീസർ ശിവധാണു ശനിയാഴ്ച അവധിയായതിനാൽ കേസിൽ തുടർവാദം ജനുവരി 21ലേക്ക് മാറ്റി വച്ചു. കുറച്ചുകാലമായി രംഭയും ഭർത്താവ് ഇന്ദിരൻ പത്മനാഭനും അകന്നുകഴിയുകയാണ്. 2010ലാണ് രംഭയും ഇന്ദിരനും വിവാഹിതരാകുന്നത്.

കോളിവുഡിലെയും മോളിവുഡിലെയും ഒരുകാലത്തെ ഹിറ്റ് നായികയായിരുന്ന രംഭ ഇന്തോകനേഡിയൻ വ്യവസായി ഇന്ദ്രൻ പത്മനാഭനുമായി 2010ലാണ് വിവാഹിതയായത്. എന്നാൽ, ഏറെനാളായി ഇവർ വെവ്വേറെ താമസിക്കുകയായിരുന്നു. ഹിന്ദു വിവാഹ നിയമം 9 പ്രകാരം ഭർത്താവുമായി വീണ്ടും ഒരുമിച്ച് ജീവിക്കണമെന്നും ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചിരുന്നത്.

ഹിന്ദി, തമിഴ്, തെലുഗു, കന്നട, മലയാളം ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ച രംഭ ഈ ഭാഷകളിലെ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. മൂന്ന് ബംഗാളി സിനിമകളിലും നായികാവേഷമണിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP