Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ലിപ് ലോക്ക് കിസ്സ് സംവിധായകൻ ആവശ്യപ്പെട്ടു ഞങ്ങൾ അതങ്ങ് ചെയ്തു'; അഡാർ ലൗ എന്ന ചിത്രത്തിലെ ലിപ് ലോക്കിന് പിന്നാലെയുള്ള ട്രോളുകൾക്ക് മറുപടിയുമായി റോഷനും പ്രിയാ വാര്യരും; എല്ലാ ആളുകൾക്കും വ്യത്യസ്ത ഇഷ്ടങ്ങളല്ലേ എന്നും മലയാളത്തിൽ ഇങ്ങനെയൊരു ഗാനം ആദ്യമായാകും അവർ കാണുന്നതെന്നും റോഷൻ

'ലിപ് ലോക്ക് കിസ്സ് സംവിധായകൻ ആവശ്യപ്പെട്ടു ഞങ്ങൾ അതങ്ങ് ചെയ്തു'; അഡാർ ലൗ എന്ന ചിത്രത്തിലെ  ലിപ് ലോക്കിന് പിന്നാലെയുള്ള ട്രോളുകൾക്ക് മറുപടിയുമായി റോഷനും പ്രിയാ വാര്യരും; എല്ലാ ആളുകൾക്കും വ്യത്യസ്ത ഇഷ്ടങ്ങളല്ലേ എന്നും മലയാളത്തിൽ ഇങ്ങനെയൊരു ഗാനം ആദ്യമായാകും അവർ കാണുന്നതെന്നും റോഷൻ

മറുനാടൻ ഡെസ്‌ക്‌

മണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തോടെ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം ഒരു അഡാറ് ലൗ ഇപ്പോൾ തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഈ അവസരത്തിലാണ് പ്രിയ വാര്യരുടേയും റോഷന്റെയും ലിപ് ലോക്ക് കിസ്സിന് സമൂഹ മാധ്യമത്തിൽ ട്രോൾ പൊങ്കാല ഏറ്റെടുക്കേണ്ടി വന്നത്.

സിനിമ തെലുങ്കിലും കന്നഡയിലും റിലീസ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച്ച തമിഴ് ടീസർ പുറത്ത് വന്നപ്പോഴും ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ട്രോൾ ചാകരയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ താരങ്ങളായ റോഷനും പ്രിയ വാര്യയും തന്നെ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ട്രോളുകളോട് റോഷന്റെ പ്രതികരണമിങ്ങനെ

''വിമർശനങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സംവിധായകൻ പറഞ്ഞു, ഞങ്ങൾ ചെയ്തു. അത്രയേ ഉള്ളൂ. വിമർശനങ്ങളും ട്രോളും ഒക്കെ കണ്ടപ്പോഴാണ് ഇങ്ങനെയും ആളുകളുണ്ട് എന്ന് മനസ്സിലായത്. എല്ലാ ആളുകൾക്കും വ്യത്യസ്ത ഇഷ്ടങ്ങളല്ലേ.

മലയാളത്തിൽ ഇങ്ങനൊരു ഗാനം ആദ്യമായാകും അവർ കാണുന്നത്. ചിലപ്പോ ചിലർക്ക് അംഗീകരിക്കാൻ പറ്റിയിട്ടുണ്ടാകില്ല. പക്ഷേ കേട്ടുകേട്ട് പാട്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവരുണ്ട്''

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP