Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാള സിനിമയുടെ സൗഭാഗ്യം സൂപ്പർ നടന്മാർ; കമൽഹാസൻ സൂപ്പർ നടൻ; വിജയ് സൂപ്പർ സ്റ്റാറാണെങ്കിലും സൂപ്പർ നടനല്ലെന്നും വിമർശനം; ഉയരെ എന്ന ചിത്രത്തിലെ പാർവതിയുടെ അഭിനയം ഞെട്ടിക്കുന്നതെന്നും നടൻ സിദ്ദിഖിന്റെ പ്രതികരണം

മലയാള സിനിമയുടെ സൗഭാഗ്യം സൂപ്പർ നടന്മാർ; കമൽഹാസൻ സൂപ്പർ നടൻ; വിജയ് സൂപ്പർ സ്റ്റാറാണെങ്കിലും സൂപ്പർ നടനല്ലെന്നും വിമർശനം; ഉയരെ എന്ന ചിത്രത്തിലെ പാർവതിയുടെ അഭിനയം ഞെട്ടിക്കുന്നതെന്നും നടൻ സിദ്ദിഖിന്റെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

നമ്മുടെ സൂപ്പർ താരങ്ങൾ സൂപ്പർ നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യമെന്നും മറ്റു ഭാഷകളിൽ അത്തരം മഹിമകളില്ലെന്നും നടൻ സിദ്ദിഖ്. കമൽഹാസൻ സൂപ്പർനടനും സൂപ്പർസ്റ്റാറുമാണെന്നും അതേസമയം മിഴ് നടൻ വിജയ് സൂപ്പർ സ്റ്റാറാണെങ്കിലും സൂപ്പർ നടനാണെന്ന് പറയാൻ കഴിയില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

സൂപ്പർസ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നിൽക്കുന്നത്. മധുരരാജ എന്ന സിനിമ ഉണ്ടാകണമെങ്കിൽ മമ്മൂക്കയും ലൂസിഫർ എന്ന സിനിമ വരണമെങ്കിൽ മോഹൻലാലും വേണം. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാർ നിലനിൽക്കുന്നത്'- സിദ്ദിഖ് പറഞ്ഞു.

ഉയരെ എന്ന ചിത്രത്തിൽ പാർവതിയുടെ അഭിനയം കണ്ട് താൻ ഞെട്ടിയെന്നും പാർവതിയുടെ പ്രായംവെച്ച് നോക്കുമ്പോൾ ആ ഡെഡിക്കേഷൻ എത്രയോ വലുതാണെന്നും സിദ്ദിഖ് പറഞ്ഞു. ഈ പ്രായത്തിൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയിട്ടില്ല. സംശയമില്ല, മലയാളസിനിമ കണ്ട ഏറ്റവും നല്ല നടിമാരിൽ ഒരാളാണ് പാർവതി'- സിദ്ദിഖ് കൂട്ടിച്ചേർത്തു. ലയാളത്തിലെ സഹനടന്മാരുടെ നിരയിൽ ഒരുപാട് കഴിവുറ്റ നടന്മാരുണ്ടെന്നും മത്സരിച്ചു ജയിക്കേണ്ട പ്രയത്നം തങ്ങൾക്കിടയിലുണ്ടെന്നും സിദ്ദിഖ് പറയുന്നു.

ഞാൻ സിനിമയിൽ വലിയ അംഗീകാരങ്ങൾ നേടിയ നടനല്ല. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഗുണം കണ്ടുകൊണ്ട് കിട്ടുന്ന അടുത്ത ചിത്രങ്ങളിലെ അവസരങ്ങളാണ് എനിക്കു കിട്ടിയ വലിയ അംഗീകാരങ്ങൾ. ചെറിയ കഥാപാത്രങ്ങളായി അഭിനയിച്ച് അതിൽ സംതൃപ്തി കണ്ടെത്തും. ഇന്നുകിട്ടുന്നതെല്ലാം ബോണസാണ്'- സിദ്ദിഖ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP